∙മലയാളം ഒരു വിഷയമായി പഠിക്കാതെ സർക്കാർ സർവീസിൽ പ്രവേശിച്ചവർക്ക് യോഗ്യതാപരീക്ഷ ഏപ്രിൽ 27ന്

∙മലയാളം ഒരു വിഷയമായി പഠിക്കാതെ സർക്കാർ സർവീസിൽ പ്രവേശിച്ചവർക്ക് യോഗ്യതാപരീക്ഷ ഏപ്രിൽ 27ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙മലയാളം ഒരു വിഷയമായി പഠിക്കാതെ സർക്കാർ സർവീസിൽ പ്രവേശിച്ചവർക്ക് യോഗ്യതാപരീക്ഷ ഏപ്രിൽ 27ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽപി, യുപി അധ്യാപക നിയമനത്തിന് പത്താം ക്ലാസ് വരെയെങ്കിലും മലയാളം പഠിച്ചിരിക്കണമെന്ന വ്യവസ്ഥ നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ഫെബ്രുവരി 24ലെ GO (Ms) No.19/2023/GEDN നമ്പർ ഉത്തരവിലാണിത്.

 

ADVERTISEMENT

എസ്എസ്എൽസിക്ക് പാർട് 1ലോ 2ലോ പഠനമാധ്യമമായോ മലയാളം പഠിച്ചവരെ മാത്രമേ എൽപി, യുപി അധ്യാപകരായി നിയമിക്കൂ. മുൻപ് ഈ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും 2018 മേയ് 22ലെ ഉത്തരവിൽ ഇളവ് അനുവദിച്ചു. ഇതനുസരിച്ച്, സെക്കൻഡറി/ഹയർ സെക്കൻഡറി തലങ്ങളിൽ മലയാളം പഠിച്ചിട്ടില്ലെങ്കിലും ബിരുദ/പിജി/അധ്യാപക ട്രെയിനിങ് തലങ്ങളിൽ റഗുലർ കോഴ്സ് വഴി മലയാളം ഒരു ഭാഷയായി പഠിച്ചവർക്ക് നിയമനത്തിന് അർഹത നൽകിയിരുന്നു. എന്നാൽ, ഇളവ് ഭാഷാധ്യാപനത്തിന്റെ നിലവാരത്തകർച്ചയ്ക്കു കാരണമാകുമെന്ന് ഔദ്യോഗികഭാഷാസമിതി ശുപാർശ നൽകിയിരുന്നു. 2018ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർവീസിൽ പ്രവേശിച്ചവർക്കു ഭാഷാപ്രാവീണ്യം ഉറപ്പാക്കാൻ യോഗ്യതാപരീക്ഷ നടത്തുമെന്നും ഉത്തരവിലുണ്ട്.

 

ADVERTISEMENT

സർക്കാർ ജോലിക്കുള്ള പരീക്ഷകൾ മലയാളത്തിലാക്കാൻ ശുപാർശ

സർക്കാർ ജോലിക്കുള്ള മത്സരപ്പരീക്ഷകളും അഭിമുഖങ്ങളും മലയാളത്തിലാക്കണമെന്ന് ഔദ്യോഗികഭാഷ സംബന്ധിച്ച നിയമസഭാ സമിതി ശുപാർശ ചെയ്തു.

ADVERTISEMENT

എല്ലാ പിഎസ്‌സി പരീക്ഷകളിലും മലയാളഭാഷയിലെ അഭിരുചി പരിശോധിക്കാൻ നിശ്ചിത മാർക്കിനു ചോദ്യങ്ങൾ ഉൾപ്പെടുത്തണം. ബിരുദാനന്തരബിരുദം അടിസ്ഥാനയോഗ്യതയായ തസ്തികകളുടെ പരീക്ഷയ്ക്കും ഇതു ബാധകമാക്കണം. പിഎസ്‌സിയുടെ എല്ലാ പരീക്ഷകളും ഇംഗ്ലിഷിലും മലയാളത്തിലും എഴുതാനാവണമെന്നും മാത്യു ടി.തോമസ് അധ്യക്ഷനായ സമിതി നിർദേശിച്ചു.

സെറ്റ്, കെ–ടെറ്റ് എന്നിവയ്ക്കും ചോദ്യങ്ങളുടെ പരിഭാഷ ഉൾപ്പെടുത്തണം. സർക്കാർ ഓഫിസുകളിൽ മലയാളത്തിൽ ഫയൽ കൈകാര്യം ചെയ്യാൻ വകുപ്പുകളിൽ പദകോശം തയാറാക്കണമെന്നും സമിതി ശുപാർശ ചെയ്തു.

 

മലയാളം പഠിക്കാത്തവരുടെ ഭാഷാപരീക്ഷ ഏപ്രിൽ 27ന്

പത്താം ക്ലാസ് വരെയോ പ്ലസ് ടു/ബിരുദ തലത്തിലോ മലയാളം ഒരു വിഷയമായി പഠിക്കാതെ സർക്കാർ സർവീസിൽ പ്രവേശിച്ചവർക്കായി പിഎസ്‌സി നടത്തുന്ന ആദ്യ മലയാളം ഭാഷാപരീക്ഷ ഏപ്രിൽ 27ന്. ജനുവരിയിലെ വകുപ്പുതല പരീക്ഷാ വിജ്ഞാപനത്തിൽ ഈ പരീക്ഷ ഉൾപ്പെടുത്തിയിരുന്നു.

രണ്ടു മണിക്കൂർ ദൈർഘ്യമുള്ള വിവരണാത്മക പരീക്ഷയാണു നടത്തുക. ആകെ മാർക്ക് 100. ജയിക്കാൻ 40% മാർക്ക് വാങ്ങണം. സിലബസ്: Topics to assess the proficiency in Malayalam Vocabulary, Spelling, Sentence Structure, Comprehension passage, Precis writing, paragraph/essay writing, Outline Story Writing etc.