പിഎസ്‌സി റാങ്ക് ലിസ്റ്റ് വൈകുന്നതിനാൽ ബവ്റിജസ് കോർപറേഷനിൽ 263 തസ്തികയിൽ ഡപ്യൂട്ടേഷൻ നിയമനത്തിനു നികുതി വകുപ്പിന്റെ അനുമതി. ഇതിന് അനുമതി നൽകി സെപ്റ്റംബർ 21നു ടാക്സസ് വകുപ്പ് ഉത്തരവിറക്കി (സ.ഉ (സാധാ) നം. 655/2023/ടാക്സസ്). ഓഫിസ് അറ്റൻഡന്റ്/ഷോപ്പ് അറ്റൻഡന്റ്, എൽഡി ക്ലാർക്ക് തസ്തികകളിലാണു നിയമനം. ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎസ്‌സി റാങ്ക് ലിസ്റ്റ് വൈകുന്നതിനാൽ ബവ്റിജസ് കോർപറേഷനിൽ 263 തസ്തികയിൽ ഡപ്യൂട്ടേഷൻ നിയമനത്തിനു നികുതി വകുപ്പിന്റെ അനുമതി.

ഇതിന് അനുമതി നൽകി സെപ്റ്റംബർ 21നു ടാക്സസ് വകുപ്പ് ഉത്തരവിറക്കി (സ.ഉ (സാധാ) നം. 655/2023/ടാക്സസ്). ഓഫിസ് അറ്റൻഡന്റ്/ഷോപ്പ് അറ്റൻഡന്റ്, എൽഡി ക്ലാർക്ക് തസ്തികകളിലാണു നിയമനം. ഒരു വർഷത്തേക്കോ പിഎസ്‌സിയിൽനിന്ന് ഉദ്യോഗാർഥികൾ വരുന്നതു വരെയോ ആയിരിക്കും ഡപ്യൂട്ടേഷൻ നിയമനം.

ADVERTISEMENT

ഏറ്റവും കൂടുതൽ ഒഴിവ് എറണാകുളത്താണ്–65. കുറവ് കണ്ണൂർ, കാസർകോട് ജില്ലകളിൽ–5 വീതം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒഴിവില്ല. മറ്റു ജില്ലകളിലെ ഒഴിവ്: പത്തനംതിട്ട–20, ആലപ്പുഴ–15, കോട്ടയം–53, ഇടുക്കി–20, തൃശൂർ–20, പാലക്കാട്–20, മലപ്പുറം–10, കോഴിക്കോട്–20, വയനാട്–10.

ബവ്കോയിൽ ഓഫിസ് അറ്റൻഡന്റ്/ഷോപ്പ് അറ്റൻഡന്റ് തസ്തികയിൽ കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽനിന്നാണു നിയമനം. ഈ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടില്ല. മുൻ ലിസ്റ്റ് 2022 ഡിസംബർ 17നു റദ്ദായിരുന്നു. ബവ്കോ എൽഡിസി റാങ്ക് ലിസ്റ്റും നിലവിലില്ല. മുൻ ലിസ്റ്റ് കഴിഞ്ഞ വർഷം ജൂൺ 2നു റദ്ദായി.