കാടുകാണാനിറങ്ങിയാലോ? കർണാടകയുടെ തുറന്നതരം കാടുകൾ കാഴ്ചകളുമായി കാത്തിരിക്കുന്നു. കര്‍ണാടകയിലെ വലിയ വന്യജീവികേന്ദ്രങ്ങളിലൊന്നാണ് കബനി ഫോറസ്റ്റ് റിസര്‍വ്.മൈസൂറില്‍ നിന്ന് 80 കിലോമീറ്ററും ബാംഗൂരില്‍ നിന്ന് 205 കിലോമീറ്ററും ദൂരമുണ്ട് കബനിയിലേക്ക്. പക്ഷേ, മലയാളിക്ക് ഇവിടെയെത്താന്‍ വളരെയെളുപ്പമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാടുകാണാനിറങ്ങിയാലോ? കർണാടകയുടെ തുറന്നതരം കാടുകൾ കാഴ്ചകളുമായി കാത്തിരിക്കുന്നു. കര്‍ണാടകയിലെ വലിയ വന്യജീവികേന്ദ്രങ്ങളിലൊന്നാണ് കബനി ഫോറസ്റ്റ് റിസര്‍വ്.മൈസൂറില്‍ നിന്ന് 80 കിലോമീറ്ററും ബാംഗൂരില്‍ നിന്ന് 205 കിലോമീറ്ററും ദൂരമുണ്ട് കബനിയിലേക്ക്. പക്ഷേ, മലയാളിക്ക് ഇവിടെയെത്താന്‍ വളരെയെളുപ്പമാണ്. വയനാട്ടില്‍ നിന്ന് 27 കിലോമീറ്റര്‍. നാഗര്‍ഹോള ദേശീയപാര്‍ക്കിന്റെ ഭാഗമാണ് ഈ നിബിഡ വനം.55 ഏക്കറില്‍ പരന്നു കിടക്കുന്ന കബനി റിസര്‍വ് മൈസൂര്‍ രാജാക്കന്മാരുടെ പ്രിയപ്പെട്ട വേട്ടനിലമായിരുന്നു.

കബനിയില്‍ ആസ്വദിക്കാന്‍ ഏറെയുണ്ട്. കബനിക്കു കുറുകേ 1974ല്‍ പണിത ബീച്ചനഹള്ളിയിലെ ഡാം നല്ല കാഴ്ചയാണ്. കുടുംബങ്ങള്‍ക്ക് സ്വസ്ഥമായി വാരാന്ത്യം ചെലവഴിക്കാനുള്ള  ഒന്നാന്തരം റിസോര്‍ട്ടുകളും താമസയിടങ്ങളും കബനിയിലുണ്ട്. കാട്ടുപ്രദേശമെന്ന മുന്‍വിധി വേണ്ട, കബനി മനസിനെ കഴുകി വെടിപ്പാക്കുന്ന സുന്ദര അനുഭവമാകും, ഏതു സഞ്ചാരിക്കും ഉറപ്പ്!

ADVERTISEMENT

ഇത്തിരി ചുറ്റിയാലും കാഴ്ചകളുടെ പൂരം തന്നെയുണ്ട് താഴെപറയുന്ന റൂട്ടിൽ. മാനന്തവാടി ചെല്ലുക- നാഗർഹോളെ കാടുകണ്ട് ഹുൻസൂർ- ഗുണ്ടൽപേട്ട് വഴിയിലൂടെ വണ്ടിയോടിക്കുക- തീർച്ചയായും വന്യമൃഗങ്ങളെ കാണാം. ശേഷം ഗുണ്ടൽപേട്ടിലെത്തി റിസോർട്ടുകളിൽ തങ്ങാം. വനഗ്രാമത്തിന്റെ ഭംഗിയാസ്വദിക്കാം.

സൂര്യകാന്തിപാടങ്ങളിലൂടെ കറങ്ങിനടക്കാം. അന്തർസന്തെ എന്നയിടത്ത് കബനി ജലാശയക്കരയിലേക്കുള്ള ബസ് സഫാരി ബുക്ക് ചെയ്യാനുള്ള വനംവകുപ്പിന്റെ ഓഫീസുണ്ട്. സഫാരി പോകുക. ആനകളെയും കടുവകളെയും അടുത്തു കാണാൻ സാധ്യത ഏറെ. ശേഷം ആയിരക്കണക്കിനു കിളികളെ അടുത്തുകാണാനായി രംഗണത്തിട്ടു പക്ഷിസങ്കേതത്തിലേക്ക് കാർ തിരിക്കാം. അവിടെ പശ്ചിമവാഹിനി എന്ന ചെറുപട്ടണത്തിൽ താമസിച്ച് പിറ്റേദിവസം മൈസുരുവിലെ കാഴ്ച കണ്ട് തിരിക്കാം.