രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ചത് മേയ് അവസാന വാരത്തിലായിരുന്നു. പരിമിതമായ സര്‍വീസുകളേ ഇപ്പോഴുള്ളുവെങ്കിലും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യാന്‍ സന്നദ്ധരായിക്കൊണ്ടിരിക്കുകയാണ്. കൊറാണ കാലത്ത് യാത്ര ചെയ്യുമ്പോഴുള്ള സുരക്ഷിതത്വത്തെക്കുറിച്ച് എല്ലാവരും ആശങ്കാകുലരാണ്. ഓരോ സ്ഥലത്തും ഓരോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ചത് മേയ് അവസാന വാരത്തിലായിരുന്നു. പരിമിതമായ സര്‍വീസുകളേ ഇപ്പോഴുള്ളുവെങ്കിലും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യാന്‍ സന്നദ്ധരായിക്കൊണ്ടിരിക്കുകയാണ്. കൊറാണ കാലത്ത് യാത്ര ചെയ്യുമ്പോഴുള്ള സുരക്ഷിതത്വത്തെക്കുറിച്ച് എല്ലാവരും ആശങ്കാകുലരാണ്. ഓരോ സ്ഥലത്തും ഓരോ രീതിയിലുള്ള ക്വാറന്റീന്‍ നിയമങ്ങള്‍ ഉണ്ടാക്കുന്ന ആശയക്കുഴപ്പവും ചില്ലറയല്ല. 

മുംബൈ എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പാലിക്കേണ്ട ചില ക്വാറന്റീന്‍ ചട്ടങ്ങള്‍ ഉണ്ട്. അവയെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

ADVERTISEMENT

രാജ്യാന്തര യാത്രകള്‍ ചെയ്യുന്നവര്‍ ചെയ്യേണ്ടത്

1. വന്ദേ ഭാരത് മിഷനിൽ മുംബൈ വിമാനത്താവളത്തിലെത്തുന്നവരും കണക്‌ഷന്‍ ഫ്ലൈറ്റ് ഇല്ലാത്തവരുമായ യാത്രക്കാര്‍ വിമാനത്താവളത്തിൽ നിന്ന് പുറത്തുകടന്ന ശേഷം ഏഴു ദിവസത്തേക്ക് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് വിധേയരാകണം. അതിനു ശേഷമുള്ള ഏഴു ദിവസത്തേക്ക് ഹോം ക്വാറന്റീൻ ചെയ്യുകയും വേണം. 

2. വന്ദേ ഭാരത് ഫ്ലൈറ്റിൽ എത്തിച്ചേര്‍ന്ന ശേഷം തുടർന്ന് റോഡ് വഴി യാത്ര ചെയ്യുന്നവരും മുകളില്‍പ്പറഞ്ഞ ഇന്‍സ്റ്റിറ്റ്യൂഷനല്‍, ഹോം ക്വാറന്റീൻ പാലിക്കേണ്ടതുണ്ട്. 

3. വന്ദേഭാരത്‌ അല്ലാതെ മറ്റു രാജ്യാന്തര വിമാനങ്ങളില്‍ എത്തിച്ചേരുന്നവരും തുടര്‍ന്നുള്ള യാത്ര മറ്റൊരു വിമാനത്തില്‍ തുടരുന്നവരുമായ ആളുകള്‍ ലക്ഷ്യസ്ഥാനമായ സംസ്ഥാനത്തെ ക്വാറന്റീൻ നിയമങ്ങള്‍ പിന്തുടരണം. 

ADVERTISEMENT

4. വന്ദേ ഭാരത് അല്ലാതെ, മറ്റേതെങ്കിലും രാജ്യാന്തര വിമാനങ്ങളില്‍ മുംബൈ വിമാനത്താവളത്തിൽ എത്തി പുറത്തേക്ക് ഇറങ്ങുന്ന ആളുകളും ഏഴു ദിവസത്തേക്ക് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് വിധേയരാവുകയും അതിനു ശേഷമുള്ള ഏഴു ദിവസത്തേക്ക് ഹോം ക്വാറന്റീൻ ചെയ്യുകയും വേണം. 

ആഭ്യന്തര യാത്രികര്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍

1. ആഭ്യന്തര വിമാനസര്‍വീസ് വഴി മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്ന്  മുംബൈ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാര്‍ വിമാനത്താവളത്തിൽ നിന്ന് പുറത്തുകടന്ന ശേഷം 14 ദിവസത്തെ ഹോം ക്വാറന്റീൻ ചെയ്യണം. 

2. മുംബൈ വിമാനത്താവളത്തിൽ എത്തി ഏഴ് ദിവസത്തിനുള്ളിൽ മടങ്ങുന്നവര്‍ക്ക് ക്വാറന്റീൻ  ബാധകമല്ല.

ADVERTISEMENT

3. നിങ്ങൾ മുംബൈ വിമാനത്താവളത്തിൽ എത്തിയ ശേഷം വീണ്ടും വിമാനയാത്ര ചെയ്യുന്നവര്‍ ലക്ഷ്യസ്ഥാനമായ സംസ്ഥാനത്തിന്‍റെ ക്വാറന്റീൻ നിയമങ്ങള്‍ പാലിക്കണം.

4. വന്ദേ ഭാരത് വിമാനത്തില്‍ യാത്ര ചെയ്യാനായി ആഭ്യന്തര വിമാനങ്ങളില്‍ എത്തിച്ചേരുന്നവര്‍ ക്വാറന്റീന്  വിധേയരാവേണ്ടതില്ല 

എല്ലാ യാത്രക്കാരും അവരുടെ ഫോണിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യുകയും സെല്‍ഫ് ഡിക്ലറേഷന്‍  ഫോം സമർപ്പിക്കുകയും വേണം. ഹ്രസ്വകാലത്തേക്ക് -അതായത്, ഏഴ് ദിവസത്തിൽ താഴെ- മുംബൈ സന്ദർശിക്കുന്നവർ, അവരുടെ യാത്രാ വിശദാംശങ്ങൾ അധികാരികളെ ബോധിപ്പിക്കണം.

English Summary : Mumbai airport quarantine rules