അഭിനയം പോലെ യാത്രകളും പ്രിയമാണ് നടി അനുസിതാരയ്ക്ക്. പച്ചപ്പിന്റെ മനാഹാരിതയിൽ മുങ്ങിയ പ്രകൃതിയും ഗ്രാമീണ സൗന്ദര്യം നിറഞ്ഞ കാഴ്ചകളുമുള്ള ഇടങ്ങളാണ് താരത്തിനേറെ ഇഷ്ടം. യാത്രാവിശേഷങ്ങൾ മനോരമ ഒാണ്‍ലൈനിൽ പങ്കുവയ്ക്കുകയാണ് അനുസിതാര. യാത്രയാണ് ജീവിതം തിരക്കുകൾക്കിടയിലെ ഒഴിവുസമയങ്ങൾ യാത്രയ്ക്കായി

അഭിനയം പോലെ യാത്രകളും പ്രിയമാണ് നടി അനുസിതാരയ്ക്ക്. പച്ചപ്പിന്റെ മനാഹാരിതയിൽ മുങ്ങിയ പ്രകൃതിയും ഗ്രാമീണ സൗന്ദര്യം നിറഞ്ഞ കാഴ്ചകളുമുള്ള ഇടങ്ങളാണ് താരത്തിനേറെ ഇഷ്ടം. യാത്രാവിശേഷങ്ങൾ മനോരമ ഒാണ്‍ലൈനിൽ പങ്കുവയ്ക്കുകയാണ് അനുസിതാര. യാത്രയാണ് ജീവിതം തിരക്കുകൾക്കിടയിലെ ഒഴിവുസമയങ്ങൾ യാത്രയ്ക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിനയം പോലെ യാത്രകളും പ്രിയമാണ് നടി അനുസിതാരയ്ക്ക്. പച്ചപ്പിന്റെ മനാഹാരിതയിൽ മുങ്ങിയ പ്രകൃതിയും ഗ്രാമീണ സൗന്ദര്യം നിറഞ്ഞ കാഴ്ചകളുമുള്ള ഇടങ്ങളാണ് താരത്തിനേറെ ഇഷ്ടം. യാത്രാവിശേഷങ്ങൾ മനോരമ ഒാണ്‍ലൈനിൽ പങ്കുവയ്ക്കുകയാണ് അനുസിതാര. യാത്രയാണ് ജീവിതം തിരക്കുകൾക്കിടയിലെ ഒഴിവുസമയങ്ങൾ യാത്രയ്ക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിനയം പോലെ യാത്രകളും പ്രിയമാണ് നടി അനുസിതാരയ്ക്ക്. പച്ചപ്പിന്റെ മനോഹാരിതയിൽ മുങ്ങിയ പ്രകൃതിയും ഗ്രാമീണ സൗന്ദര്യം നിറഞ്ഞ കാഴ്ചകളുമുള്ള ഇടങ്ങളാണ് താരത്തിനേറെ ഇഷ്ടം. യാത്രാവിശേഷങ്ങൾ മനോരമ ഒാണ്‍ലൈനിൽ പങ്കുവയ്ക്കുകയാണ് അനുസിതാര.

യാത്രയാണ് ജീവിതം

ADVERTISEMENT

തിരക്കുകൾക്കിടയിലെ ഒഴിവുസമയങ്ങൾ യാത്രയ്ക്കായി മാറ്റിവയ്ക്കും. ഭർത്താവ് വിഷ്ണുവും ഒപ്പമുണ്ടാകും. വയനാടിന്റെ സൗന്ദര്യം എത്ര ആസ്വദിച്ചാലും മടുക്കാറില്ല. യാത്ര നൽകുന്ന അനുഭവ സമ്പത്തും വളരെ വലുതാണ്. ചില യാത്രകള്‍ ഒരിക്കലും മറക്കാനാവാത്ത ഒാർമകളായിരിക്കും. ജോലിത്തിരക്കുകൾക്കും സമർദങ്ങൾക്കും ഇടയിൽ, ജീവിതത്തിന് പുത്തൻ ഉണര്‍വ് നല്‍കും അവ.

പ്രകൃതിയാണ് എന്റെ കൂട്ടുകാരി

വയനാട്ടുകാരി ആയതുകൊണ്ടാവാം എനിക്ക് പ്രകൃതിയോട് ഇത്രയടുപ്പം. നഗര ജീവിതത്തേക്കാളും ഇഷ്ടം പച്ചവിരിച്ച പാടങ്ങളും പുഴയും കിളികളും നാട്ടുവഴികളും നിറഞ്ഞ തനിനാടന്‍ സൗന്ദര്യമാണ്. നാട്ടിൻപുറത്തെ കാഴ്ചകളാണ് ജീവിതത്തെ ജീവനുള്ളതാക്കുന്നത്.

കടൽ കടന്നു പോയാലും തിരിച്ച് നാട്ടിലെത്തുമ്പോഴുണ്ടാകുന്ന സന്തോഷവും സമാധാനവും മറ്റെവിടെയും കിട്ടില്ല. എന്റെ നാടിനോട് അടങ്ങാത്ത പ്രണയമാണ്. സുഹൃത്തുക്കളില്‍ ആര് നാട്ടിലെത്തിയാലും ഞാന്‍ ആദ്യം കൊണ്ടുപോവുക മുത്തങ്ങയിലേക്ക് ഒരു ട്രിപ്പായിരിക്കും. ആസ്വദിക്കേണ്ടതാണ് മുത്തങ്ങയില്‍നിന്നു ഗുണ്ടല്‍പ്പേട്ടിലേക്കുള്ള വഴിയിലെ കാഴ്ചകൾ.

ADVERTISEMENT

എന്നും പ്രിയപ്പെട്ടത് മുത്തങ്ങ

ഏറ്റവും ഇഷ്ടപ്പെടുന്നതും ഇനിയും കാണാൻ ഏറെയുള്ളതും മുത്തങ്ങ യാത്രയിലാണ്. മുത്തങ്ങയോളം എന്റെ മനസ്സിനോട് അടുത്തുനില്‍ക്കുന്ന മറ്റൊരു സ്ഥലമില്ല. വയനാട്ടുകാരായ ഞങ്ങളുടെ പൈതൃകസ്വത്തായ മുത്തങ്ങ കാടിനുനുള്ളിലെ റബറൈസ്ഡ് ഹൈവേയിലൂടെയുള്ള യാത്ര സുഖമുളള അനുഭവം തന്നെയാണ്.

പച്ച പുതച്ച് തലയുയർത്തി നിൽക്കുന്ന പടുകൂറ്റൻ മരങ്ങളും മുളംകാടുകളും ശുദ്ധമായ വായുവും ഇളം കാറ്റും ‘ഞാൻ പോയിട്ട് പോയാ മതി’ എന്ന ജാഡയുമായി റോഡ് മുറിച്ചുകടക്കുന്ന കൊമ്പനും കുയിലും മയിലും മാനും വാനരൻമാരും കൗതുക്കാഴ്ചകളാണ്.

നാട്ടില്‍ എത്തുമ്പോൾ മിക്കപ്പോഴും മുത്തങ്ങ വരെ പോയിവരും. ആ ട്രിപ് മനസ്സിന് വല്ലാത്തൊരു ആശ്വാസമാണ്. മനസ്സ് വല്ലാതെ അസ്വസ്ഥമാകുമ്പോഴോ വിഷമമുള്ള സമയത്തോ ആണ് യാത്രയെങ്കിൽ സങ്കടമെല്ലാം അവിടെയെത്തുമ്പോള്‍ പമ്പകടക്കും.  സന്തോഷമുള്ളപ്പോഴാണ് യാത്രയെങ്കിൽ സന്തോഷം ഇരട്ടിയാകും. എന്നെ മാനസികമായി വളരെയധികം സ്വാധീനിക്കുന്ന സ്ഥലം കൂടിയാണ് മുത്തങ്ങ. എന്റെ ഓര്‍മയിലെ ഏറ്റവും രസകരമായ യാത്രയും മുത്തങ്ങയിലേക്കുള്ളതാണ്.

ADVERTISEMENT

നിമിഷയോടൊപ്പമുള്ള മുത്തങ്ങ ട്രിപ്

അഭിനേത്രിയും സുഹൃത്തുമായ നിമിഷ സജയനും സഹോദരിയും എന്റെ അനിയത്തിയും ഞാനും ഒരുമിച്ച യാത്ര മറക്കാനാവാത്തതാണ്. എന്നേക്കാള്‍ യാത്ര ചെയ്യുന്നയാളാണ് നിമിഷ. അതുകൊണ്ട് നിമിഷയുമായി മുത്തങ്ങ യാത്ര പ്ലാൻ ചെയ്യുമ്പോൾ അവൾക്ക് അവിടം ഇഷ്ടപ്പെടുമോ എന്നതായിരുന്നു എന്റെ സംശയം. അതു നിമിഷ മാറ്റി. എന്നേക്കാൾ ആ യാത്ര ആസ്വദിച്ചത് നിമിഷയായിരുന്നു. ആ യാത്രയുടെ ഒാർമകൾ പങ്കുവയ്ക്കുമ്പോള്‍ അവൾ, അന്നത്തെ ഓരോ നിമിഷവും വരിതെറ്റാതെ എന്റെ കണ്ണുകളില്‍ തെളിയുന്നുണ്ടെന്നും പറയും.

മുത്തങ്ങ വന്യജീവി സങ്കേതം കഴിഞ്ഞാല്‍ മൈസൂരിലേക്കുള്ള യാത്രയില്‍ ആദ്യം വരവേല്‍ക്കുന്നത് തനിനാടന്‍ കന്നഡ ഗ്രാമമാണ്. ഗുണ്ടൽപേട്ട എത്തിയാൽ മനസ്സിന് കുളിർമയേകുന്ന വർണവിസ്മയങ്ങളാണ്. മുത്തങ്ങയില്‍നിന്നു ഗുണ്ടല്‍പ്പേട്ടിലേക്ക് പോകുന്ന വഴി ഒരു ചെറിയ കാര്‍ഷിക ഗ്രാമമുണ്ട്. വീടുകളൊക്കെ ചെറുതാണെങ്കിലും പച്ച, മഞ്ഞ, നീല അങ്ങനെ നിറങ്ങളില്‍ ആറാടി നിൽക്കുന്ന അവ അതിമനോഹരമാണ്. 

പലതരം കൃഷിയിറക്കിയിരിക്കുന്ന പാടങ്ങളും പണിയെടുക്കുന്ന കർഷകരും ട്രാക്ടറുമെല്ലാം ഗ്രാമീണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുപോകും. കൃഷി ഉപജീവനമാർഗമായ, നന്മ നിറഞ്ഞ ഒരു പറ്റം കര്‍ഷകരുടെ ഗ്രാമമാണിത്. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ചുവന്ന മണ്ണിനെ ഓരോ കാലത്തും അവർ പല നിറങ്ങൾ അണിയിക്കുന്നു. പല വർണ്ണങ്ങളിൽ വിരിയുന്ന വസന്തകാലം. നയന സുഖം പകരുന്ന കാഴ്ചയെന്നു പറയാതെ വയ്യ. ഞങ്ങള്‍ അവിടെ ഒരു പാടത്ത് കാഴ്ചകൾ ആസ്വദിച്ച് സമയം ചെലവഴിച്ചതും കാളയുടെ കൊമ്പ് തൊടാന്‍ ഓടിയതുമെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍മയുണ്ട്. ഒരിക്കലും മറക്കാനാവില്ല ആ യാത്ര.

എന്റെ യാത്രകൾക്ക് ജീവൻ നൽകിയത് വിഷ്ണു

ഒരുപാട് യാത്രാസ്വപ്നങ്ങള്‍ ഇല്ലെങ്കിലും യാത്രകൾ ഒരുപാട് ഇഷ്ടമാണ്. ചെറു യാത്രകളാണെങ്കിലും ഞാൻ ആസ്വദിക്കാറുണ്ട്. നാട്ടിൽ കല്‍പ്പറ്റ ടൗണ്‍ വരെയുള്ള യാത്രപോലും ആസ്വദിച്ച് നടത്തുന്നയാളാണ് ഞാൻ. വിവാഹം കഴിഞ്ഞാണ് യാത്രകളേറെയും. ചെറുപ്പത്തിൽ അച്ഛന്റെയും അമ്മയുടെയും ഒപ്പമുള്ള യാത്രയിൽ കണ്ടയിടങ്ങൾ ഇപ്പോൾ ശരിക്കും ഒാർക്കാനും പറ്റുന്നില്ല. എന്റെ ജീവിതത്തിലെ യാത്രകൾ തിളക്കമുള്ളതാക്കിയത് വിഷ്ണുവേട്ടനാണ്. ഞാനും വിഷ്ണുവേട്ടനും ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. സിനിമയിൽ എത്തിയതോടെ ഒരുപാട് യാത്ര ചെയ്യുവാനുള്ള ഭാഗ്യം ഉണ്ടായി.

രണ്ടുപേർക്കും യാത്രയുടെ കാര്യത്തിൽ പ്രത്യേക ഇഷ്ടങ്ങളൊന്നുമില്ല. ഞങ്ങൾ ഒരുമിച്ച ഏതു യാത്രയും ആസ്വദിക്കാറുണ്ട്. എനിക്ക് ഇഷ്ടപ്പെടുന്നയിടം ഏട്ടനും ഇഷ്ടമാണ്. ഏട്ടന്‍ പോകുന്നയിടമെല്ലാം എനിക്കും ഇഷ്ടമാണ്. എന്നാല്‍ ഒറ്റട്രിപ്പിന് ഒരിടത്തു പോയിവരാന്‍ എനിക്ക് താല്‍പര്യമില്ല. ഒരു സ്ഥലത്ത് പോയാൽ അവിടെ കുറച്ച് ദിവസങ്ങൾ തങ്ങി കാഴ്ചകൾ ആസ്വദിച്ച് മടങ്ങിവരാനാണ് പ്രിയം. അങ്ങനെ നടത്തുന്ന യാത്രകളാണ് കാഴ്ചയെയും ജീവിതത്തെയും മനോഹരമാക്കുന്നത്.

വൈറസ് പോയാൽ നേരേ മണാലിക്ക്

രാജ്യത്തെ പിടിച്ചുകുലുക്കിയ ഇൗ മഹാമാരി എല്ലാവരെയും പ്രതിസന്ധിയിലാക്കി. ആഗ്രഹിച്ച ഒരുപാട് ട്രിപ്പുകളും കൊറോണ ഇല്ലാതാക്കി. ഈ സ്ഥിതി മാറിയാൽ മണാലിയിലേക്ക് ഒരു ട്രിപ്പ് പോകണമെന്നാണ് ആഗ്രഹം. ഇൗ വർഷം വലിയ യാത്രാപദ്ധതികൾ ഒന്നും ഇല്ലായിരുന്നു. എങ്കിലും മണാലി യാത്ര ആഗ്രഹമാണ്. വിഷ്ണുവേട്ടനും നിമിഷയുമൊക്കെ മണാലിയിൽ പോയിട്ടുണ്ട്. അവർ മണാലിയെപ്പറ്റി പറഞ്ഞത് എന്നെ ആ സ്ഥലവുമായി അടുപ്പിച്ചു.

യാത്രകൾ പ്ലാന്‍ ചെയ്യാറില്ല. സമയമെടുത്ത്, പോകുന്ന സ്ഥലത്തെ ശരിക്കുമറിഞ്ഞ് അവിടുത്തെ ആളുകളെയും സംസ്‌കാരങ്ങളും അടുത്തറിഞ്ഞ് ആസ്വദിച്ച് യാത്ര ചെയ്യണം. സ്വന്തം വാഹനത്തില്‍ പോകുമ്പോള്‍ യാത്രകൾ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നടത്താം. അതേപോലെ സ്വന്തം വാഹനത്തിൽ ഒരു റോഡ് ട്രിപ് എനിക്കൊരു മോഹമാണ്. സാഹചര്യങ്ങൾ ഒത്തുവന്നാൽ വിഷ്ണുവേട്ടനോടൊപ്പം ആ യാത്രാമോഹം യാഥാർഥ്യമാക്കണം.

English Summary: Actress Anu Sithara Memorable Travel Experiences