ഊട്ടിയും കൊടൈക്കനാലും താണ്ടി അവധി ദിനം ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയ താരം ടോവിനോ തോമസ്‌. യാത്രയുടെ ചിത്രങ്ങള്‍ ടോവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. വെളുത്ത നിറത്തിലുള്ള സ്വെറ്റ്ഷര്‍ട്ടും ജീന്‍സുമണിഞ്ഞ്‌ പാറപ്പുറത്ത് ഇരുന്നു ചായ കുടിക്കുന്ന ടോവിനോയെ ആദ്യ ചിത്രത്തില്‍ കാണാം. ഒപ്പം ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊട്ടിയും കൊടൈക്കനാലും താണ്ടി അവധി ദിനം ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയ താരം ടോവിനോ തോമസ്‌. യാത്രയുടെ ചിത്രങ്ങള്‍ ടോവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 

വെളുത്ത നിറത്തിലുള്ള സ്വെറ്റ്ഷര്‍ട്ടും ജീന്‍സുമണിഞ്ഞ്‌ പാറപ്പുറത്ത് ഇരുന്നു ചായ കുടിക്കുന്ന ടോവിനോയെ ആദ്യ ചിത്രത്തില്‍ കാണാം. ഒപ്പം ഒരു കുഞ്ഞു നായക്കുട്ടിയുമുണ്ട്. കൊടൈക്കനാലില്‍ നിന്നാണ് ഈ ചിത്രം എടുത്തിരിക്കുന്നത്.

ADVERTISEMENT

ഊട്ടിയുടെ മനോഹരമായ പച്ചപ്പ്‌ നിറഞ്ഞ മലനിരകളുടെ കാഴ്ചകള്‍ ആസ്വദിച്ചിരിക്കുന്ന മറ്റൊരു ചിത്രവും ടോവിനോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലാണ് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ കൊടൈക്കനാല്‍. പശ്ചിമ ഘട്ടത്തിൽ നിന്ന് വേർപെട്ട് പളനി മലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം പ്രകൃതിരമണീയമായ മലകൾ കൊണ്ടും ജൈവവൈവിധ്യം കൊണ്ടും മനോഹരമായ കാലാവസ്ഥ കൊണ്ടും അനുഗ്രഹീതമാണ്. നീലക്കുറിഞ്ഞി പൂക്കുന്ന അപൂർ‌വം സ്ഥലങ്ങളിൽ ഒന്നാണ് എന്നൊരു പ്രത്യേകതയും ഉണ്ട്. പേരുപോലെ തന്നെ എപ്പോഴും കോടമഞ്ഞിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇടമാണ് കൊടൈക്കനാല്‍.

ADVERTISEMENT

കൊടൈക്കനാലിനൊപ്പം തന്നെ നാവിന്‍റെ തുമ്പത്ത് എപ്പോഴും തത്തിക്കളിക്കുന്ന പേരാണ് 'ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ്' എന്ന് വിളിക്കുന്ന ഊട്ടിയുടേത്.  പശ്ചിമഘട്ടത്തിനും പൂർ‌വഘട്ടത്തിനും ഇടക്കായി നീലഗിരി മലനിരകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ഊട്ടിയും വിനോദസഞ്ചാരത്തിനു ഏറെ പേരുകേട്ട ഇടമാണ്. 

ബോട്ടാണിക്കൽ ഗാർഡൻ, ഊട്ടി തടാകം, ഊട്ടിയിലെ ആദ്യത്തെ കൊളോണിയൽ കെട്ടിടമായ സെൻറ് സ്റ്റീഫൻസ് പള്ളി, ഊട്ടിയുടെ ഹൃദയ ഭാഗത്ത് നിർമ്മിച്ചിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ റോസ് ഗാര്‍ഡന്‍,  ഊട്ടിയുടെയും സമീപപ്രദേശങ്ങളുടെയും വിശാലദൃശ്യങ്ങൾ ഒരുക്കുന്ന ദൊഡ്ഡബേട്ട ഒബ്സർ‌വേറ്ററി, പൈക്കാര തടാകം, കുട്ടികളുടെ ഉദ്യാനം, മെഴുക് പ്രദർശനശാല, ബോട്ട് ഹൌസ്, ചാരിംഗ് ക്രോസ് എന്നിങ്ങനെ നിരവധി കാഴ്ചകളും അനുഭവങ്ങളും ഇവിടെയുണ്ട്. കൊടൈക്കനാല്‍ പോലെ തന്നെ ഇവിടെയും നീലക്കുറിഞ്ഞിപ്പൂക്കളുടെ അപൂര്‍വ്വ ചാരുത കാണാനുള്ള അവസരവും ഉണ്ടാകാറുണ്ട്.

ADVERTISEMENT

മണ്‍സൂണ്‍ സീസന്‍ ആയതിനാല്‍ ഊട്ടിയും കൊടൈക്കനാലും ഇപ്പോള്‍ പതിന്മടങ്ങ് മനോഹരമാണ്. മഴക്കാലം ആസ്വദിക്കാനായി കേരളത്തില്‍ നിന്നും നിരവധി സഞ്ചാരികള്‍ ഇവിടങ്ങളിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 

English Summary:Tovino Thomas Shares Beautiful Pictures from Kodaikanal and Ooty