മഞ്ഞുമഴ ആസ്വദിക്കുവാനും മഞ്ഞിൽപൊതിഞ്ഞ കാഴ്ചകൾ കാണാനുമായി നിരവധിപേരാണ് കശ്മീരിലേക്കും ഹിമാലയത്തിലേക്കും തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് മഞ്ഞിൽ പൊതിഞ്ഞ തീവണ്ടിയുടെ കാഴ്ച. ഇന്ത്യൻ റെയിൽവേ പങ്കിട്ടിരിക്കുന്ന ഇൗ ചിത്രങ്ങൾക്ക് താഴെ വിദേശ സ്ഥലമോ എന്ന കമന്റുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞുമഴ ആസ്വദിക്കുവാനും മഞ്ഞിൽപൊതിഞ്ഞ കാഴ്ചകൾ കാണാനുമായി നിരവധിപേരാണ് കശ്മീരിലേക്കും ഹിമാലയത്തിലേക്കും തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് മഞ്ഞിൽ പൊതിഞ്ഞ തീവണ്ടിയുടെ കാഴ്ച. ഇന്ത്യൻ റെയിൽവേ പങ്കിട്ടിരിക്കുന്ന ഇൗ ചിത്രങ്ങൾക്ക് താഴെ വിദേശ സ്ഥലമോ എന്ന കമന്റുകളും ആരാധകർ കുറിച്ചിട്ടുണ്ട്.

അടുത്തിടെ ഡാർജിലിങ് ഹിമാലയൻ റെയിൽവേയിലെ ഘും സ്റ്റേഷനില്‍ മഞ്ഞുവീഴ്ച ആസ്വദിക്കുന്ന വിനോദസഞ്ചാരികളുടെ ദൃശ്യങ്ങളും ഇന്ത്യൻ റെയിൽവേ പങ്കുവച്ചിട്ടുണ്ട്. അതിമനോഹരമായ കാഴ്ചകളാണ്. ഡാർജിലിങ് ഹിമാലയൻ റെയിൽവേ യുനെസ്കോയുടെ ലോക പൈതൃക ഇടമാണ്. ശൈത്യകാലത്ത് നിരവധി വിനോദസഞ്ചാരികളാണ് ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. മഞ്ഞുമൂടിയ ഗും റെയിൽവേ സ്റ്റേഷൻ ഇപ്പോൾ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുകയാണ്. 

ADVERTISEMENT

വിനോദസഞ്ചാരികളുടെ വരവിനെ കാത്ത്, ഡാർജിലിങ് ഹിമാലയൻ റെയിൽവേ ശൃംഖലയിൽ വിസ്റ്റാഡോം ട്രെയിൻ സർവീസുകൾ ഉൾപ്പെടെ നിരവധി ടൂറിസ്റ്റ് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.

ടോയ് ട്രെയിനുകളുടെ ജോയ്‌റൈഡുകൾ

ADVERTISEMENT

ഹിമാലയത്തിന്റെ താഴ്‍‍‍വാരങ്ങളിലൂടെ യാത്രക്കാരെ മലനിരകളിലേക്കും ഡാർജിലിങ്ങിലെ തേയിലത്തോട്ടങ്ങളിലേക്കും കൊണ്ടുപോകുന്ന ജോയ് റൈഡുകൾ ആണ് ടോയ് ട്രയിനുകൾ വാഗ്ദാനം ചെയ്യുന്നത്. ‌ഡാർജിലിങ്ങിനും ഘൂമിനുമിടയിൽ 10 കിലോമീറ്റർ അകലെയുള്ള ടോയ് ട്രെയിനുകളുടെ ജോയ്‌റൈഡുകൾ വിനോദ സഞ്ചാരികളുടെ ഇടയിൽ ഏറെ ജനപ്രിയമാണ്. എല്ലാ ദിവസവും, ഡിഎച്ച്ആർ ആറ് ജോയ് റൈഡുകൾ നടത്തുന്നുണ്ട് - മൂന്നു സ്റ്റീം എൻജിനുകൾ ആണ് നിലവിൽ ഡാർജിലിങ്ങിനും ഘൂമിനുമിടയിൽ പ്രവർത്തിക്കുന്നത്. 

ഈ ടോയ് ട്രെയിൻ റെയിൽ‌വേ 1881 ൽ പൂർ‌ത്തിയാക്കി 1999 ൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി പട്ടികപ്പെടുത്തി. ഇന്ന്‌, ഇന്ത്യയിൽ‌ അവശേഷിക്കുന്ന ചുരുക്കം ചില ഹെറിറ്റേജ് സ്റ്റീം ലോക്കോമോട്ടീവുകളും ഇതിലൂടെ പ്രവർത്തിക്കുന്നു.

ADVERTISEMENT

English Summary: Snow-clad Ghum station on Darjeeling Himalayan Railway has become a popular destination among tourists