വടക്ക് മഞ്ഞുമൂടിയ ഹിമാലയൻ പർവതനിരകൾ മുതൽ തെക്ക് ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മനോഹാരിതയാര്‍ന്ന തീരപ്രദേശം വരെയും, പടിഞ്ഞാറ് കച്ച് ഉൾക്കടൽ മുതൽ കിഴക്ക് ബംഗാൾ ഉൾക്കടലിന്‍റെ തീരം വരെയും എണ്ണമറ്റ മനോഹരകാഴ്ചകള്‍ നിറഞ്ഞ നാടാണ് ഇന്ത്യ. ഒരായുസ്സ് മുഴുവന്‍ യാത്ര ചെയ്താലും കണ്ടുതീര്‍ക്കാനാവാത്തത്ര കാഴ്ചകള്‍

വടക്ക് മഞ്ഞുമൂടിയ ഹിമാലയൻ പർവതനിരകൾ മുതൽ തെക്ക് ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മനോഹാരിതയാര്‍ന്ന തീരപ്രദേശം വരെയും, പടിഞ്ഞാറ് കച്ച് ഉൾക്കടൽ മുതൽ കിഴക്ക് ബംഗാൾ ഉൾക്കടലിന്‍റെ തീരം വരെയും എണ്ണമറ്റ മനോഹരകാഴ്ചകള്‍ നിറഞ്ഞ നാടാണ് ഇന്ത്യ. ഒരായുസ്സ് മുഴുവന്‍ യാത്ര ചെയ്താലും കണ്ടുതീര്‍ക്കാനാവാത്തത്ര കാഴ്ചകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്ക് മഞ്ഞുമൂടിയ ഹിമാലയൻ പർവതനിരകൾ മുതൽ തെക്ക് ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മനോഹാരിതയാര്‍ന്ന തീരപ്രദേശം വരെയും, പടിഞ്ഞാറ് കച്ച് ഉൾക്കടൽ മുതൽ കിഴക്ക് ബംഗാൾ ഉൾക്കടലിന്‍റെ തീരം വരെയും എണ്ണമറ്റ മനോഹരകാഴ്ചകള്‍ നിറഞ്ഞ നാടാണ് ഇന്ത്യ. ഒരായുസ്സ് മുഴുവന്‍ യാത്ര ചെയ്താലും കണ്ടുതീര്‍ക്കാനാവാത്തത്ര കാഴ്ചകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്ക് മഞ്ഞുമൂടിയ ഹിമാലയൻ പർവതനിരകൾ മുതൽ തെക്ക് ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മനോഹാരിതയാര്‍ന്ന തീരപ്രദേശം വരെയും, പടിഞ്ഞാറ് കച്ച് ഉൾക്കടൽ മുതൽ കിഴക്ക് ബംഗാൾ ഉൾക്കടലിന്‍റെ തീരം വരെയും എണ്ണമറ്റ മനോഹരകാഴ്ചകള്‍ നിറഞ്ഞ നാടാണ് ഇന്ത്യ. ഒരായുസ്സ് മുഴുവന്‍ യാത്ര ചെയ്താലും കണ്ടുതീര്‍ക്കാനാവാത്തത്ര കാഴ്ചകള്‍ നമ്മുടെ രാജ്യത്തുണ്ട്. ഇന്ത്യയിലൂടെ യാത്ര ചെയ്യുന്നവര്‍ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ചില മനോഹരമായ സ്ഥലങ്ങളെക്കുറിച്ച് അറിയാം.

ഡാർജിലിങ്

ADVERTISEMENT

കാഞ്ചൻജംഗ പർവതത്തിന്‍റെ അതിമനോഹരമായ കാഴ്ചകൾ ഒരുക്കുന്ന ഡാർജിലിംഗ് ഹില്‍സ്റ്റേഷന്‍, വളരെ പ്രസിദ്ധമായ ഒരു വെക്കേഷന്‍ സ്പോട്ടാണ്. കുടുംബത്തോടൊപ്പമുള്ള വെക്കേഷനാകട്ടെ, ഹണിമൂണ്‍ യാത്രയാകട്ടെ, മറക്കാനാവാത്ത അനുഭവമാക്കി മാറ്റാന്‍ ഡാര്‍ജിലിംഗ് യാത്രക്ക് കഴിയും. തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ മലനിരകളിലൂടെയുള്ള ടോയ് ട്രെയിന്‍ യാത്ര ഏതൊരു സഞ്ചാരിയെയും കൊതിപ്പിക്കുന്ന അനുഭവമാണ്.

Dip Patra/shutterstock

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ: ബറ്റാസിയ ലൂപ്പ്, ഹിമാലയൻ സുവോളജിക്കൽ പാർക്ക്, പീസ് പഗോഡ, സാംസിംഗ്, ബൂട്ടിയ ബസ്റ്റി മൊണാസ്ട്രി, റോക്ക് ഗാർഡൻ 

ചെയ്യാനുള്ള മികച്ച കാര്യങ്ങൾ: ടോയ് ട്രെയിന്‍ സവാരി, മിറിക്കിലെ ആശ്രമങ്ങൾ, ടൈഗർ ഹില്ലിലെ ക്യാംപിങ്

സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം: ഒക്ടോബർ മുതൽ മാർച്ച് വരെ

ADVERTISEMENT

 

എങ്ങനെ എത്തിച്ചേരാം: ബാഗ്‌ഡോഗ്ര വിമാനത്താവളം ഡാർജിലിംഗിൽ നിന്ന് 94 കിലോമീറ്റർ അകലെയാണ്. 64 കിലോമീറ്റർ അകലെയുള്ള ന്യൂ ജൽപൈഗുഡിയാണ് ഡാർജിലിങ്ങിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

പ്രശസ്തമായ ഭക്ഷണം: മോമോസ്, തുക്പ, നാഗാ പ്ലേറ്റർ

ഊട്ടി

ഊട്ടിക്കു സമീപമുള്ള എമറാൾഡ്. ഊട്ടിയിൽനിന്ന് 20 കിലോമീറ്റർ ദൂരെയുള്ള ഇവിടേക്ക് സന്ദർശകരും ഏറെയാണ്.
ADVERTISEMENT

നീലഗിരിയുടെ റാണിയായ ഊട്ടി, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷനാണ്. ബൊട്ടാണിക്കൽ ഗാർഡൻ, പൈക്കര തടാകം, ബോട്ട് ഹൗസ് എന്നിങ്ങനെ ഒട്ടേറെ മനോഹര കാഴ്ചകള്‍ ഉള്ള ഊട്ടി, കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പോയിവരാന്‍ വളരെ എളുപ്പമുള്ള ഒരു ഇടം കൂടിയാണ്. വര്‍ഷം മുഴുവനും സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത് എന്നതും ഊട്ടിയെ ആകര്‍ഷണീയമാക്കുന്നു.

 

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ: ദൊഡ്ഡബെട്ട വ്യൂപോയിന്‍റ്, റോസ് ഗാർഡൻ, ബൊട്ടാണിക്കൽ ഗാർഡൻ, സെന്‍റ് സ്റ്റീഫൻസ് ചർച്ച്, പൈക്കര തടാകം. ചെയ്യാനുള്ള മികച്ച കാര്യങ്ങൾ: മേട്ടുപ്പാളയത്ത് നിന്ന് ഊട്ടിയിലേക്ക് ടോയ് ട്രെയിൻ യാത്ര, ഊട്ടി തടാകത്തിൽ ബോട്ടിംഗ്, അവലാഞ്ചി തടാകത്തിൽ ക്യാമ്പിംഗ്, ഹോം മെയ്ഡ് ചോക്ലേറ്റുകൾ രുചിക്കാം 

സന്ദർശിക്കാൻ മികച്ച സമയം: ഒക്ടോബർ മുതൽ ജൂൺ വരെ

എങ്ങനെ എത്തിച്ചേരാം: കോയമ്പത്തൂരാണ് ഊട്ടിക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം

പ്രശസ്തമായ ഭക്ഷണം: മോമോസ്, ചോക്ലേറ്റുകൾ, അവിയൽ

ആലപ്പുഴ

Shibu Krishna/shutterstock

കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണെങ്കിൽ, അതിലെ സ്വര്‍ഗ്ഗമാണ് ആലപ്പുഴ. കായലിലൂടെയുള്ള യാത്രയും ഹൗസ്‌ബോട്ട് താമസവുമെല്ലാം ആലപ്പുഴയിൽ ചെയ്യേണ്ട കാര്യങ്ങളാണ്. നല്ല ഫ്രഷ്‌ കായല്‍രുചികളും കള്ളും ആസ്വദിക്കാനുള്ള അവസരം കൂടിയാണ് ആലപ്പുഴ യാത്ര. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ: വേമ്പനാട് കായൽ, പാതിരാമണൽ, കൃഷ്ണപുരം കൊട്ടാരം, സെന്‍റ് മേരി ബസിലിക്ക, മാരാരി ബീച്ച് 

ചെയ്യാനുള്ള മികച്ച കാര്യങ്ങൾ: ആലപ്പുഴ കായലിൽ യാത്ര ചെയ്യുക, ഹൗസ് ബോട്ടിൽ താമസിക്കുക, ആലപ്പുഴ ബീച്ച് കടവിൽ സൂര്യാസ്തമയം കാണുക, സീ വ്യൂ പാർക്ക് 

സന്ദർശിക്കാൻ പറ്റിയ സമയം: നവംബർ മുതൽ ഫെബ്രുവരി വരെ

എങ്ങനെ എത്തിച്ചേരാം: കൊച്ചി എയർപോർട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 46 കി.മീ അകലെയുള്ള കോട്ടയം ആണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷന്‍.

പ്രശസ്തമായ ഭക്ഷണം: മത്സ്യവിഭവങ്ങള്‍, വാഴപ്പഴം ചിപ്‌സ്, കോഴിക്കറി, മധുരക്കള്ള്

ഗാംങ്ടോക്ക്

ബുദ്ധമതക്കാരുടെ തീർഥാടന കേന്ദ്രമായും ട്രെക്കിംഗ് പ്രേമികള്‍ക്ക് ബേസ് ക്യാമ്പായും വര്‍ഷങ്ങളായി ജനപ്രിയമായി തുടരുന്ന ഇടമാണ് ഗാംഗ്‌ടോക്ക്. ഹിമാലയത്തിന്‍റെ ഏറ്റവും സുന്ദരമായ കാഴ്ചകള്‍ക്കും പ്രസിദ്ധമാണ് ഇവിടം. ഒട്ടേറെ ആശ്രമങ്ങളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം ഗാംഗ്ടോക്കിലുണ്ട്.

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ: റംടെക് മൊണാസ്ട്രി, സോംഗോ തടാകം, ഗണേഷ് ടോക്ക്, ബാൻ ജാക്രി വെള്ളച്ചാട്ടം, ടിങ്കിതം റയോങ്, ഡ്രൂൾ ചോർട്ടൻ 

ചെയ്യാനുള്ള മികച്ച കാര്യങ്ങൾ: നാഥു ലാ പാസിലെ ഏറ്റവും ഉയർന്ന മോട്ടോർ റോഡ് സന്ദർശിക്കുക, എംജി റോഡിലെ ഷോപ്പിങ്

സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം: സെപ്റ്റംബർ മുതൽ ജൂൺ വരെ

എങ്ങനെ എത്തിച്ചേരാം: ഗാംങ്ടോക്കിൽ നിന്ന് 125 കിലോമീറ്റർ അകലെയുള്ള ബാഗ്‌ഡോഗ്ര ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 

പ്രശസ്തമായ ഭക്ഷണം: മോമോസ്, തുക്പ, ഗുണ്ട്രൂക്ക്, ഫാഗ്ഷാപ

ഹാവ്‌ലോക്ക് ദ്വീപ്

ആൻഡമാനിലെ ഏറ്റവും ജനപ്രിയവും മനോഹരവുമായ ദ്വീപാണ് ഹാവ്‌ലോക്ക് ദ്വീപ് ഇന്ത്യയിലെ ഏറ്റവും മികച്ച കുടുംബ അവധിക്കാല കേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടം. സ്കൂബ ഡൈവിംഗ് മുതൽ സ്നോർക്കെലിംഗ് വരെയുള്ള സമുദ്രവിനോദങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.  

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ: രാധാനഗർ ബീച്ച്, എലിഫന്‍റ് ബീച്ച്, ലക്ഷ്മൺപൂർ ബീച്ച്, വിജയനഗർ ബീച്ച്, കാലാപഥർ ബീച്ച്, സീതാപൂർ ബീച്ച്

ചെയ്യാനുള്ള മികച്ച കാര്യങ്ങൾ: പവിഴപ്പുറ്റുകൾ, ഡൈവിംഗ്, രാധാനഗർ ബീച്ചിലെ മനോഹരമായ സൂര്യാസ്തമയം

സന്ദർശിക്കാൻ പറ്റിയ സമയം: നവംബർ മുതൽ മെയ് പകുതി വരെ

എങ്ങനെ എത്തിച്ചേരാം: പോർട്ട് ബ്ലെയറിലെ വിമാനത്തവളം വഴിയാണ് ആൻഡമാനിൽ എത്തിച്ചേരാനുള്ള ഏക മാർഗ്ഗം.

പ്രശസ്തമായ ഭക്ഷണം: മത്സ്യവിഭവങ്ങള്‍, കോക്കനട്ട് കൊഞ്ച് കറി

കച്ച്

ഗുജറാത്തിലെ ഏറ്റവും വലിയ ജില്ലയായ, കച്ച് ഇന്ത്യയിലെ പ്രശസ്തമായ ഒരു ഓഫ്‌ബീറ്റ് അവധിക്കാല കേന്ദ്രമാണ്. 900 ലധികം ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന കച്ച്,  ഗ്രാമീണ ഇന്ത്യയുടെ കാഴ്ചകള്‍ ആസ്വദിക്കാൻ ഇഷ്ടമുള്ളവര്‍ക്ക് ഏറെ  അനുയോജ്യമാണ്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന റാൻ ഓഫ് കച്ച് മരുഭൂപ്രദേശമാണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ കാഴ്ച.

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ: പ്രാഗ് മഹൽ, കലോ ദുംഗർ, കച്ച് മ്യൂസിയം, പുരാവസ്തു മ്യൂസിയം, വിജയ വിലാസ് പാലസ് എന്നിവ

ചെയ്യാനുള്ള മികച്ച കാര്യങ്ങൾ: ഗ്രേറ്റ് റാന്‍ ഓഫ് കച്ച്, മാണ്ട്വി ബീച്ചിൽ ഒട്ടക സവാരി, ശരദ് ബാഗ് പാർക്ക് 

സന്ദർശിക്കാൻ പറ്റിയ സമയം: നവംബർ മുതൽ ഫെബ്രുവരി വരെ

എങ്ങനെ എത്തിച്ചേരാം: ഭുജ് വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 

പ്രശസ്തമായ ഭക്ഷണം: കച്ചി കധി

English Summary: Places To Visit In India