കൊറോണയ്ക്ക് മുന്‍പേയുള്ള കാലത്തേക്ക് തിരികെ പോകാന്‍ പറ്റിയെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ് നടി അനുപമ പരമേശ്വരന്‍. യാത്രകളും പര്യവേഷണങ്ങളും ഓര്‍മകളും നിറഞ്ഞ ആ കാലത്തെടുത്ത് ഗാലറിയില്‍ സൂക്ഷിച്ചു വച്ച ചിത്രങ്ങള്‍ കണ്ട്, തനിക്കു തന്നോടുതന്നെ അസൂയ തോന്നുകയാണ് എന്നും അനുപമ പറയുന്നു. കൂടെ അതിരപ്പിള്ളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണയ്ക്ക് മുന്‍പേയുള്ള കാലത്തേക്ക് തിരികെ പോകാന്‍ പറ്റിയെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ് നടി അനുപമ പരമേശ്വരന്‍. യാത്രകളും പര്യവേഷണങ്ങളും ഓര്‍മകളും നിറഞ്ഞ ആ കാലത്തെടുത്ത് ഗാലറിയില്‍ സൂക്ഷിച്ചു വച്ച ചിത്രങ്ങള്‍ കണ്ട്, തനിക്കു തന്നോടുതന്നെ അസൂയ തോന്നുകയാണ് എന്നും അനുപമ പറയുന്നു. കൂടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ മനോഹരമായ ചിത്രവും അനുപമ പങ്കുവച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് നടി കഴിഞ്ഞ ദിവസം ഇങ്ങനെ കുറിച്ചത്.

സ്വര്‍ഗമെന്നാല്‍ നമ്മുടെ കാലടിയിലും തലയ്ക്കു മുകളിലുമാണ് എന്നു പറഞ്ഞു കൊണ്ട് മറ്റൊരു ഫോട്ടോ കൂടി നടി പങ്കുവച്ചിട്ടുണ്ട്. മനോഹരമായ നീലാകാശത്തിനു കീഴില്‍, അരുവിക്കരികില്‍ നില്‍ക്കുന്ന ചിത്രമാണിത്.

ADVERTISEMENT

സാധാരണയായി മഴക്കാലങ്ങളില്‍ നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാനായി നിരവധി സഞ്ചാരികളാണ് അതിരപ്പിള്ളിയില്‍ എത്തുന്നത്. എന്നാല്‍ കോവിഡ് മൂലം പറയത്തക്ക ആളനക്കമില്ലാതെയാണ് ഇക്കുറി ഈ മണ്‍സൂണ്‍ കാലം ഇവിടെ കടന്നുപോകുന്നത്. ഈ പ്രദേശത്തെ ഹോട്ടലുകളും പാര്‍ക്കുകളുമെല്ലാം വിജനമാണ്. ഓണക്കാല അവധിക്കെങ്കിലും സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയും വെറുതെയായി.

എറണാകുളം ജില്ലയിലെ അയ്യമ്പുഴ പഞ്ചായത്തിലും തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളി പഞ്ചായത്തിലുമായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഈ വെള്ളച്ചാട്ടം ചാലക്കുടിപ്പുഴയിലാണ്. ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് അണക്കെട്ട്, തുമ്പൂർമുഴി തടയണ, ഡ്രീം വേൾഡ് അക്വാ തീം പാർക്ക്, സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്, വാൽപ്പാറ-മലക്കപ്പാറ-തമിഴ്നാട് പാതയിലെ തേയിലതോട്ടങ്ങൾ, ഏഴാറ്റുമുഖം പ്രകൃതിഗ്രാമം എന്നിങ്ങനെ മറ്റു നിരവധി മനോഹരകാഴ്ചകളും അനുഭവങ്ങളും അതിരപ്പിള്ളിക്കടുത്തുണ്ട്.

ADVERTISEMENT

മലയാളം, തമിഴ്, ഹിന്ദി സിനിമകളുടെ ഇഷ്ട ലൊക്കേഷൻ കൂടിയായ അതിരപ്പിള്ളിയിലായിരുന്നു ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രമായ ബാഹുബലിയിലെ പ്രശസ്തമായ വെള്ളച്ചാട്ട രംഗങ്ങൾ ചിത്രീകരിച്ചത്. ഇതോടെ ഇതിന്‍റെ പ്രശസ്തി കൂടി.

മാര്‍ച്ച്‌ മാസം ആദ്യപകുതിയില്‍ അടച്ച ആതിരപ്പിള്ളിക്ക് കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഇക്കുറി നേരിട്ടത്. വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് കഴിയുന്ന പ്രദേശവാസികളും ഇതുമൂലം ബുദ്ധിമുട്ടിലായി. അണ്‍ലോക്ക് നടപടികള്‍ തുടങ്ങിയതോടെ അതിരപ്പിള്ളിക്ക് പഴയപോലെ വീണ്ടും നല്ലകാലം വരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

ADVERTISEMENT

English Summary: Travel Experience Anupama Parameswaran