രണ്ടുവർഷമായി അടഞ്ഞുകിടന്ന വയനാട് ജില്ലയിലെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപും സൂചിപ്പാറ വെള്ളച്ചാട്ടവും കഴിഞ്ഞ ദിവസം തുറന്നു. അപൂർവ സസ്യജനുസുകളുടെ ഉറവിടമായ കുറുവയടക്കം വനംവകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ 5 കേന്ദ്രങ്ങൾ കോടതി ഇടപെടലിനെ തുടർന്ന് അടഞ്ഞുകിടക്കുകയായിരുന്നു. വിവിധ വനം സംരക്ഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടുവർഷമായി അടഞ്ഞുകിടന്ന വയനാട് ജില്ലയിലെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപും സൂചിപ്പാറ വെള്ളച്ചാട്ടവും കഴിഞ്ഞ ദിവസം തുറന്നു. അപൂർവ സസ്യജനുസുകളുടെ ഉറവിടമായ കുറുവയടക്കം വനംവകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ 5 കേന്ദ്രങ്ങൾ കോടതി ഇടപെടലിനെ തുടർന്ന് അടഞ്ഞുകിടക്കുകയായിരുന്നു. വിവിധ വനം സംരക്ഷണ സമിതികൾ കോടതിയെ സമീപിച്ചാണ് അനുകൂല വിധി നേടിയത്.

ദിവസം 1150 പേർക്ക് കുറുവയിലേക്കു പ്രവേശനമുണ്ട്. മുതിർന്നവർക്ക് ജിഎസ്ടിയടക്കം 98 രൂപയും വിദ്യാർഥികൾക്ക് 58 രൂപയുമാണ് നിരക്ക്. രണ്ടു കേന്ദ്രങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെയാണു പ്രവേശനം. പത്തു വയസിൽ താഴെ പ്രായമുള്ളവർക്കും 65നുമേൽ പ്രായമുള്ളവർക്കും ഇപ്പോൾ പ്രവേശനമില്ല. കുറുവ ദ്വീപിൽ 50 പേർ യാത്ര ചെയ്യുന്ന ചങ്ങാടത്തിൽ 15 പേർക്കാണു പ്രവേശനം. സൂചിപ്പാറയിൽ ഒരു ദിവസം 1200 പേരെയാണു പ്രവേശിപ്പിക്കുക.

ADVERTISEMENT

കോവിഡ് മാനദണ്ഡങ്ങളെല്ലാം പൂർണമായി പാലിച്ചാണ് സഞ്ചാരികൾക്ക് പ്രവേശനമെന്ന് റേഞ്ച് ഓഫിസർ ടി.ശശികുമാർ അറിയിച്ചു. സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങളും ഏർപ്പെടുത്തി വരുന്നു. കുറുവയിലേക്കുള്ള പ്രവേശന ഉദ്ഘാടനം പഞ്ചായത്ത് അംഗം ജോളി നരിതൂക്കിൽ നിർവഹിച്ചു. ഡപ്യുട്ടി റേഞ്ച് ഓഫിസർ പി.ആനന്ദ് അധ്യക്ഷത വഹിച്ചു. വരുംദിവസങ്ങളിൽ ചെമ്പ്രയും മീൻമുട്ടിയും കാന്തൻപാറയും തുറക്കുമെന്ന് അധികൃതർ പറഞ്ഞു.

English Summary: Kuruva Island and Soochipara, Wayanad