ഇടുക്കി, തേക്കടി, മൂന്നാർ, വാഗമൺ... പ്രകൃതിദൃശ്യങ്ങൾകൊണ്ടും കാലാവസ്‌ഥകൊണ്ടും അനുഗ്രഹിക്കപ്പെട്ടതാണ് ഇവിടുത്തെ സൗന്ദര്യം. സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി. പച്ചപ്പിനു നിറച്ചാർത്തേകിയ മലമടക്കുകളും മുല്ലമൊട്ടുകൾ പോലെ നീർച്ചാർത്തു കുടഞ്ഞിട്ടു ചിരിക്കുന്ന വെള്ളച്ചാട്ടങ്ങളും നിറഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടുക്കി, തേക്കടി, മൂന്നാർ, വാഗമൺ... പ്രകൃതിദൃശ്യങ്ങൾകൊണ്ടും കാലാവസ്‌ഥകൊണ്ടും അനുഗ്രഹിക്കപ്പെട്ടതാണ് ഇവിടുത്തെ സൗന്ദര്യം. സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി. പച്ചപ്പിനു നിറച്ചാർത്തേകിയ മലമടക്കുകളും മുല്ലമൊട്ടുകൾ പോലെ നീർച്ചാർത്തു കുടഞ്ഞിട്ടു ചിരിക്കുന്ന വെള്ളച്ചാട്ടങ്ങളും നിറഞ്ഞ സുന്ദരഭൂമി കാണാൻ ആരാണ് കൊതിക്കാത്തത്. പരന്നുകിടക്കുന്ന പുൽമേടുകളും കരിമ്പാറക്കൂട്ടങ്ങളും മറികടന്ന് ഇടുക്കിയിൽ കാണാൻ കാഴ്ചകൾ ഏറെയുണ്ട്. സുന്ദര കാഴ്ചകള്‍ക്കൊപ്പം സന്ദർശകരെ അദ്ഭുതപ്പെടുത്തുന്നത് ഇവിടുത്തെ സ്ഥലപേരുകളാണ്. ഇടുക്കിയിലെ ബംഗ്ലദേശും സിറ്റികളുമൊക്കെ സഞ്ചാരികൾക്ക് അദ്ഭുതമാണ്.

ഇടുക്കിയിലെ ബംഗ്ലദേശ്

ADVERTISEMENT

പോത്തിൻകണ്ടം-. പാറക്കടവ്-. കുഴിക്കണ്ടം-പൂന്തോപ്പിൽപടി വഴി  ബംഗ്ലദേശ് റോഡിലെത്താം. ഇടുക്കിയിൽ ബംഗ്ലദേശോ? കൗതുകം തോന്നുന്നുണ്ടല്ലേ? ബംഗാളിയുെട വാസസ്ഥലമല്ല . മലയാളികളുടെ ഏരിയ തന്നെയാണ്. കുറച്ച് ആളുകൾ മാത്രം താമസിക്കുന്ന ചെറിയൊരു ഗ്രാമമാണ് ബംഗ്ലദേശ്. പേരിനു പിന്നിലെ കഥയൊന്നും സമീപവാസികൾക്കുപോലും നിശ്ചയമില്ല. 

ഇടുക്കിയിലുണ്ട് സിറ്റികൾ

വിമാനത്താവളവും മെട്രോ റെയിലും ഇല്ലാത്ത ഇടുക്കിയുടെ മടിത്തട്ടിൽ ഒട്ടേറെ സിറ്റികളുണ്ട്. ഇടുക്കിയിലുള്ളതുപോലെ സിറ്റികൾ ഒരു ജില്ലയിലും കാണില്ല. കുരുവിളയായാലും കട്ടപ്പനയായാലും കുവൈത്തായാലും മൈക്ക് ആയാലും ഇടുക്കിയിൽ ഇവയെല്ലാം സിറ്റികളാണ്. എന്തിനേറെ, ‘ആത്മാവ്’ എന്ന സിറ്റി വരെ ഇടുക്കിയിലുണ്ട്. മുൻ മന്ത്രി എം.എം. മണി എംഎൽഎയുടെ മണ്ഡലത്തിലെ സേനാപതി പഞ്ചായത്തിലെ സ്ഥലത്തിന്റെ പേരാണ് ആത്മാവ്സിറ്റി.

സിറ്റികൾ നാട് ഇടുക്കി

ADVERTISEMENT

കുരുവിള സിറ്റി: ആദ്യകാല കുടിയേറ്റ കർഷകനായിരുന്ന തെക്കനാട്ട് കുരുവിളയുടെ പേരിലുള്ള ഈ സിറ്റി രാജകുമാരി എന്ന സ്ഥലത്താണ്.

∙ എൻആർ സിറ്റി: എൻ.ആർ. രാഘവൻ എന്ന നാട്ടുപ്രമാണിയുടെ പേരിലുള്ള ഈ സിറ്റിയും രാജകുമാരിയിലാണ്.

∙ മൈക്ക് സിറ്റി: ലൗഡ്‌സ്പീക്കർ എന്ന സിനിമയിലൂടെ മലയാളക്കര കണ്ട സിറ്റി, ഉച്ചത്തിൽ സംസാരിക്കുന്ന നാട്ടുകാരനായ തൊമ്മിക്കുഞ്ഞിന്റെ വട്ടപ്പേരിൽ അറിയപ്പെടുന്ന സിറ്റി തോപ്രാംകുടിക്കു സമീപമാണ്.

∙ തൊമ്മൻ സിറ്റി: കൊന്നത്തടി പഞ്ചായത്തിലെ പൊന്മുടിയിൽ വ്യാപാരിയായിരുന്ന തോമസ് എന്നയാളുടെ പേരിൽ നിന്നാണ് തൊമ്മൻ സിറ്റിയുടെ പിറവി.

ADVERTISEMENT

∙ പള്ളി സിറ്റി: കൊന്നത്തടിക്കു സമീപം പൊൻമുടി സെന്റ് മേരീസ് പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം.

∙ ഇലപ്പള്ളി സിറ്റി: മൂലമറ്റത്തുനിന്ന് വാഗമൺ റൂട്ടിലാണ് ഇലപ്പള്ളി സിറ്റി.

∙ മൈനർ സിറ്റി: നെടുങ്കണ്ടത്തിനും പച്ചടിക്കും ഇടയിലാണ് മൈനർ സിറ്റി

∙ പുട്ട് സിറ്റി: കാഞ്ചിയാർ പഞ്ചായത്തിലെ മേപ്പാറയിൽ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ഇഷ്‌ടഭക്ഷണമായ പുട്ട് വിളമ്പാൻ ഒരു ചെറിയ ചായക്കട ഉണ്ടായിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള തൊഴിലാളികൾ ഇവിടെ എത്തിത്തുടങ്ങി, പുട്ടും കടലയും കഴിക്കാൻ. പുട്ട് വിളമ്പിയിരുന്ന കട സ്‌ഥിതിചെയ്‌തിരുന്ന പ്രദേശം പിന്നീട് പുട്ടുസിറ്റിയായി.

വാക്കോടൻ സിറ്റി: ശാന്തൻപാറയ്‌ക്ക് മൂന്നു കിലോമീറ്റർ അകലെ കുന്നിൻചെരുവിൽ താമസമാക്കിയ വാക്കോട്ടിൽ വർക്കി എന്ന കർഷകന്റെ നാമത്തിൽ ഉണ്ടായ സിറ്റി.

∙ വേങ്ങ സിറ്റി, കടുക്കാ സിറ്റി, പുന്ന സിറ്റി: രാജാക്കാടിന് എട്ടു കിലോമീറ്റർ അകലെ വേങ്ങ നിന്ന ഭാഗത്ത് കടമുറികൾ ഉയർന്നതോടെ വേങ്ങ സിറ്റി എന്നറിയപ്പെട്ടു. ഇതാണ് പിന്നീട് രാജകുമാരിയായി മാറിയത്. ഇവിടെനിന്നു വടക്കോട്ടു നീങ്ങിയ കുടിയേറ്റക്കാർ ചെന്നുനിന്നത് കടുക്കാമരങ്ങൾ നിന്ന ഒരു ദേശത്താണ്. ഇവിടെയും ചില പീടികകൾ ഉയർന്നുവന്നത് കടുക്കാ സിറ്റിയെന്ന പേരിന്റെ പിറവിക്കു കാരണമായി. എൻആർ സിറ്റിക്കു സമീപം പുന്നമരങ്ങൾ നിരനിരയായി നിന്ന ദേശം പുന്ന സിറ്റിയായി.

English Summary: List of Cities near Idukki