മഴക്കാലമായതോടെ ഇടുക്കിയിലെ രാജമല അതീവ സുന്ദരിയായി പച്ചപ്പണിഞ്ഞ് നിൽക്കുകയാണ്. കോവിഡ് രണ്ടാം തരംഗം മൂലം ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതിനാൽ ഇത്തവണയും ഇവിടെ സഞ്ചാരികളില്ല. കോടമഞ്ഞു വീഴുന്ന രാജമലയുടെ ഹരിത വീഥികൾ വിജനമാണ്. സഞ്ചാരികളുടെ തിരക്കില്ലാത്തതിനാൽ വരയാടുകൾ ആരുടേയും ശല്യമില്ലാതെ സ്വച്ഛമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കാലമായതോടെ ഇടുക്കിയിലെ രാജമല അതീവ സുന്ദരിയായി പച്ചപ്പണിഞ്ഞ് നിൽക്കുകയാണ്. കോവിഡ് രണ്ടാം തരംഗം മൂലം ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതിനാൽ ഇത്തവണയും ഇവിടെ സഞ്ചാരികളില്ല. കോടമഞ്ഞു വീഴുന്ന രാജമലയുടെ ഹരിത വീഥികൾ വിജനമാണ്. സഞ്ചാരികളുടെ തിരക്കില്ലാത്തതിനാൽ വരയാടുകൾ ആരുടേയും ശല്യമില്ലാതെ സ്വച്ഛമായി വിഹരിക്കുന്നു.

മൂന്നാർ ടൗണിൽനിന്ന് പതിനഞ്ചു കിലോമീറ്റർ അകലെയാണ് രാജമല ഉൾപ്പെടുന്ന ഇരവികുളം നാഷനൽ പാർക്കിന്റെ കവാടം. പച്ചപ്പിൽ മുങ്ങിക്കുളിച്ച തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെ മുന്നോട്ടു പോകുമ്പോൾ തന്നെ കൂട്ടമായി അലഞ്ഞു നടക്കുന്ന വരയാട്ടിൻ കൂട്ടം കാണാം. കണ്ണെഞ്ചിപ്പിക്കുന്ന പൂല്‍മേടുകള്‍ നിറഞ്ഞതാണ്  ഇരവിക്കുളം. വരയാടുകള്‍ക്ക് ഏറ്റവും അനുയോജ്യ ആവാസവ്യവസ്ഥയാണിവിടെ. 

ADVERTISEMENT

രാജമലയിൽ സ്ഥിരമായി മേഞ്ഞുനടക്കുന്ന പെണ്ണാടുകളും കുഞ്ഞുങ്ങളും സന്ദർശകരോട് വളരെ അടുപ്പം കാണിക്കാറുണ്ട്. എന്നാൽ മുട്ടനാടുകളുടെ സമീപനം ഒട്ടും സൗഹൃദപരമല്ല. ഇണചേരൽ കാലത്ത് മാത്രമാണ് ഇവ പെണ്ണാടുകൾ ധാരാളമുള്ള പുൽമേടുകളിലേക്ക് ഇറങ്ങുക. ബാക്കി സമയം ഇരവികുളം ദേശീയോദ്യാനത്തിലെ ഉൾക്കാടുകളിലാണ് മേയാറുള്ളത്. 

സഞ്ചാരികളില്ലാത്ത ഈ മൺസൂൺ കാലം എന്തായാലും സ്വാതന്ത്ര്യത്തോടെ ആഘോഷിക്കുകയാണ് രാജമലയിലെ വരയാടുകൾ. ആരെയും മോഹിപ്പിക്കും കാഴ്ച ക്യാമറയിലൂടെ...

ADVERTISEMENT

English Summary: Rajamala Hills and The Eravikulam National Park, Idukki