ജീവിതത്തിന്റെ ചെങ്കുത്തായ കയറ്റങ്ങളിൽ കാലിടറുമ്പോൾ ഓർക്കണം... അങ്ങു മലമുകളിലെത്തിയാൽ കാത്തിരിക്കുന്ന ആ മനോഹര കാഴ്ചകൾ, തണുപ്പേറിയ കാറ്റ്, വന്നുതലോടിപ്പോവുന്ന കോടമഞ്ഞിന്റെ തണുപ്പ്...ജീവിതം പോലെ നിഗൂഢമാണ് ഓരോ മലകയറ്റവും. മലകൾക്ക് ഓരോ കാലത്തും ഓരോ സ്വഭാവമാണ്. മഴയത്തുള്ള സ്പന്ദനമല്ല മഞ്ഞുകാലത്ത്. വേനലിൽ

ജീവിതത്തിന്റെ ചെങ്കുത്തായ കയറ്റങ്ങളിൽ കാലിടറുമ്പോൾ ഓർക്കണം... അങ്ങു മലമുകളിലെത്തിയാൽ കാത്തിരിക്കുന്ന ആ മനോഹര കാഴ്ചകൾ, തണുപ്പേറിയ കാറ്റ്, വന്നുതലോടിപ്പോവുന്ന കോടമഞ്ഞിന്റെ തണുപ്പ്...ജീവിതം പോലെ നിഗൂഢമാണ് ഓരോ മലകയറ്റവും. മലകൾക്ക് ഓരോ കാലത്തും ഓരോ സ്വഭാവമാണ്. മഴയത്തുള്ള സ്പന്ദനമല്ല മഞ്ഞുകാലത്ത്. വേനലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിന്റെ ചെങ്കുത്തായ കയറ്റങ്ങളിൽ കാലിടറുമ്പോൾ ഓർക്കണം... അങ്ങു മലമുകളിലെത്തിയാൽ കാത്തിരിക്കുന്ന ആ മനോഹര കാഴ്ചകൾ, തണുപ്പേറിയ കാറ്റ്, വന്നുതലോടിപ്പോവുന്ന കോടമഞ്ഞിന്റെ തണുപ്പ്...ജീവിതം പോലെ നിഗൂഢമാണ് ഓരോ മലകയറ്റവും. മലകൾക്ക് ഓരോ കാലത്തും ഓരോ സ്വഭാവമാണ്. മഴയത്തുള്ള സ്പന്ദനമല്ല മഞ്ഞുകാലത്ത്. വേനലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിന്റെ ചെങ്കുത്തായ കയറ്റങ്ങളിൽ കാലിടറുമ്പോൾ ഓർക്കണം... അങ്ങു മലമുകളിലെത്തിയാൽ കാത്തിരിക്കുന്ന ആ മനോഹര കാഴ്ചകൾ, തണുപ്പേറിയ കാറ്റ്, വന്നുതലോടിപ്പോവുന്ന കോടമഞ്ഞിന്റെ തണുപ്പ്...ജീവിതം പോലെ നിഗൂഢമാണ് ഓരോ മലകയറ്റവും. മലകൾക്ക് ഓരോ കാലത്തും ഓരോ സ്വഭാവമാണ്. മഴയത്തുള്ള സ്പന്ദനമല്ല മഞ്ഞുകാലത്ത്. വേനലിൽ മലകളുടെ മുഖം വേറെയാണ്. സംശയമുണ്ടെങ്കിൽ മലകൾ കയറി നോക്കൂ.

മലമുകളിലേക്ക് യാത്രപോയിട്ട് ഏറെ നാളായെന്ന ചിന്തയുമായാണ് വണ്ടി സ്റ്റാർട്ടുചെയ്തത്. ഗൂഗിള് മാപ്പിൽ ലൊക്കേഷൻ സെറ്റു ചെയ്തു...കക്കയം. നിഗൂഢതകൾ നിറഞ്ഞ മലനിര. വന്യത നിറഞ്ഞ താഴ്‌വാരം. മലമുകളിൽ വളഞ്ഞുപുളഞ്ഞുകിടക്കുന്ന ജലാശയവും താഴ്‌വാരത്തെ  ജലവൈദ്യുത പദ്ധതികളും. കണ്ണെത്തുംദൂരത്ത് പരന്നുകിടക്കുന്ന കരിയാത്തുംപാറ പുൽമേടുകൾ. ഗൂഗിൾ മാപ്പിൽ ഒരു മണിക്കൂർ ദൂരമെന്നൊക്കെ കാണിക്കുന്നുണ്ട്. വിശ്വസിക്കരുത്. രണ്ടു മണിക്കൂറെങ്കിലുമെടുക്കും. വഴികളാണ്. മലകളാണ്. യാത്രയാണ്.

ADVERTISEMENT

∙ കുറുമ്പ്രനാടിന്റെ വാൾമുനയിലൂടെ...

കോഴിക്കോടുനിന്ന് ബാലുശ്ശേരി മുക്കിലെത്തുമ്പോൾ വലത്തോട്ടു റോഡ് തിരിയുന്നു. കരുമലയും എകരൂലുമൊക്കെ കടന്നങ്ങനെ കുറുമ്പ്രനാടിന്റെ മണ്ണിലൂടെ പോവുകയാണ്. പൊതുമരാമത്തുവകുപ്പുകാരുടെ കയ്യാങ്കളിയും ശസ്ത്രക്രിയയും കഴിഞ്ഞതിനാൽ ബോധംപോയി നീണ്ടുമലർന്നുകിടക്കുന്ന രോഗിയെപ്പോലെയാണ് പലയിടത്തും റോഡ് ! എസ്റ്റേറ്റ് മുക്കിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞ് കയറ്റം കയറുമ്പോൾ പച്ചപ്പ് മനസിലേക്ക് വന്നുനിറയും. കട്ടിപ്പാറയും തലയാടും പിന്നിട്ട് ചുരങ്ങൾ കയറി മലകയറിയശേഷം പിന്നെയും ഇറങ്ങുകയാണ്. ചെന്നുനിൽക്കുന്നത് ചെന്നുനിൽക്കുന്നത് കക്കയം അങ്ങാടിയിലാണ്. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഇവിടെയാണ് അര നൂറ്റാണ്ടുമുൻപ് പ്രവർത്തനം തുടങ്ങിയതെന്നോർക്കണം.

∙ മരണമണമുള്ള ഓർമകൾ

കക്കയം ഒരു കാലഘട്ടത്തിന്റെ വിങ്ങലാണ്. എഴുപതുകളിൽ ഡാംനിർമാണത്തിനായുണ്ടാക്കിയ ക്വാർട്ടേഴ്സുകൾ. ക്യാംപുകൾ. അസ്തിത്വദുഃഖം പേറിനടന്ന എഴുപതുകളിലെ ഒരു തലമുറയുടെ വേദനകൾ ഈ ഇരുട്ടുമുറികളിൽ ഇന്നും മുഴങ്ങുന്നുണ്ടോ? അങ്ങകലെ തൃശൂരുകാരനായ ഒരച്ഛൻ ‘നിങ്ങളെന്തിനാണ് എന്റെ മകനെ മഴയത്തുനിർത്തിയിരിക്കുന്നതെന്ന’ ചോദ്യവുമായി ഈ കേരളക്കരയിലൂടെ അലഞ്ഞിട്ടുണ്ട്. ഈച്ചരവാരിയരെന്നാണ് ആ അച്ഛന്റെ പേര്. ആ മകന്റെ പേരായിരുന്നു രാജൻ.

ADVERTISEMENT

അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളിലൊന്നിൽ റീജനൽ എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽനിന്ന് പൊലീസ് പിടിച്ചുകൊണ്ടുവന്ന രാജനെ ഈ കക്കയത്തെ ഏതോ ക്യാംപിൽ പ്രവർത്തിച്ചിരുന്ന ഉരുട്ടുമുറിയിൽ ക്രൂരമായ ഭേദ്യങ്ങൾക്കൊടുവിൽ കൊന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒന്നിനും തെളിവുകളില്ല. മിസ തടവുകാരനായ രാജൻ ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ ആഴങ്ങളിലേക്ക് ചാരം പോലെ പറന്നലിഞ്ഞുവെന്നാണ് കരുതപ്പെടുന്നത്. ചോര ചിന്തിയ ചരിത്രമാണ് നമ്മളെ ഇന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്നതാണു സത്യം.

∙ ഘട്ട് റോഡിലെ ഓഫ് റോഡിങ്ങ്

കക്കയം അങ്ങാടി പിന്നിട്ട് പിന്നെയും മുന്നോട്ടാണു യാത്ര. ഒരു വണ്ടിക്കു മാത്രം കടന്നുപോകാവുന്നത്ര വീതിയുള്ള റോഡാണിത്.  ഡാംസൈറ്റിലേക്കുള്ള സർവീസ് റോഡ്. അങ്ങാടി പിന്നിട്ടാൽ നമ്മൾ കാട്ടിലേക്കാണ് പ്രവേശിക്കുന്നത്. സുഗന്ധഗിരിയുടെ താഴ്‌വാര. മലബാർ സംരക്ഷിതവനത്തിന്റെ പടിഞ്ഞാറേ അതിർത്തി.

വീതി കുറഞ്ഞ റോഡിൽ വളഞ്ഞുപുളഞ്ഞു ചുരങ്ങൾ. റോഡാണെങ്കിലും ഓഫ് റോഡിങ്ങ് അനുഭൂതികൾ. മുകളിലേക്കെത്തുംതോറും താഴ്‌വാരത്തിന്റെ കാഴ്ചകൾ മത്തുപിടിപ്പിക്കും.

ADVERTISEMENT

പക്ഷേ സൂക്ഷിച്ചു ഡ്രൈവ് ചെയ്തില്ലെങ്കിൽ ചിലപ്പോൾ രണ്ടായിരമടി താഴെക്കിടക്കും. 

വഴിയരികിലെ പുല്ലുകൾ കാറ്റിനൊത്ത് ആടിക്കളിക്കുന്നു. പേരറയാത്ത പൂക്കൾ  നാണിച്ചു തലതാഴ്ത്തുന്നു. ചരിഞ്ഞുനിൽക്കുന്ന ഭീമാകാരമാർന്ന പാറകൾ ഭയത്തിന്റെ നിഴലാണ് റോഡിലേക്ക് വിരിക്കുന്നത്.

∙ചെക്പോസ്റ്റുകൾ...ടിക്കറ്റുകൾ...

വഴിയരികിലൊരിടത്ത് വനംവകുപ്പിന്റെ ചെക്ക് പോസ്റ്റുണ്ട്. കാടിനകത്തേക്കുള്ള യാത്രയാണ്. തലയെണ്ണി ടിക്കറ്റ് നൽകും. ഭക്ഷണസാധനങ്ങൾ കുരങ്ങുകൾക്കോ വന്യമൃഗങ്ങൾക്കോ നൽകരുതെന്ന് മുന്നറിയിപ്പും നൽകും. പിന്നെയും രണ്ടുമൂന്നുകിലോമീറ്റർ യാത്ര. 

ഒടുവിൽ കക്കയം ഡാംസൈറ്റിലെത്തുമ്പോൾ അവിടെ കെഎസ്ഇബിക്കാരുടെ ടിക്കറ്റ് കൗണ്ടറുണ്ട്. 

കക്കയം അങ്ങാടിയിൽനിന്ന് 14 കിലോമീറ്റർ ഘട്ട് റോഡിലൂടെ യാത്രചെയ്താണ് നമ്മൾ മുകളിലെത്തിയിരിക്കുന്നത്. മുകളിലെന്നുപറഞ്ഞാൽ, സമുദ്ര നിരപ്പിൽ നിന്ന് 2500 അടി ഉയരത്തിൽ

∙ വൈവിധ്യം, കാഴ്ചകളിലും അനുഭവങ്ങളിലും

പശ്ചിമ ഘട്ടത്തിലെ ഇതര പ്രദേശങ്ങളെപോലെതന്നെ ജൈവവവിധ്യങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. നിത്യഹരിതവനം, അർധ നിത്യഹരിതവനം, ഇലപൊഴിയും ആർദ്രവനം, ചോലവനം എന്നീ നാലുതരം വനങ്ങളാണ് ഇവിടെയുള്ളത്. 680 പുഷ്പിത സസ്യങ്ങളും 148 ഇനം ചിത്ര ശലഭങ്ങളും 52 ഇനം മൽസ്യങ്ങളും ഇവിടെയുണ്ട്. 38 ഇനം ഉഭയ ജീവികൾ, 32 ഇനം ഇഴജന്തുക്കൾ, 180 ഇനം പക്ഷികൾ, 41 ഇനം സസ്തനികൾ എന്നിവ കക്കയം,പെരുവണ്ണാമൂഴി ഉൾപ്പെടുന്ന മലബാർ വന്യജീവി സങ്കേതത്തിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വയനാടൻ പ്രദേശങ്ങളോട് ചേർന്ന നിത്യ ഹരിതവനങ്ങളാണ് ഇവിടുത്തെ ജൈവ വൈവിധ്യത്തെ നിലനിർത്തുന്നത്.

മലബാറിന്റെ ഊട്ടിയെന്നൊക്കെയാണ് കക്കയത്തിനു വിളിപ്പേര്. അങ്ങു വയനാട്ടിലെ പടിഞ്ഞാറത്തറയിലുള്ള  ബാണാസുര സാഗർ ജലസംഭരണിയുടെ താഴെയാണ് കക്കയം. ആഡാമിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് കക്കയം ഡാമിനെ ജല സമ്പന്നമാക്കുന്നത്. പക്ഷേ കക്കയത്തുനിന്ന് വയനാട്ടിലേക്ക് പോവാൻ കഴിയില്ല. ബാണാസുരമല കയറിയിറങ്ങാൻ വനംവകുപ്പിന്റെ അനുവാദം വേണം. മാത്രവുമല്ല, മാവോയിസ്റ്റുകളുടെ കബനീദളം മേഖലയാണിത്.

∙ വൈദുതിയുടെ പിറവി

മലബാറിന്റെ ചരിത്രത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട ജലവൈദ്യുത പദ്ധതിയായ കുറ്റിയാടി ജലവൈദ്യുത പദ്ധതിക്കുവേണ്ടിയാണ് കക്കയം അണക്കെട്ട് നിർമ്മിച്ചത്. 1972 ലാണ് ഡാമിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. 1972 സെപ്റ്റംബർ 11 ന് ജലവൈദ്യത പദ്ധതി കമ്മീഷൻ ചെയ്തു. വൈദ്യുതോൽപാദനത്തിനായി നിർമ്മിച്ച കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. വയനാട്ടിൽ നിന്ന് പശ്ചിമഘട്ടത്തിലൂടെ വരുന്ന വെള്ളമാണ് ഇതിന്റെ പ്രധാന സ്രോതസ്.

വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടും ഇതുപോലെ കുറ്റിയാടി ജലവൈദ്യുത പദ്ധതിയിലേക്കു വെള്ളം എത്തിക്കാൻ നിർമിച്ചതാണ്. കക്കയം അണക്കെട്ടിൽ നിന്നും കക്കയം പവർ ഹൗസിലേക്കു വെള്ളം എത്തിച്ചു വൈദ്യുതി ഉത്പാദനത്തിനു ശേഷമുള്ള വെള്ളം പെരുവണ്ണാമുഴി അണക്കെട്ടിൽ സംഭരിച്ച് ജലസേചനത്തിന് ഉപയോഗിക്കുന്നുണ്ട്്.

∙ ഓർമകൾപോലെ മനോഹരമാണോ കാഴ്ചകൾ?

ഡാമിനകത്തേക്കു നടക്കുമ്പോൾ ആദ്യം ശ്രദ്ധയിൽപ്പെടുക കുട്ടികളുടെ കളിസ്ഥലമാണ്. ഒരു ഊഞ്ഞാലും സീസോയും ഊർന്നിറങ്ങിക്കളിക്കാനുള്ള ഉപകരണങ്ങളുമൊക്കെയുണ്ട്. ഒരു ചെറിയ ഹോട്ടലുണ്ട്. മിൽമയുടെ കോഫീ ഷോപ്പുണ്ട്. വനംവകുപ്പിന്റെ ലൊട്ടുലൊടുക്ക് സാധനങ്ങൾ കിട്ടുന്ന കടയുണ്ട്.

ഇതൊക്കെ കടന്ന് മുന്നോട്ടുപോവുമ്പോൾ ഡാം കണ്ണിൽപെടും. താഴേക്കിറങ്ങിച്ചെല്ലാൻ പടികളുണ്ട്. പടികളിറങ്ങിയാൽ സ്പീഡ് ബോട്ടുകൾക്കരികിലെത്താം. ഡാമിനകത്തുകൂടി സ്പീഡ്ബോട്ടിൽ ഒരു യാത്ര നടത്താം. റോഡിലേക്ക് തിരികെ കയറിയാൽ ഒന്നര കിലോമീറ്ററോളം നടക്കാനുണ്ട്. ഡാമിന്റെ വശ്യത ആസ്വദിക്കാം. കാട്ടിനകത്തേക്ക് കയറിയാൽ ഉരക്കുഴി വെള്ളച്ചാട്ടം കാണാം.

∙ താഴ്‌വാരം, പുഴയോരം

സന്ധ്യവാറായി. തണുപ്പ് താടിയെലുകളെ കിടുകിടാ വിറപ്പിച്ചുതുടങ്ങുന്നു. വണ്ടി തിരികെ മലയിറങ്ങുകയാണ്. അസ്തമയസൂര്യന്റെ ചുവന്ന വെളിച്ചത്തിൽ താഴ്‌വാരം നാടകീയമായ ശാന്തതയുമായി പരന്നുകിടക്കുന്നു.

‘പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തിയ’തുപോലെ അങ്ങകലെ കുറ്റ്യാടിപ്പുഴ വളഞ്ഞുപുളഞ്ഞുകിടക്കുന്നു. അതങ്ങനെ ഒഴുകിയൊഴുകി പെരുവണ്ണാമുഴി ഡാമിലേക്കെത്തും.

∙ വരുമോ തിരികെ?

മലമുകളിലേക്കുള്ള യാത്രകൾ സ്വന്തം വീട്ടിലേക്കുള്ള മടങ്ങിവരവുകൾ പോലെയാണെന്ന് ഏതോ യാത്രികൻ പറഞ്ഞിട്ടുണ്ട്. അതുമാത്രമല്ല. ചോരചിന്തിയ ഒരു തലമുറയുടെ ചരിത്രത്തിന്റെ ഓർമപ്പെടുത്തൽകൂടിയാണ് ഈ യാത്ര. കക്കയം ഇന്നും ഓർമകളുടെ ക്യാംപാണ്.

English Summary: Kakkayam Travel Experiences