അറബിക്കടലിന്റെ ഒാരം ചേര്‍ന്നുകിടക്കുന്ന സ്വപ്നസുന്ദരിയാണ് കോവളം ബീച്ച്. കേരളത്തിന്റെ തലസ്ഥാന നഗരിയിൽ നിന്നും 16 കിലോമീറ്റർ മാത്രം ദൂരെയായാണ് കോവളം. ബീച്ച് അംബ്രല്ലകളും സൺബാത്തും കടലിൽ നീന്തലും വിനോദസഞ്ചാരികളെ തൃപ്തരാക്കുന്നു. പാറക്കെട്ടുകൾ നിറഞ്ഞ തീരത്ത് സായാഹ്നങ്ങളും പ്രഭാതങ്ങളും ആസ്വദിക്കാനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറബിക്കടലിന്റെ ഒാരം ചേര്‍ന്നുകിടക്കുന്ന സ്വപ്നസുന്ദരിയാണ് കോവളം ബീച്ച്. കേരളത്തിന്റെ തലസ്ഥാന നഗരിയിൽ നിന്നും 16 കിലോമീറ്റർ മാത്രം ദൂരെയായാണ് കോവളം. ബീച്ച് അംബ്രല്ലകളും സൺബാത്തും കടലിൽ നീന്തലും വിനോദസഞ്ചാരികളെ തൃപ്തരാക്കുന്നു. പാറക്കെട്ടുകൾ നിറഞ്ഞ തീരത്ത് സായാഹ്നങ്ങളും പ്രഭാതങ്ങളും ആസ്വദിക്കാനായി വിദേശീയരടക്കം സ്വദേശീയരും എത്തുന്നുണ്ട്. പാറകൾ നിറഞ്ഞതീരമായതിനാൽ തിരമാലകൾക്ക് ശക്തി കുറവാണ്. ധൈര്യത്തോടെ ഇറങ്ങി നീന്താം. അപകടം സംഭവിക്കാതിരിക്കാൻ മുഴുവൻ സമയം സന്നദ്ധരായി ലൈഫ് ഗാർഡുകൾ തീരത്തുണ്ട്.

പ്രധാന തീരം കൂടാതെ മൂന്നു ബീച്ചുകളായി കോവളത്തെ തിരിക്കാം. അതിൽ പ്രധാനപ്പെട്ടത് ലൈറ്റ് ഹൗസ് ബീച്ചാണ്, ഹവ്വ ബീച്ച്, സമുദ്ര ബീച്ച് എന്നിവയാണ് മറ്റു രണ്ടെണ്ണം. കരിങ്കൽ കൂട്ടത്തിനു മുകളിലായാണ് ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഉയരമുള്ള പാറകൾ നിറഞ്ഞ തീരമുണ്ട് ഹവ്വ ബീച്ചിന്. ചെറു കപ്പലുകളും മത്സ്യബന്ധനത്തിനു പോകുന്നവരുടെ ബോട്ടുകളും ഈ തീരത്തു നിന്നാൽ ദൃശ്യമാകും. കടലിന്റെ മനോഹാരിത കൂടുതൽ അടുത്തു നിന്ന് ആസ്വദിക്കാം എന്നുള്ളതാണ് ഹവ്വ ബീച്ചിന്റെ പ്രത്യേകത. തീരത്തോടു നീണ്ടുകിടക്കുന്ന മുനമ്പമുള്ള ബീച്ചാണ് സമുദ്ര.

Image From Shutterstock1
ADVERTISEMENT

ഒരു രാത്രി ഇവിടെ താമസിച്ച് കോവളത്തിന്റെ ഭംഗിനുകരാം. ആയൂർവേദ സ്പായുടെ പേരിലും ഷോപ്പിങ് കേന്ദ്രങ്ങളാലും കോവളം പ്രശസ്തമാണ്. 

പോക്കറ്റിനു അനുയോജ്യമായ താമസസ്ഥലങ്ങളിൽ രാപാർക്കാം

പഞ്ചനക്ഷത്ര ഹോട്ടലുകൾ മുതൽ ബജറ്റിനു ഇണങ്ങുന്ന ചെറു താമസ സൗകര്യങ്ങൾ വരെ ലഭ്യമാകുന്ന ഒരിടം കൂടിയാണ് കോവളം. സന്ദർശകരുടെ താൽ‍പര്യമനുസരിച്ചു തിരെഞ്ഞെടുക്കാവുന്നതാണ്.

Image From Shutterstock

ലിറ്റിൽ എലിഫന്റ് ബീച്ച് റിസോർട്ട്, നിരാമയ റിട്രീറ്റ്‌സ്, ദി ട്രാവൻകൂർ ഹെറിറ്റേജ് ബീച്ച് റിസോർട്ട്, ദി റാവിസ് തുടങ്ങിവയെല്ലാം തന്നെ ബീച്ചിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന റിസോർട്ടുകളാണ്. കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ തക്ക സൗകര്യമുള്ളതാണ് ഈ റിസോർട്ടുകൾ എല്ലാം തന്നെ. 

ADVERTISEMENT

ധാരാളം മൽസ്യ വിഭവങ്ങൾ ലഭിക്കുന്ന തീരം

വിദേശികളടക്കം ധാരാളം സന്ദർശകർ എത്തുന്നതു കൊണ്ടുതന്നെ കോണ്ടിനെന്റലും ചൈനീസും ഇന്ത്യനും തുടങ്ങി തനി നാടൻ രുചികൾ വരെ വിളമ്പുന്നവയാണ് ഇവിടുത്തെ പ്രധാന ഭക്ഷണശാലകൾ. മൽസ്യവിഭവങ്ങളാണ് പല റെസ്റ്റോറന്റുകളിലെയും പ്രധാന വിഭവങ്ങൾ.

Image From Shutterstock

ദി ടൈഡ്സ്, സഞ്ജീവനി, കറി ലീഫ് തുടങ്ങി ഒരു പിടി ഭക്ഷണശാലകൾ കോവളത്തുണ്ട്. വ്യത്യസ്ത തരം മീൻ രുചികൾ മാത്രമല്ല, നമ്മുടെ തനതു വിഭവങ്ങളും ഇവിടെ നിന്നും കഴിക്കാം.

കാഴ്ചകൾ നിരവധി

ADVERTISEMENT

നേപ്പിയർ മ്യൂസിയം, ശ്രീ ചിത്ര ആർട്ട് ഗാലറി, പത്മനാഭ സ്വാമി ക്ഷേത്രം, പ്രിയദർശിനി പ്ലാനറ്റേറിയം, ആറ്റുകാൽ ഭഗവതി ക്ഷേത്രം, പൂവാർ ഐലൻഡ്, പത്മനാഭപുരം കൊട്ടാരം, കവടിയാർ കൊട്ടാരം, കിളിമാനൂർ കൊട്ടാരം തുടങ്ങി നിരവധി കാഴ്ചകൾ സ്വന്തമായുള്ള നഗരം കൂടിയാണ് തിരുവനന്തപുരം. പൊന്മുടിയും മുക്കുന്നിമലയുമാണ് പ്രധാന ഹിൽ സ്റ്റേഷനുകൾ. 

എങ്ങനെ എത്തിച്ചേരാം

തിരുവന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 16 കിലോമീറ്റർ സഞ്ചരിച്ചാൽ കോവളത്തു എത്തിച്ചേരാം. ഏറ്റവുമടുത്തുള്ള വിമാനത്താവളമായ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം 10 കിലോമീറ്റർ മാത്രം അകലെയാണ്.

സന്ദർശിക്കാം ഈ സമയങ്ങളിൽ

കടലേറ്റമില്ലാത്ത ഏത് സമയത്തും കോവളം സന്ദർശിക്കാൻ അനുയോജ്യമാണെങ്കിലും സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് സന്ദർശനത്തിനു ഏറ്റവും ഉചിതമായ സമയം. 

English Summary: Kovalam Travel Guide