മൂന്നാറിലെ ഓരോ ചിത്രങ്ങളും കാണുമ്പോൾ മനസ്സിൽ കരുതാറില്ലേ, കാഴ്ചകൾ കാണാനായി ആ സ്ഥലത്ത് എത്തിച്ചേരണമെന്ന്. തേയിലക്കാട്ടിൽ ചുറ്റിത്തിരിഞ്ഞ സമയത്ത് മനോഹാരിത നിറഞ്ഞ അവിടെയെത്തിയാൽ മതിയായിരുന്നു എന്നൊക്കെ. ഇനി ആ വിഷമം വേണ്ട. മൂന്നാറിനെ ശരിക്കുമറിഞ്ഞ് ഒരു ട്രിപ്പ് നടത്താം. സുന്ദരമായ കാഴ്ചകൾ കണ്ട് ഇൗ

മൂന്നാറിലെ ഓരോ ചിത്രങ്ങളും കാണുമ്പോൾ മനസ്സിൽ കരുതാറില്ലേ, കാഴ്ചകൾ കാണാനായി ആ സ്ഥലത്ത് എത്തിച്ചേരണമെന്ന്. തേയിലക്കാട്ടിൽ ചുറ്റിത്തിരിഞ്ഞ സമയത്ത് മനോഹാരിത നിറഞ്ഞ അവിടെയെത്തിയാൽ മതിയായിരുന്നു എന്നൊക്കെ. ഇനി ആ വിഷമം വേണ്ട. മൂന്നാറിനെ ശരിക്കുമറിഞ്ഞ് ഒരു ട്രിപ്പ് നടത്താം. സുന്ദരമായ കാഴ്ചകൾ കണ്ട് ഇൗ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാറിലെ ഓരോ ചിത്രങ്ങളും കാണുമ്പോൾ മനസ്സിൽ കരുതാറില്ലേ, കാഴ്ചകൾ കാണാനായി ആ സ്ഥലത്ത് എത്തിച്ചേരണമെന്ന്. തേയിലക്കാട്ടിൽ ചുറ്റിത്തിരിഞ്ഞ സമയത്ത് മനോഹാരിത നിറഞ്ഞ അവിടെയെത്തിയാൽ മതിയായിരുന്നു എന്നൊക്കെ. ഇനി ആ വിഷമം വേണ്ട. മൂന്നാറിനെ ശരിക്കുമറിഞ്ഞ് ഒരു ട്രിപ്പ് നടത്താം. സുന്ദരമായ കാഴ്ചകൾ കണ്ട് ഇൗ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 മൂന്നാറിലെ ഓരോ ചിത്രങ്ങളും കാണുമ്പോൾ മനസ്സിൽ കരുതാറില്ലേ, കാഴ്ചകൾ കാണാനായി ആ സ്ഥലത്ത് എത്തിച്ചേരണമെന്ന്. തേയിലക്കാട്ടിൽ ചുറ്റിത്തിരിഞ്ഞ സമയത്ത് മനോഹാരിത നിറഞ്ഞ അവിടെയെത്തിയാൽ മതിയായിരുന്നു എന്നൊക്കെ. ഇനി ആ വിഷമം വേണ്ട. മൂന്നാറിനെ ശരിക്കുമറിഞ്ഞ് ഒരു ട്രിപ്പ് നടത്താം. സുന്ദരമായ കാഴ്ചകൾ കണ്ട് ഇൗ റൂട്ടിലൂടെ യാത്ര ചെയ്യാം. 

റൂട്ടുകൾ 

ADVERTISEMENT

1) എറണാകുളത്തുനിന്നു മൂന്നാറിലെത്തുന്ന വഴി- അതായത് നേര്യമംഗലം- മൂന്നാർ റൂട്ട് 

2) മറയൂരിലേക്കുള്ള പാത 

നേര്യമംഗലം- മൂന്നാർ പാത

നേര്യമംഗലം- മൂന്നാർ പാതയാണ് ആദ്യ റൂട്ട്. ഇതിലൂടെ മിക്ക സഞ്ചാരികളും പോയിട്ടുണ്ടാകും. മനോഹരമായ കാഴ്ചകൾ കണ്ടിട്ടുമുണ്ടാകും. എങ്കിലും ഒരോർമപ്പെടുത്തൽ എന്നു കരുതിയാൽ മതി. നേര്യമംഗലം റൂട്ടിനൊരു പ്രത്യേകതയുണ്ട്.  പോകുന്ന വഴിയിൽ വാഹനം നിർത്തിയിട്ടാൽ തന്നെ ഇഷ്ടംപോലെ കാഴ്ചകൾ കാണാം. ബസ്സിലാണെങ്കിൽ വലതുവശത്ത് ഇരിക്കണം. മലനിരകളുടെയും താഴ് വരകളുടെയും കാഴ്ച വലതുവശത്താണ്.

ADVERTISEMENT

ചീയപ്പാറ വെള്ളച്ചാട്ടം മാത്രമേയുള്ളു  ഇടതുവശത്ത്. നേര്യമംഗലം പാലത്തെ മൂന്നാറിന്റെ കവാടമെന്നോ പാലമെന്നോ വിളിക്കാം. തിരുവിതാംകൂർ റാണിയായിരുന്ന സേതു ലക്ഷ്മിയുടെ കാലത്താണ് പാലം പണി തുടങ്ങിയത്. 1924 ൽ.കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന നേര്യമംഗലത്തിന് കേരളത്തിന്റെ ചിറാപൂഞ്ചി എന്നൊരു വിളിപ്പേരുകൂടിയുണ്ട്.

കാഴ്ചകൾ തുടങ്ങുന്നു 

ചീയപ്പാറ വെള്ളച്ചാട്ടമാണ് ആദ്യം. വാഹനം പാർക്ക് ചെയ്ത് വെള്ളച്ചാട്ടം കാണാം.കുറച്ചു മുന്നോട്ടു പോയാൽ വാളറ വെള്ളച്ചാട്ടമാണ്.വാഹനം ഇടതുവശത്തുനിർത്തി വലത്തോട്ട് നടന്നു വേണം ആ സുന്ദരമായ വെള്ളച്ചാട്ടം ആസ്വദിക്കാൻ. അടിമാലി ടൗണിൽനിന്നു ഭക്ഷണം കഴിച്ച് നമ്മൾ വീണ്ടും മുന്നോട്ട് തന്നെ.  

പള്ളിവാസലും ആറ്റുകാട് വെള്ളച്ചാട്ടവും 

ADVERTISEMENT

മൂന്നാറിനു മുമ്പുള്ള സുന്ദരമായ സ്ഥലമാണ് പള്ളിവാസൽ. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി പള്ളിവാസലിൽ ആണ്. ഇവിടെ പെൻസ്റ്റോക് പൈപ്പുകളൊക്കെ കാണാം. പള്ളിവാസലിൽനിന്നു വലത്തോട്ടു പോയാൽ ആറ്റുകാട്  വെള്ളച്ചാട്ടത്തിലേക്കെത്താം. 

തേയിലത്തോട്ടത്തിലൂടെയുള്ള ചെറിയ വഴിയാണ്. ചെറിയൊരു ചായക്കടയും വീടും അവിടെയുണ്ട്. കാഴ്ചകൾ കണ്ട് നടക്കാൻ ഇഷ്ടപ്പെടുന്നവർക്ക് മൂന്നാർ റോഡിൽ വണ്ടിനിർത്തി വെള്ളച്ചാട്ടത്തിലേക്കൊരു നടത്തമാകാം. വെള്ളച്ചാട്ടം അകലെനിന്നു കാണാനാണു രസം. മൂന്നാറിലെത്തും മുൻപ് വലതുവശത്തുള്ള  ഹെഡ് വർക്സ് ഡാമും ഒന്നിറങ്ങി കാണാവുന്നതാണ്. പള്ളിവാസൽ ജലവൈദ്യുത പദ്ധതിയിലേക്കുള്ള വെള്ളമാണ് ഇവിടെ തടഞ്ഞുനിർത്തിയിട്ടുള്ളത്. 

നേര്യമംഗലം - മൂന്നാർ- 59 കിലോമീറ്റർ.

മൂന്നാറിലേക്ക്

മൂന്നാർ പട്ടണത്തിലേക്കു കയറുമ്പോൾ വലതുവശത്തായി മനോഹരിയായ പുഴയും 

ഗ്രാൻഡിസ് തോട്ടവുമുണ്ട്. കെഎസ്ആർടിസി സ്റ്റേഷൻ അതിനപ്പുറത്താണ്. ബസ്സിലെ താമസം ഇവിടെയാണ് ക്രമീകരിച്ചിട്ടുള്ളത്. വണ്ടിനിർത്തി ഗ്രാൻഡിസ് തോട്ടത്തിലൂടെ ഒന്നു നടക്കാം. അട്ടയുണ്ടോ എന്നു നോക്കണം. അതുപോലെ പുഴയിൽ ഇറങ്ങുകയുമരുത്.  

മൂന്നാറിലെ മൂന്നു പുഴകൾ

മൂന്നാറിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ മൂന്നു പുഴകൾ ചേരുന്നുണ്ട് ഇവിടെ. മറയൂർ സൈഡിൽ നിന്നുള്ള കന്നിയാർ. കന്നിയാറിലേക്കു ചേരുന്ന നല്ലതണ്ണിയാർ. പിന്നെ മാട്ടുപ്പെട്ടി ഭാഗത്തുനിന്നു വരുന്ന കുട്ടിയാർ. ഇതെല്ലാം ചേർന്ന് മുതിരപ്പുഴയാർ എന്ന പേരിൽ താഴേക്ക് ഒഴുകും. ഈ മുതിരപ്പുഴയാറാണ് മൂന്നാർ ടൗണിലേക്ക് കയറുമ്പോൾ ആദ്യം കാണുന്നത്. 

രണ്ടാം റൂട്ട് : മൂന്നാർ - മറയൂർ

ചരിത്രത്തിലേക്കു യാത്ര ചെയ്യണോ? മഴനിഴൽക്കാട്ടിൽ താമസിക്കണോ, അഞ്ചുനാട്ടിലെ ചന്ദനത്തോപ്പുകൾക്കിടയിലൂടെ ഡ്രൈവ് ചെയ്യണോ. നേരെ മറയൂരിലേക്കു പോകാം. കന്നിയാറിന്റെ കരയിലൂടെയാണ് മറയൂരിലേയ്ക്കുള്ള റോഡ്. പുൽമേടില്‍ ഇറങ്ങുമ്പോൾ അട്ടയുണ്ടാകും.സൂക്ഷിക്കുക 

ഇരവിക്കുളം ദേശീയോദ്യാനം

മൂന്നാറിന്റെ പ്രധാന ആകർഷണമായ ഇരവിക്കുളം നാഷനൽ പാർക് മറയൂർ  റൂട്ടിലാണ്. ഇരവിക്കുളം ദേശീയോദ്യാനത്തിന്റെ കവാടത്തിൽനിന്നു ടിക്കറ്റ് എടുത്ത് വനംവകുപ്പിന്റെ ബസ്സിൽ കയറിയിരുന്നു രാജമലയിലേക്കു പോകാം.

 

രാജമലയാണു മൂന്നാറിന്റെ തലവര മാറ്റിവരച്ചത് എന്നു പറയാം. 94 ലെ നീലക്കുറിഞ്ഞി വസന്തത്തോടെ രാജമല ലോകപ്രശസ്തമായി. രാജമലയിൽവച്ചു വരയാടിൻ കൂട്ടത്തെ  കാണാം. ശുദ്ധവായു ശ്വസിച്ച് കുന്നിൻചരിവിലെ റോഡിലൂടെ നടക്കാം. മറ്റെവിടെ പോയില്ലെങ്കിലും രാജമല തീർച്ചയായും സന്ദർശിക്കണം. 

എട്ടാം മൈൽ

മറയൂർ റൂട്ടിലെ ഉയരമുള്ള ഇടമാണ് എട്ടാം മൈൽ. വണ്ടിനിർത്തി നമുക്ക് മഞ്ഞാസ്വദിക്കാം.  സായാഹ്നം  അതിമനോഹരമാണ്. തൊട്ടടുത്തുള്ള ചോലക്കാട്ടിൽ കരിങ്കുരങ്ങുകളെ ഭാഗ്യമുണ്ടെങ്കിൽ കാണാം.  എട്ടാം മൈൽ മുതൽ മറയൂരിലേക്ക് വീതി കുറഞ്ഞ ഇറക്കത്തോടെയുള്ള റോഡാണ്. സൂക്ഷിച്ചു ഡ്രൈവ് ചെയ്യണം. പൂമരങ്ങളുടെ പാതയാണ് മൂന്നാർ-മറയൂർ.  ജക്കറാന്തയും മറ്റു പൂമരങ്ങളും അതതു കാലത്ത് ഈ വഴിയിൽ പൂവിരിക്കും. 

ലക്കം വെള്ളച്ചാട്ടം

യാത്രയില്‍ വെള്ളച്ചാട്ടത്തിൽ കുളിക്കണോ? ലക്കം വെള്ളച്ചാട്ടത്തിന്റെ സുരക്ഷയും ഭംഗിയും ആസ്വദിച്ച് കുളിക്കാം. വനംവകുപ്പ് അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വെള്ളച്ചാട്ടം കഴിഞ്ഞ് പിന്നെ മറയൂരിലേക്ക് പ്രവേശിക്കുകയാണ്. മറയൂരിലെത്തുമ്പോൾ റോഡിന്  ഇരുവശത്തും ചന്ദനക്കാടുകളാണ്. വേലികെട്ടി തിരിച്ച ചന്ദനത്തോപ്പുകളിലൂടെയുള്ള ഡ്രൈവ് മറയൂർ നൽകുന്ന അപൂർവതകളിലൊന്നാണ്. 

 മറയൂർ ഗ്രാമക്കാഴ്ചകൾ 

നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷന്റെ മുന്നിൽനിന്നു വലത്തോട്ടു വണ്ടി തിരിച്ചാൽ മാനുകളൊക്കെയുള്ള ചന്ദനത്തോപ്പിലൂടെ യാത്ര ചെയ്തു കരിമ്പു വിളയുന്ന കാർഷികഗ്രാമത്തിലേക്കെത്താം.

 

ശർക്കരശാലകളുടെ പ്രവർത്തനം കണ്ടാസ്വദിക്കാം. പ്രിയപ്പെട്ടവർക്കായി മറയൂർ ശർക്കര വാങ്ങാം. മറയൂരിൽനിന്നു വീര്യമേറിയ വെളുത്തുള്ളിയും വാങ്ങാൻ മറക്കരുത്. 

ആനക്കോട്ടപ്പാറയിലെ മുനിയറകൾ

മറയൂരിൽനിന്നു കാന്തല്ലൂരിലേക്കുള്ള വഴിയിലാണ് ആനക്കോട്ടപ്പാറ. കമലഹാസന്റെ  അൻപേശിവം സിനിമയിലെ ബസ് മറിയുന്ന രംഗം ഷൂട്ട് ചെയ്തത് ഇവിടെയാണ്. മുനിയറകളാണ് ആനക്കോട്ടപ്പാറയിലെ  ആകർഷണം. മുനിയറകൾ കണ്ട് കാന്തല്ലൂരിലെ ആപ്പിൾതോട്ടം കാണാൻ വീണ്ടും മുകളിലോട്ട് വണ്ടിയോടിക്കാം. 

മറയൂർ യാത്ര ശരിക്കും ഒരു ദിവസമെടുക്കുന്നതാണ്. അതുകൊണ്ട്  മറയൂരിൽ ഒരു ദിവസം തങ്ങാൻ പാകത്തിന് യാത്ര പ്ലാൻ ചെയ്യണം. 

മൂന്നാർ- മറയൂർ - 49 കിലോമീറ്റർ

ചിന്നാറിൽ കാടുകയറാം

കാന്തല്ലൂരിലോ മറയൂരിലോ നല്ല താമസസൗകര്യങ്ങളുളള സ്ഥലങ്ങളുണ്ട്. അവിടെ രാത്രി തങ്ങി, രാവിലെ ചിന്നാർ മഴനിഴൽക്കാടിലേക്കു ഡ്രൈവ് ചെയ്യാം. വരണ്ടതാണെങ്കിലും ഭംഗിയുള്ള കാടാണ് ചിന്നാർ.  റോഡ് മലകൾക്കരികിലൂടെയാണ് . താഴെ പാമ്പാർ ഒഴുകുന്നതൊക്കെ കാണാം. 

ആദിമമനുഷ്യന്റെ കലാവിരുതു കാണാൻ ആലാംപെട്ടി ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി ഓഫീസിൽനിന്നു ടിക്കറ്റെടുത്തു കാട്ടിലൂടെ കുന്നുകയറാം.  പാറകളിൽ വരച്ച അപൂർവ ചിത്രങ്ങൾ തീർച്ചയായും കാണണം.   

 

താഴെയൊരു വെള്ളച്ചാട്ടം കാണാം. അതാണു  തൂവാനം. അതിന് അരികിലേക്കു കാട്ടിലൂടെ നടക്കണോ? വെള്ളച്ചാട്ടത്തിനടുത്തു താമസിക്കണോ. ഈ സൗകര്യങ്ങളൊക്കെ മൂന്നാർ വനംവകുപ്പ് ഒരുക്കുന്നുണ്ട്. ആലാംപെട്ടിയിൽനിന്നു ടിക്കറ്റെടുത്താൽ ഗൈഡിന്റെ സഹായത്തോടെ  തൂവാനം വെള്ളച്ചാട്ടത്തിലേക്ക് ട്രെക്കിങ് നടത്താം. വീണ്ടും വണ്ടിയോടിച്ചാൽ കേരള-തമിഴ്നാട് അതിർത്തിയിലെത്താം. അവിടെയാണു ചിന്നാർ വന്യജീവി സങ്കേതത്തിന്റെ ഓഫീസ്.  ടിക്കറ്റെടുത്ത്  ചിന്നാർ നദിയോരത്തുകൂടി നടക്കാം. കാട്ടിലെ മരവീട്ടിൽ താമസിക്കാം. ഹനുമാൻ കുരങ്ങുകളെ കാണാം.  ഭാഗ്യമുള്ളവർക്ക് ചാമ്പൽ മലയണ്ണാനെയും നക്ഷത്ര ആമയെയും കാണാം.  

 

കേരളത്തിനു വടക്കുള്ളവർക്ക് തിരികെ മൂന്നാറിലേക്കു ഡ്രൈവ് ചെയ്യാതെ നാട്ടിലെത്താൻ ചിന്നാറിൽനിന്നു ഉഡുമൽപേട്ട് വഴി പോകുക. കൊയമ്പത്തൂരിലൂടെ പാലക്കാടു പിടിക്കാം. 

കൂടുതൽ വിവരങ്ങൾക്ക് : https://munnarwildlife.com

English Summary: Most Scenic Routes in Munnar