മറയൂരില്‍ നിന്നും മനോഹരമായ വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടി ശ്രിന്ദ. മറയൂരിലെ പ്രശസ്തമായ ടൂറിസ്റ്റ് ഹോളിഡേ ഹോമായ 'ദ മഡ്ഹൗസി’ല്‍ നിന്നുമാണ് ശ്രിന്ദ ഈ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്. മൂന്നാറിന് സമീപം മറയൂരിന്‍റെ മനോഹരമായ ഭൂപ്രകൃതിക്ക് നടുവില്‍ സ്ഥിതിചെയ്യുന്ന ദ മഡ്ഹൗസ് ഒരു അനുഭവം തന്നെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറയൂരില്‍ നിന്നും മനോഹരമായ വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടി ശ്രിന്ദ. മറയൂരിലെ പ്രശസ്തമായ ടൂറിസ്റ്റ് ഹോളിഡേ ഹോമായ 'ദ മഡ്ഹൗസി’ല്‍ നിന്നുമാണ് ശ്രിന്ദ ഈ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്.

കുളിരണിഞ്ഞ കാഴ്ചകള്‍ നിറഞ്ഞ മഞ്ഞിൽ പൊതിഞ്ഞിരിക്കുകയാണ് മറയൂർ. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയ്ക്കൊപ്പം മൂടൽമഞ്ഞു കൂടിയായതോടെ പകൽ സമയത്തും ഇരുളടഞ്ഞ പ്രതീതിയാണ് ഇവിടെ. മഞ്ഞണിഞ്ഞ കാഴ്ചകൾ തേടി നിരവധി സഞ്ചാരികളാണ് മറയൂരിലേക്ക് ഒഴുകിയെത്തുന്നത്. 

ADVERTISEMENT

ശർക്കരയുടെയും ചന്ദനക്കാടുകളുടെയും നാടായ മറയൂർ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ്. ശർക്കര കുറുക്കിയെടുക്കുന്ന എണ്ണമറ്റ കുടിലുകളും സർക്കാർ സംരക്ഷണയിലുള്ള ചന്ദനക്കാടുകളുമൊക്കെയായി ഏതൊരു യാത്രികന്റെയും മനസ്സു നിറക്കുന്ന കാഴ്ചകളുമായാണ് മറയൂർ  സഞ്ചാരികളെ വരവേൽക്കുന്നത്.

മൂന്നാറിന്റെ അയൽവാസിയാണ് മറയൂർ. മഞ്ഞു പെയ്യുന്ന രാവുകളും മനോഹരമായ കാലാവസ്ഥയും ഇവിടുത്തെ പ്രധാന ആകർഷണം. മറയൂരിന് ചുറ്റുമായി നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്.

ADVERTISEMENT

മൺവീട്ടിലെ താമസം

മൂന്നാറിന് സമീപം മറയൂരിന്‍റെ മനോഹരമായ ഭൂപ്രകൃതിക്ക് നടുവില്‍ സ്ഥിതിചെയ്യുന്ന ദ മഡ്ഹൗസ് ഒരു അനുഭവം തന്നെയാണ്. പശ്ചിമഘട്ടത്താൽ ചുറ്റപ്പെട്ട കുന്നിന്‍മുകളിലായി, പ്രകൃതിക്ക് കോട്ടംതട്ടാതെ തികച്ചും സുസ്ഥിരമായ രീതിയില്‍ നടത്തുന്ന ഒരു റിസോര്‍ട്ടാണിത്. വിനോദസഞ്ചാരികള്‍ക്കും പ്രകൃതി സ്നേഹികള്‍ക്കും പക്ഷി നിരീക്ഷകര്‍ക്കും പരിസ്ഥിതി പ്രേമികള്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന അന്തരീക്ഷമാണ് ഇവിടെയുള്ളത്. 

ADVERTISEMENT

ഗ്രാമപ്രദേശത്ത് കൂടിയുള്ള സൈക്കിള്‍ സവാരിയും രാത്രിയില്‍ തീകൂട്ടി അതിനു ചുറ്റും നൃത്തം ചെയ്യുന്നതും മലനിരകള്‍ക്കിടയിലെ മഞ്ഞിനിടയിലൂടെ സൂര്യന്‍റെ ആദ്യകിരണങ്ങള്‍ ഭൂമിയെ തൊടുന്ന കാഴ്ചയും തുറന്ന ആകാശത്തിനു കീഴില്‍ കുളിക്കുന്നതുമെല്ലാം സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുക. 

ഗാർഡൻ വ്യൂ കോട്ടേജ്, മൗണ്ടൻ വ്യൂ കോട്ടേജ്, ട്രീഹൗസ് എന്നിങ്ങനെ, തികച്ചും പരിസ്ഥിതിസൗഹൃദപരമായി നിര്‍മിച്ച കോട്ടേജുകളാണ് താമസത്തിനായി ഇവിടെയുള്ളത്. 

ആനമുടി കൊടുമുടി ഇവിടെ നിന്ന് ഏകദേശം 40 മിനിറ്റ് അകലെയാണ്, ഏകദേശം 20 മിനിറ്റ് ഡ്രൈവ് ചെയ്താൽ ചിന്നാർ വന്യജീവി സങ്കേതവും മനോഹരമായ തൂവാനം വെള്ളച്ചാട്ടവും എത്താം.

English Summary: Srinda Shares Pictures from Marayoor Travel