ഫോർട്ട് കൊച്ചിയിലെ കഥ പറയുന്ന ചരിത്ര സ്മാരകങ്ങൾക്കൊപ്പം, പലർക്കും അറിയാത്ത കഥകൾ ഒളിഞ്ഞിരിക്കുന്ന പുരാതന കെട്ടിടങ്ങളും ഉണ്ട്. ചിലതൊക്കെ അതേ പഴമയോടെ നിലനിൽക്കുന്നു. ചിലത് രാജ്യാന്തര ഏജൻസികൾ ഏറ്റെടുത്ത് ഹോസ്പിറ്റാലിറ്റി ആവശ്യങ്ങൾക്കുള്ള കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. എത്ര പുതുക്കി പണിതാലും പഴമയുെട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോർട്ട് കൊച്ചിയിലെ കഥ പറയുന്ന ചരിത്ര സ്മാരകങ്ങൾക്കൊപ്പം, പലർക്കും അറിയാത്ത കഥകൾ ഒളിഞ്ഞിരിക്കുന്ന പുരാതന കെട്ടിടങ്ങളും ഉണ്ട്. ചിലതൊക്കെ അതേ പഴമയോടെ നിലനിൽക്കുന്നു. ചിലത് രാജ്യാന്തര ഏജൻസികൾ ഏറ്റെടുത്ത് ഹോസ്പിറ്റാലിറ്റി ആവശ്യങ്ങൾക്കുള്ള കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. എത്ര പുതുക്കി പണിതാലും പഴമയുെട പൈതൃകത്തിന്റെ ചരിത്രകഥകൾ ഈ കെട്ടിടങ്ങൾക്ക് പറയാനുണ്ടാകും.

ഫോർട്ട് കൊച്ചിയുടെ ആകാശനീല

ADVERTISEMENT

പഴമയുടെയും പാരമ്പര്യത്തിന്റെയും പ്രൗഢി! ഫോർട്ടുകൊച്ചി അസോര എന്ന ഹെറിറ്റേജ് ഹോട്ടലിനെ ഒറ്റവാക്കിൽ ഇങ്ങനെ നിർവചിക്കാം. സ്പാനിഷ് ഭാഷയിൽ അസോരയെന്നാൽ ആകാശ നീല എന്നാണ് അർഥം. കൊച്ചിയുടെ ആകാശ നീലിമയും കടലാഴത്തിന്റെ നീല സൗന്ദര്യവും ഒരുപോലെ ആസ്വദിക്കാനാണ് അസോര വിനോദ സഞ്ചാരികളെ ക്ഷണിക്കുന്നത്.

Image: Instagram / azora.hotels

രണ്ടു പതിറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന മുറികളിൽ ഒരു രാത്രി ഉണർന്നെഴുന്നേൽക്കുമ്പോൾ ആഡംബരത്തിന്റെയും പ്രൗഢിയുടെയും പ്രത്യേക ഉണർവ് അനുഭവമാണ് ഈ ഹെറിട്ടേജ് ഹോട്ടൽ സമ്മാനിക്കുന്നത്.

പോർച്ചുഗീസുകാർ പണികഴിപ്പിച്ച കെട്ടിടം

എഴുതപ്പെട്ട രണ്ടു നൂറ്റാണ്ടുകളുടെ ചരിത്രമാണ് ഈ കെട്ടിടസമുച്ചയത്തിനുള്ളത്. പോർച്ചുഗീസ് ആധിപത്യകാലത്തു പണികഴിപ്പിച്ച കെട്ടിടം, 1970കളിൽ വിദേശ ബാങ്കായ ഗ്രിൻഡ്‍ലെയ്സിന്റെ കേന്ദ്രം ആയിരുന്നു.

Image: Instagram / azora.hotels
ADVERTISEMENT

സ്വാതന്ത്ര്യാനന്തരം കോടതി മുറിയായി പരിവർത്തനം ചെയ്യപ്പെട്ടു. അതുകൊണ്ടു തന്നെ ഇപ്പോഴും പഴയ കോടതി എന്ന വിളിപ്പേരിലാണ് കോളനിസ്മരണകൾ ഉയർത്തുന്ന ഈ കെട്ടിടം തദ്ദേശവാസികൾക്കിടയിൽ അറിയപ്പെടുന്നത്. പിന്നീട് വിദേശ വിൽപനക്കാരുടെ ഗോഡൗണായും പ്രവർത്തിച്ചിട്ടുണ്ട്.

ഇപ്പോൾ ഹെറിറ്റേജ് ഹോട്ടൽ

വിദേശ, ആഭ്യന്തര ടൂറിസ്റ്റുകൾ വീണ്ടും കൊച്ചിയിലേക്ക് ഒഴുകുമ്പോൾ ഹൃദ്യമായ സ്വീകരണവും താമസവും ഒരുക്കുകയാണ് രാജ്യാന്തര ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ അയാത്തനയുടെ കീഴിലുള്ള അസോര. 2021ലാണ് അയാത്തന കെട്ടിടം ഏറ്റെടുത്തു ഹെറിട്ടേജ് ഹോട്ടലാക്കാൻ തീരുമാനിക്കുന്നത്. ഇതിനായി രൂപഭംഗിയിൽ മാറ്റം വരാതെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി.

Image: Instagram / azora.hotels

തൃപ്പൂണിത്തുറ, തിരുവനന്തപുരം കൊട്ടാരങ്ങളിൽ കണ്ടു പരിചയമുള്ള പ്രത്യേക തറയോടുകൾ പുതുമ നിലനിർത്തി പഴയ കോടതി മുറികളിലും കാണുമ്പോൾ ആദ്യം അദ്ഭുതം തോന്നും. കാലപ്പഴക്കത്തിന് അനുസരിച്ചു മിനുക്കവും തിളക്കവും കൂടുന്നതാണത്രെ ഇതിന്റെ സ്വഭാവം. പുനരുദ്ധാരണ സമയത്ത് ഇതേ ഓടുകളുടെ ഡിസൈൻ തന്നെ കണ്ടെത്തിയാണു പതിച്ചിട്ടുള്ളത്.

Image: Instagram / azora.hotels
ADVERTISEMENT

ഫോർട്ടുകൊച്ചിയുടെ പഴമയും സൗന്ദര്യവും 100ശതമാനം സംരക്ഷിച്ചുകൊണ്ട് ഡച്ച്, ഫ്രഞ്ച് അലങ്കാലങ്ങളൊരുക്കി അതിനെ പഴയ പ്രൗഡിയിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു അണിയറ പ്രവർത്തകർ. ഏറ്റവും മുകളിലെ നിലയിൽ ഒരുക്കിയിട്ടുള്ള സ്വിമിങ് പൂൾ കുടുംബങ്ങളുമായി വരുന്നവർക്ക് ഏറെ ആവേശം പകരുന്നതാകും.

Image: Instagram / azora.hotels

ആകെ 16 മുറികളാണ് നിലവിൽ ഹോട്ടലിൽ അതിഥികൾക്കായി ഒരുങ്ങിയിട്ടുള്ളത്. അത്യാഡംബരം മുറിയിലെ ഓരോ മുക്കിലും മൂലയിലും വരെ കൊണ്ടുവരാൻ ഹോട്ടൽ ഉടമകൾ ശ്രമിച്ചിട്ടുണ്ട്. ചുവരിൽ ഒരുക്കിയിട്ടുള്ള ചിത്രങ്ങൾ കേരളപ്പഴമയും നാടോടിക്കഥകളുടെയും വരെ ഓർമകളിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. പ്രീമിയർ സ്യൂട്ടുകളും എക്സിക്യൂട്ടീവ് മുറികളുമെല്ലാം അതിഥികളുടെ സ്വകാര്യതയ്ക്കു കൂടുതൽ പ്രാധാന്യം നൽകുന്നതായി. സാവധാനം ഒഴുകി നീങ്ങുന്ന കപ്പൽ കാഴ്ചകൾ മുതൽ തിരക്കേറിയ നഗരക്കാഴ്ചകൾ വരെ ഒരു മുറിയിൽ ഇരുന്ന് ആസ്വദിക്കാൻ ഉതകും വിധമാണ് ഇവ ഒരുക്കിയിരിക്കുന്നത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

English Summary: Kerala welcomes its newest heritage hotel Azora by Ayatana at Fort Kochi