കോവിഡ് 19 വ്യാപിച്ച സാഹചര്യത്തില്‍ അടച്ചുപൂട്ടിയ ചൈനയിലെ വന്മതില്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു കൊടുത്തതായി റിപ്പോര്‍ട്ട്. ബീജിങ്ങില്‍ സ്ഥിതി ചെയ്യുന്ന ബഡാലിങ് ഭാഗത്താണ് വന്മതില്‍ ഭാഗികമായി തുറന്നത്. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് രണ്ടു മാസമായി അടച്ചിട്ടതായിരുന്നു വന്മതില്‍. ഇപ്പോള്‍ ഇത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയിൽ കോവിഡ് 19 വ്യാപിച്ചതിനെത്തുടർന്ന് അടച്ചുപൂട്ടിയ വന്മതില്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നെന്ന് റിപ്പോര്‍ട്ട്. ബെയ്ജിങ്ങിലെ ബഡാലിങ് ഭാഗത്താണ് വന്മതില്‍ ഭാഗികമായി തുറന്നത്.  

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് രണ്ടു മാസമായി അടച്ചിട്ടതായിരുന്നു വന്മതില്‍. അതു വീണ്ടും തുറക്കുമ്പോള്‍ ചൈന പൂര്‍വസ്ഥിതിയിലേക്കു മടങ്ങി വരുന്നു എന്നാണ് അർഥം. 50 മില്യൻ ആളുകള്‍ വസിക്കുന്ന ഹുബേ പ്രവിശ്യയിലെ ലോക്ഡൗണും എടുത്തു മാറ്റിയിരുന്നു. 2019 അവസാനമായിരുന്നു ഇവിടെ ആദ്യ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ADVERTISEMENT

സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ വന്മതില്‍ സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ പങ്കു വയ്ക്കുന്നുണ്ട്‌. കുട്ടികളും മുതിര്‍ന്നവരുമെല്ലാം മാസ്കണിഞ്ഞ് വന്മതില്‍ കാണാനെത്തുന്ന ചിത്രങ്ങള്‍ ഇങ്ങനെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ ഹെല്‍ത്ത് ക്ലിയറന്‍സ് കോഡ് ഉള്ളവര്‍ക്കു മാത്രമേ ഇവിടെ പ്രവേശനം അനുവദിക്കുന്നുള്ളൂ. ആളുകളുടെ സുരക്ഷ ഉറപ്പു വരുത്താൻ, ഇവിടെ ഉള്‍ക്കൊള്ളാവുന്നതിന്റെ 30 ശതമാനത്തില്‍ താഴെ ആളുകളെ മാത്രമേ അനുവദിക്കുന്നുള്ളൂ. ഇത് മാത്രമല്ല, ദൈനംദിന സന്ദർശകരുടെ എണ്ണം പരമാവധി 19500 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.

രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ഇവിടെ തുറന്നിരിക്കും. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2 മണി വരെ സ്മാരകത്തിലേക്കുള്ള 892 ടിക്കറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ കരുതിവച്ചിരുന്നു. ആളുകൾക്ക് മുൻ‌കൂട്ടി വി ചാറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യം ഒരുക്കിയിരുന്നു. 

ADVERTISEMENT

കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത വുഹാനിലെ യാത്രാ നിയന്ത്രണങ്ങൾ ഏപ്രിൽ 8 ന് പിൻവലിക്കും എന്നാണു വിവരം. ജനുവരി 23 മുതൽ വുഹാൻ പ്രവിശ്യ പൂർണമായും ലോക്ഡൗണ്‍ ചെയ്തിരുന്നു.