ഇന്ത്യ, യു. എസ്സ് യാത്ര അനുമതിയിൽ നിന്നും പുറത്തു സൂറിക്: “സുരക്ഷിതം” പട്ടികയിൽ ഉൾപ്പെടുത്തി14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ജൂലൈ ഒന്ന് മുതൽ ഷെൻഗണർ മേഖലയിൽ പ്രവേശിക്കാൻ യൂറോപ്യൻ യൂണിയൻ അനുമതി നൽകി. എന്നാൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് അനുമതിയില്ല. ജൂലൈ ഒന്ന് മുതലാണ് ഇ യു അവരുടെ ബാഹ്യ അതിർത്തികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂറിക്: “സുരക്ഷിതം” പട്ടികയിൽ ഉൾപ്പെടുത്തി14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ജൂലൈ ഒന്ന് മുതൽ ഷെങ്കൺ മേഖലയിൽ പ്രവേശിക്കാൻ യൂറോപ്യൻ യൂണിയൻ അനുമതി നൽകി. എന്നാൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് അനുമതിയില്ല. ജൂലൈ ഒന്നു മുതലാണ് ഇയു അവരുടെ ബാഹ്യ അതിർത്തികൾ തുറക്കുന്നത്.

അനുമതിയുള്ള 14 രാജ്യങ്ങൾ ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ്, ജപ്പാൻ, മൊറോക്കോ, ദക്ഷിണ കൊറിയ, അൾജീരിയ, ജോർജിയ, മോണ്ടിനെഗ്രോ, റുവാണ്ട, സെർബിയ, തായ്‌ലൻഡ്, ടുണീഷ്യ, ഉറുഗ്വേ എന്നിവയാണ്. എന്നാൽ കോവിഡ് രൂക്ഷമായ യുഎസ്, റഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളെ സുരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ചൈനയിൽ കോവിഡ് സ്ഥിതിഗതികൾ മെച്ചമാണെങ്കിലും, യൂറോപ്യൻ യൂണിയൻ പൗരന്മാർക്കുള്ള പരസ്പര യാത്രാ കരാറിന് സമ്മതിച്ചാൽ മാത്രമേ, ചൈനയെ "സുരക്ഷിത പട്ടികയിൽ" ഉൾപ്പെടുത്തുവെന്നും യൂറോപ്യൻ യൂണിയൻ (ഇയു) കമ്മീഷൻ വ്യക്തമാക്കി.

ADVERTISEMENT

ഇയു രാജ്യങ്ങൾക്ക് പുറമെ ഷെങ്കൺ പരിധിയിൽവരുന്ന സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്‌ലാന്റ് എന്നിവയ്ക്കും ബാധകമാണ് പട്ടിക. ഇയു വിന് പുറത്തുള്ള രാജ്യങ്ങളിലെ കൊറോണ സ്ഥിതിഗതികൾ യൂറോപ്യൻ യൂണിയന്റെ ശരാശരിയേക്കാൾ തുല്യമോ, മികച്ചതോ എന്ന് വിലയിരുത്തിയാണ്, രാജ്യങ്ങളെ സുരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തുന്നത്. തൊട്ടുമുമ്പുള്ള രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷം പേരിൽ 16 പേരിൽ അധികം കോവിഡ് ബാധിതർ പാടില്ല എന്നതാണ് ഇയു വച്ചിട്ടുള്ള മാനദണ്ഡം.

അന്തിമ തീരുമാനം ആത്യന്തികമായി അംഗരാജ്യങ്ങളെ ആശ്രയിച്ചിരിക്കും. സുരക്ഷിത രാജ്യ പട്ടിക രാഷ്ട്രീയ തലത്തിൽ അംഗീകരിക്കപ്പെട്ടതാണെങ്കിലും അതിന് നിയമ സാധുതയില്ല. ഇയു കമീഷൻ നിർദേശം പാലിക്കപ്പെടുന്നതാണ് നടപ്പെങ്കിലും, അംഗ രാജ്യങ്ങൾക്ക് സ്വതന്ത്ര തീരുമാനത്തിന് അനുമതിയുണ്ട്. രണ്ടാഴ്ച്ച കൂടുമ്പോൾ ലോക രാജ്യങ്ങളിലെ സ്ഥിതിഗതികൾ അവലോകനം ചെയ്‌തു രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തുകയോ, ഒഴിവാക്കുകയോ ചെയ്യാം. ഷെൻഗണർ പരിധിയിൽ റെസിഡന്റ് പെർമിറ്റുള്ള വിദേശികൾക്കും, ജോലിക്കാർക്കും നിരോധനം ബാധകമല്ലെന്നും ഇയു വ്യക്തമാക്കി.