യാത്രക്കാര്‍ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളും ആഡംബരം നിറഞ്ഞ ചുറ്റുപാടുകളുമെല്ലാമൊരുക്കുന്ന റെയില്‍വേ സ്റ്റേഷനുകള്‍ വിദേശത്തും പിന്നെ സിനിമകളിലുമാണ് നാം കൂടുതല്‍ കണ്ടിട്ടുള്ളത്. എന്നാലിനി രാജ്യം വിട്ടു പോകാതെ തന്നെ അത്തരം ലോകനിലവാരമുള്ള റെയില്‍വേ സ്റ്റേഷനുകള്‍ കാണാനുള്ള അവസരമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രക്കാര്‍ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളും ആഡംബരം നിറഞ്ഞ ചുറ്റുപാടുകളുമെല്ലാമൊരുക്കുന്ന റെയില്‍വേ സ്റ്റേഷനുകള്‍ വിദേശത്തും പിന്നെ സിനിമകളിലുമാണ് നാം കൂടുതല്‍ കണ്ടിട്ടുള്ളത്. എന്നാലിനി രാജ്യം വിട്ടു പോകാതെ തന്നെ അത്തരം ലോകനിലവാരമുള്ള റെയില്‍വേ സ്റ്റേഷനുകള്‍ കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

ലക്ഷ്വറി സൗകര്യങ്ങള്‍ ഒരുക്കി യാത്രികരെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് ഗുജറാത്തിലെ ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍. വിമാനത്താവളത്തിന്റേതു പോലുള്ള സൗകര്യങ്ങള്‍ ഒരുങ്ങുന്ന ഗാന്ധിനഗര്‍ സ്റ്റേഷന്‍റെ പുനര്‍വികസന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ റെയിൽ‌വേ മന്ത്രി പീയൂഷ് ഗോയൽ അവലോകനം ചെയ്തു. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം അറിയിച്ചു. പദ്ധതി പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ മികച്ച സൗകര്യങ്ങളോടെ ഗാന്ധിനഗര്‍ സ്റ്റേഷന്‍ രാജ്യാന്തര നിലവാരത്തിലുള്ളതായി മാറും. 2020 ഡിസംബറോടെ നവീകരണം പൂർ‌ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന്‍റെ ഇന്ത്യൻ റെയിൽ‌വേ സ്റ്റേഷൻ വികസന കോർപ്പറേഷ(IRSDC)നു കീഴിലാണ് പുനര്‍വികസന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 

ADVERTISEMENT

ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി റെയില്‍വേ ട്രാക്കുകള്‍ക്ക് മുകളില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ വരുന്നു എന്നതാണ് ഗാന്ധിനഗര്‍ സ്റ്റേഷന്‍ പുനര്‍വികസന പദ്ധതിയുടെ പ്രത്യേകത. ലീല ഗ്രൂപ്പിന്‍റെ ഹോട്ടലായിരിക്കും ഇത്. യാത്രക്കിടെയുള്ള നീണ്ട ഇടവേളകള്‍ ആസ്വാദ്യകരമായ അനുഭവമാക്കാന്‍ ഷോപ്പേഴ്സ് സ്റ്റോപ്പ്, ബിഗ് ബസാർ, ഫുഡ് കോർട്ടുകൾ തുടങ്ങിയവയും മറ്റും ഉൾപ്പെടുന്ന ഒരു നവീകരിച്ച കെട്ടിടവും സ്റ്റേഷന്‍റെ ഭാഗമാകും. ആകെ 600 പേര്‍ക്ക് ഇരിക്കാവുന്ന ഒരു ട്രാൻസിറ്റ് ഹാളും സ്റ്റേഷന്‍റെ ഭാഗമായി ഉണ്ടാകും.

ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനു പുറമേ ഭോപ്പാലിലെ ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷന്‍റെ പുനർവികസനവും 2020 ഡിസംബറോടെ പൂർത്തീകരിക്കും. ഹബീബ്ഗഞ്ച് റെയിൽ‌വേ സ്റ്റേഷന് സ്റ്റേഷൻ പ്രവേശന കവാടത്തിൽ ഗ്ലാസ് കൊണ്ടുള്ള താഴികക്കുടം നിര്‍മ്മിക്കും. റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, നവീകരിച്ച വെയിറ്റിംഗ് ലോഞ്ച്, ഫുഡ് കഫെറ്റീരിയകൾ, ആധുനിക ടോയ്‌ലറ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ഏരിയയും ഇവിടെ ഉണ്ടാകും. കാര്യക്ഷമമായ ഊര്‍ജജ്ജോപഭോഗത്തിനായി എൽഇഡി ലൈറ്റുകളും ജലത്തിന്‍റെ പുനരുപയോഗത്തിനായി മലിനജല ശുദ്ധീകരണ പ്ലാന്റും ഉള്ള ഒരു ഗ്രീന്‍ ബില്‍ഡിംഗും ഇവിടെ ഉണ്ടാകും. മാത്രമല്ല, ഇവിടെ താമസത്തിനായി ഒരു ഹോട്ടലും സ്ഥാപിക്കും.

ADVERTISEMENT

English Summary : World class! Indian Railways Gandhinagar railway station