സൈക്കളിലും ബുള്ളറ്റിലുമൊക്കെ ഹിമാലയത്തിലേക്ക് തിരിക്കുന്നതുപോലെ വാഹനം വീടാക്കി യാത്ര ചെയ്യുന്നവരും ഇപ്പോൾ ട്രെന്റായി മാറിയിരിക്കുകയാണ്. വയനാട് മാന്തവാടിയില്‍ നിന്നും ഓട്ടോറിക്ഷയിൽ കാശ്മീരിലേക്കുള്ള യുവാക്കളുടെ യാത്രയാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ജനുവരി 7ന് കാട്ടിക്കുളത്ത് നിന്നു തുടങ്ങിയ യാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൈക്കളിലും ബുള്ളറ്റിലുമൊക്കെ ഹിമാലയത്തിലേക്ക് തിരിക്കുന്നതുപോലെ  വാഹനം വീടാക്കി യാത്ര ചെയ്യുന്നവരും  ഇപ്പോൾ ട്രെന്റായി മാറിയിരിക്കുകയാണ്. വയനാട് മാന്തവാടിയില്‍ നിന്നും ഓട്ടോറിക്ഷയിൽ കാശ്മീരിലേക്കുള്ള യുവാക്കളുടെ യാത്രയാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

ജനുവരി 7ന് കാട്ടിക്കുളത്ത് നിന്നു തുടങ്ങിയ യാത്ര ശനിയാഴ്ച മഹാരാഷ്ട്രയിലെത്തി. അപകടസാധ്യത ചൂണ്ടിക്കാട്ടി ബൈക്ക് യാത്രയെ വീട്ടുകാർ എതിർത്തതോടെയാണ് ബാവലി സ്വദേശി ബി. സിയാദ്, മുള്ളൻകൊല്ലി സ്വദേശി പി.എം. ഷഫീഖ്, കാട്ടിക്കുളം സ്വദേശികളായ പി.സി. സിറാജുദ്ദീൻ, കെ.വി. അഷ്കർ എന്നിവർ ഓട്ടോറിക്ഷയിൽ യാത്ര പോകാൻ തീരുമാനിച്ചത്.

ADVERTISEMENT

രാത്രിയിൽ റോഡരികിൽ  ടെന്റ് കെട്ടി താമസിച്ചും  ഭക്ഷണം സ്വയം പാചകം ചെയ്തുമാണു നാൽവർ സംഘത്തിന്റെ യാത്ര. മുൻപു തീരുമാനിച്ച യാത്ര കോവിഡ് നിയന്ത്രണങ്ങൾ കാരണം മാറ്റി വയ്ക്കുകയായിരുന്നു. പഴയ ഓട്ടോറിക്ഷ വാങ്ങി മിനുക്കിയെടുത്താണു യാത്ര. ഹുഗ്ലി, അജ്മീർ, മണാലി തുടങ്ങിയ സ്ഥലങ്ങളും സന്ദർശിച്ചാണു സംഘം കാശ്മീരിൽ എത്തുക. വിവിധ ജോലികൾ ചെയ്താണു യാത്രക്കാവശ്യമായ പണം സ്വരൂപിച്ചത്. യാത്രാ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ സംഘം പങ്കുവയ്ക്കുന്നുമുണ്ട്.

English Summary: Wayanad to Kashmir Trip