രാജ്യത്തെത്തുന്ന എല്ലാ സഞ്ചാരികള്‍ക്കും കോവിഡ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ വേണമെന്ന നിബന്ധന എടുത്തുകളഞ്ഞ് സ്വീഡിഷ് സര്‍ക്കാര്‍. സ്വീഡനിലെ നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ പത്രക്കുറിപ്പ് അനുസരിച്ച്, ഈ വരുന്ന ജനുവരി 21 മുതൽ, എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരും, യാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെത്തുന്ന എല്ലാ സഞ്ചാരികള്‍ക്കും കോവിഡ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ വേണമെന്ന നിബന്ധന എടുത്തുകളഞ്ഞ് സ്വീഡിഷ് സര്‍ക്കാര്‍. സ്വീഡനിലെ നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ പത്രക്കുറിപ്പ് അനുസരിച്ച്, ഈ വരുന്ന ജനുവരി 21 മുതൽ, എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള  യാത്രക്കാരും, യാത്ര തുടങ്ങുന്നതിന് പരമാവധി 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ്-19 നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കണമെന്ന നിബന്ധനയ്ക്ക് ഇനി മുതൽ പ്രാബല്യമില്ല. സ്വീഡനിലെ പബ്ലിക് ഹെൽത്ത് ഏജൻസിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഇത്തരമൊരു തീരുമാനം. ചൊവ്വാഴ്ചയാണ് സ്വീഡിഷ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ADVERTISEMENT

സ്വീഡനിലെ ഒമിക്രോൺ വേരിയന്‍റിന്‍റെ വ്യാപന അപകടസാധ്യതയുടെ അളവുകോലായി രാജ്യത്തെത്തുന്ന സഞ്ചാരികളെ ഇനി പരിഗണിക്കില്ല. അതുകൊണ്ടുതന്നെ, സ്വീഡനിലെത്തി 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ്-19 നെഗറ്റീവ് പരിശോധനാ ഫലത്തിന്‍റെ നിർദ്ദിഷ്ട ആവശ്യകത മേലിൽ ആനുപാതികമായ നടപടിയായി കണക്കാക്കില്ല,  മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.

എന്നാല്‍, യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ ഇക്കണോമിക് ഏരിയ രാജ്യങ്ങളിൽ നിന്ന് സ്വീഡനിലേക്ക് എത്തുന്ന എല്ലാ ആളുകളും രാജ്യത്തെത്തിയ ശേഷം EU ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടെന്ന് അധികൃതര്‍ ഊന്നിപ്പറയുന്നു. ഇതു പ്രകാരം, ഈ വിഭാഗത്തില്‍പ്പെട്ട യാത്രക്കാർ വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നോ പരിശോധിച്ചുവെന്നോ അല്ലെങ്കിൽ വൈറസിൽ നിന്ന് സുഖം പ്രാപിച്ചിട്ടുണ്ടെന്നോ തെളിയിക്കുന്ന EU കോവിഡ് പാസിന് കീഴിൽ വരുന്ന സർട്ടിഫിക്കറ്റുകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണം.

ADVERTISEMENT

യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ ഇക്കണോമിക് ഏരിയകള്‍ക്ക് പുറത്തു നിന്നും എത്തുന്ന യാത്രക്കാരുടെ രാജ്യത്തിന്‍റെ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ സ്വീഡിഷ് സര്‍ക്കാര്‍ അംഗീകൃതമാണെങ്കില്‍, ഇത്തരം യാത്രക്കാര്‍ യൂറോപ്യൻ യാത്രക്കാരുടെ അതേ നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സ്വീഡനിൽ അംഗീകരിക്കപ്പെടാത്ത സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് പ്രവേശനമില്ല.

ജനുവരി 21 മുതൽ മോണ്ടിനെഗ്രോ, തായ്‌വാൻ, തായ്‌ലൻഡ്, ടുണീഷ്യ, ഉറുഗ്വേ എന്നിവിടങ്ങളിൽ നൽകുന്ന വാക്‌സിനേഷൻ പാസുകൾ രാജ്യം അംഗീകരിക്കുമെന്ന് സ്വീഡിഷ് അധികൃതർ അറിയിച്ചു. യൂറോപ്യൻ കമ്മീഷൻ തീരുമാനമനുസരിച്ച്, ഈ രാജ്യങ്ങളിൽ നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ EU ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റിന് തുല്യമായികണക്കാക്കും. എത്തിച്ചേരുന്നതിന് മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ ഇവര്‍ നല്‍കേണ്ടതില്ല. 

ADVERTISEMENT

സ്വീഡൻ വഴി, ബോൺഹോമിനും ഡെന്മാർക്കിന്‍റെ മറ്റേതെങ്കിലും ഭാഗത്തിനും ഇടയ്ക്കുള്ള യാത്ര എളുപ്പമാക്കുന്നതിനായി, ഈ യാത്രക്കാരെ കോവിഡ് സർട്ടിഫിക്കറ്റ് ആവശ്യകതയിൽ നിന്ന് ഒഴിവാക്കുന്നത് തുടരുമെന്നും മന്ത്രാലയം പറഞ്ഞു.

English Summary: Sweden Removes Pre-Entry Testing Requirement