രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രങ്ങൾക്കു സമാനമായി ഇടുക്കിയിലും ‘റോപ്‍വേ’ സാധ്യതകൾ തെളിയുന്നു. കേന്ദ്ര സർക്കാരിന്റെ പർവതമാല പദ്ധതിയിൽ ഉൾപ്പെടുത്തി റോപ്‌വേ പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായുള്ള സാധ്യതാ പഠനം പൂർത്തിയായതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. വട്ടവട - കുണ്ടള, ഇടുക്കി അണക്കെട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രങ്ങൾക്കു സമാനമായി ഇടുക്കിയിലും ‘റോപ്‍വേ’ സാധ്യതകൾ തെളിയുന്നു. കേന്ദ്ര സർക്കാരിന്റെ പർവതമാല പദ്ധതിയിൽ ഉൾപ്പെടുത്തി റോപ്‌വേ പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായുള്ള സാധ്യതാ പഠനം പൂർത്തിയായതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. വട്ടവട - കുണ്ടള, ഇടുക്കി അണക്കെട്ട് എന്നിവിടങ്ങളാണു സാധ്യതാ ലിസ്റ്റിലുള്ളത്. ഇടുക്കിയിൽ ട്രാക്ക്റ്റ്ബെൽ കൺസൽറ്റൻസിയും മൂന്നാർ വട്ടവടയിൽ റൈറ്റ്സ് എന്ന ഏജൻസിയുമാണു പഠനം നടത്തിയത്. ജില്ലയിൽ പദ്ധതി അനുവദിക്കണം എന്നാവശ്യപ്പെട്ട് എംപി ദേശീയപാതാ മന്ത്രാലയത്തിനു കഴിഞ്ഞ വർഷം കത്തു നൽകിയിരുന്നു. സംസ്ഥാനത്തിന് അനുവദിച്ച 4 പദ്ധതികളിൽ രണ്ടെണ്ണം ഇടുക്കി ജില്ലയ്ക്കാണ് അനുവദിച്ചിരിക്കുന്നത്. മലയോര പാതകളിൽ ആധുനിക ഗതാഗത സംവിധാനം സുഗമമാക്കുക എന്നതാണു പദ്ധതി കൊണ്ടു ലക്ഷ്യമിടുന്നത്.

Read Also : കൊച്ചി വാട്ടർ മെട്രോ, വെറും 20 രൂപയ്ക്ക് ഒരു ലക്ഷ്വറി ബോട്ട് യാത്ര; വി‍ഡിയോ

Aerial view of Vattavada. Photo: Kerala Tourism
ADVERTISEMENT

ഇടുക്കി ഡാമിനു മുകളിൽ നിർമിക്കുന്ന റോപ്‌വേ  ജില്ലയിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കും. രണ്ടു സ്ഥലങ്ങളിലും പഠനം നടത്തിയ കൺസൽറ്റൻസികൾ സമർപ്പിക്കുന്ന പ്രോജക്ട് റിപ്പോർട്ട്  അടിസ്ഥാനത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കീഴിലുള്ള നാഷനൽ ഹൈവേയ്സ് ലോജിസ്റ്റിക് മാനേജ്മെന്റ് ലിമിറ്റഡ് ആണ് അന്തിമ അനുമതി നൽകുന്നതും പദ്ധതി നടപ്പിലാക്കുന്നതുമെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.

Content Summary : Idukki has the potential for a "Ropeway," just like other international tourist locations.