ശ്രീലങ്കയിലേക്ക് ശ്രീ രാമായണ യാത്ര പാക്കേജുമായി ഐആര്‍സിടിസി. കൊളംബോ, കാന്‍ഡി, നുവാര എലിയ എന്നിങ്ങനെ രാമായണവുമായി ബന്ധമുള്ള പ്രധാന സ്ഥലങ്ങളാണ് പാക്കേജിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരമുണ്ടാവുക. അഞ്ച് രാത്രിയും ആറ് പകലുമുള്ള യാത്ര ഏപ്രില്‍ 26ന് ആരംഭിച്ച് മേയ് ഒന്നിന് അവസാനിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീലങ്കയിലേക്ക് ശ്രീ രാമായണ യാത്ര പാക്കേജുമായി ഐആര്‍സിടിസി. കൊളംബോ, കാന്‍ഡി, നുവാര എലിയ എന്നിങ്ങനെ രാമായണവുമായി ബന്ധമുള്ള പ്രധാന സ്ഥലങ്ങളാണ് പാക്കേജിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരമുണ്ടാവുക. അഞ്ച് രാത്രിയും ആറ് പകലുമുള്ള യാത്ര ഏപ്രില്‍ 26ന് ആരംഭിച്ച് മേയ് ഒന്നിന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരൊറ്റ ടിക്കറ്റെടുത്താല്‍ വിമാനയാത്രകളും ശ്രീലങ്കയിലെ താമസവും ഭക്ഷണവും സ്ഥലങ്ങള്‍ കാണാനുള്ള യാത്രകളുമെല്ലാം ഉള്‍പ്പെടുമെന്നതാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളിലൊന്ന്. 

ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും കൊളംബോയിലേക്ക് ഏപ്രില്‍ 26നാണ് യാത്ര പുറപ്പെടുക. ഒരാള്‍ക്ക്(ഡബിള്‍ ഷെയറിങ്) 65,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണത്തിന്റേയും താമസത്തിന്റേയും കാര്യത്തില്‍ ഈ പാക്കേജ് എടുക്കുന്നവര്‍ ബുദ്ധിമുട്ടേണ്ടി വരില്ല. 3 സ്റ്റാര്‍ ഹോട്ടലുകളിലാണ് അഞ്ച് രാത്രികളിലും താമസം ഒരുക്കിയിരിക്കുന്നത്. കാന്‍ഡിയില്‍ ഒരു രാത്രിയും കൊളംബോയില്‍ രണ്ടു രാത്രിയും നുവാര എലിയയില്‍ രണ്ടു രാത്രിയുമാണ് താമസമുണ്ടാവുക. ഒരോ ദിവസവും മൂന്നു നേരത്തെ ഭക്ഷണവും പാക്കേജിന്റെ ഭാഗമായി ലഭിക്കും. 

Image credit : blog.irctctourism
ADVERTISEMENT

സീത അമ്മന്‍ ക്ഷേത്രം, അശോക വനം, ഗായത്രീ പീഠം, ഹനുമാന്‍ ഫൂട്ട് പ്രിന്റ്, രോംബോഡ ഹനുമാന്‍ ക്ഷേത്രം എന്നിങ്ങനെ രാമായണവുമായി ബന്ധമുള്ള നിരവധി സ്ഥലങ്ങള്‍ ഈ പാക്കേജിന്റെ ഭാഗമാണെന്ന് ഐആര്‍സിടിസി വെബ് സൈറ്റ് പറയുന്നു. യാത്രയുടെ ഭാഗമായുള്ള പ്രവേശന ടിക്കറ്റ് ആവശ്യമായ സ്ഥലങ്ങളില്‍ അതും സഞ്ചാരികള്‍ക്ക് ഈ പാക്കേജിന്റെ ഭാഗമായി ലഭ്യമാക്കും.  

വ്യത്യസ്ത കേന്ദ്രങ്ങളില്‍ സ്ഥലങ്ങള്‍ കാണുന്നതിനും മറ്റും പുഷ് ബാക്ക് സീറ്റോടു കൂടിയ എഡി 2X2 ഡിലക്‌സ് ബസ് സൗകര്യം ലഭ്യമാണ്. യാത്രയില്‍ ഉടനീളം ഇംഗ്ലീഷ് അറിയാവുന്ന ഗൈഡിന്റെ സഹായവും ഈ പാക്കേജിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 80 വയസ് വരെയുള്ളവര്‍ക്കാണ് 65,000 രൂപ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. 80 വയസ്സിൽ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് അധികമായി ട്രാവല്‍ ഇന്‍ഷുറന്‍സ് പ്രീമിയം കൂടി നല്‍കേണ്ടി വരും. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വഴിയാണ് മേയ് ഒന്നിനുള്ള മടക്കയാത്ര സജ്ജീകരിച്ചിരിക്കുന്നത്.

English Summary:

Shri Ramayan Yatra: A Wondrous Delhi To Colombo Tour Package.