ഇന്തൊനീഷ്യയില്‍ കൊമോഡോ, റിങ്ക ദ്വീപുകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ഒരു കൊച്ചുദ്വീപാണ് പഡാര്‍. കൊമോഡോ ദേശീയോദ്യാനത്തിന്‍റെ ഭാഗമായ പഡാര്‍ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. കൊമോഡോ ഡ്രാഗണ്‍ പോലെയുള്ള അപൂര്‍വ ജന്തു, സസ്യജാലങ്ങളുടെ സംരക്ഷിത ആവാസകേന്ദ്രമായ ഇവിടം പ്രകൃതിഭംഗിക്ക് പേരുകേട്ടതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്തൊനീഷ്യയില്‍ കൊമോഡോ, റിങ്ക ദ്വീപുകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ഒരു കൊച്ചുദ്വീപാണ് പഡാര്‍. കൊമോഡോ ദേശീയോദ്യാനത്തിന്‍റെ ഭാഗമായ പഡാര്‍ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. കൊമോഡോ ഡ്രാഗണ്‍ പോലെയുള്ള അപൂര്‍വ ജന്തു, സസ്യജാലങ്ങളുടെ സംരക്ഷിത ആവാസകേന്ദ്രമായ ഇവിടം പ്രകൃതിഭംഗിക്ക് പേരുകേട്ടതാണ്. പച്ചത്തൊപ്പിയിട്ട പര്‍വതനിരകളും പുല്‍ത്തകിടികളും മനോഹര തീരങ്ങളുമെല്ലാം ഈ പ്രദേശത്തെ ടൂറിസ്റ്റുകൾക്കു പ്രിയപ്പെട്ടതാക്കുന്നു.

വ്യത്യസ്ത നിറങ്ങളിലുള്ള മണല്‍ വിരിച്ച തീരങ്ങളാണ് പഡാറിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. മുത്തു പോലെ തിളങ്ങുന്നത്, കല്‍ക്കരിയുടെ കറുപ്പുള്ളത്, ഇളം പിങ്ക് എന്നിങ്ങനെ വെവ്വേറെ നിറങ്ങളിലുള്ള മൂന്നു ബീച്ചുകള്‍ ആണ് ഇവിടെയുള്ളത്. ഒരേ പ്രദേശത്തുതന്നെ വ്യത്യസ്ത നിറങ്ങളിലുള്ള തീരങ്ങളുടെ കാഴ്ച എത്ര മനോഹരമായിരിക്കും എന്നോര്‍ത്തു നോക്കൂ. വളരെ അപൂര്‍വമായ ഈ പ്രതിഭാസമാണ് പഡാറിലേക്ക് വിരുന്നുകാരെ വിളിച്ചുവരുത്തുന്നത്.

ADVERTISEMENT

അഗ്നിപർവതജന്യമായതിനാല്‍ തീരപ്രദേശത്ത് ഉണ്ടാകുന്ന ഇരുണ്ട ധാതുക്കളുടെ സാന്നിദ്ധ്യമാണ് മണലിന് കറുത്ത നിറം നല്‍കുന്നത്. പവിഴത്തരികളും വെളുത്ത മണലും പരസ്പരം കൂടിക്കലര്‍ന്നാണ് പിങ്ക് നിറത്തിലുള്ള മണല്‍ ഉണ്ടായിരിക്കുന്നത്. പഞ്ചാരത്തരികള്‍ പോലെ വെളുത്ത നിറത്തില്‍ തിളങ്ങുന്ന മണലാവട്ടെ, ഇവിടെ സ്വാഭാവികമായി കാണുന്നതുമാണ്. 

ദ്വീപിനു പറയത്തക്ക വലുപ്പമില്ലെങ്കില്‍പ്പോലും വളരെയധികം അപൂര്‍വ ജീവികള്‍ ഇവിടെയുണ്ട്. ആറ് ഇനം സ്രാവുകളും രണ്ടു തരം തിരണ്ടികളും കൂടാതെ വ്യത്യസ്ത ഇനത്തില്‍പ്പെട്ട ഉരഗങ്ങളെയും ഇവിടെ കാണാം. ഒരുകാലത്ത് ഇവിടെ മൂന്നു തരം കൊമോഡോ ഡ്രാഗണുകൾ ഉണ്ടായിരുന്നുവത്രേ. അനധികൃത വേട്ടയാടലും ഇടപെടലുകളും കാരണം ഇവിടെയുണ്ടായിരുന്ന അപൂര്‍വ്വ ജീവികളില്‍ പലതിനും വംശനാശം സംഭവിച്ചു. ഭക്ഷണമില്ലാതെ പല മൃഗങ്ങളും അടുത്തുള്ള ദ്വീപുകളിലേക്ക് കുടിയേറുകയും ചെയ്തിട്ടുണ്ട്. ഡോൾഫിനുകൾ, തിമിംഗലം, ഫാൽക്കൻ, പരുന്ത്, പച്ച ആമകൾ തുടങ്ങിയവയെ ഇവിടെ കാണാം.

ADVERTISEMENT

സഞ്ചാരികള്‍ക്ക് ദ്വീപിന്‍റെ കാഴ്ചകള്‍ കാണാന്‍ പഡാറിലെ മലനിരകളില്‍ ട്രെക്കിങ് നടത്താം. സ്കൂബ ഡൈവിങ്, സ്നോർക്കലിങ് മുതലായ ജലവിനോദങ്ങള്‍ക്കും സൗകര്യമുണ്ട്. ലാബുവാൻ ബജോ ആണ് ഏറ്റവും അടുത്തുള്ള നഗരം. ഇവിടെനിന്നു മുക്കാല്‍ മണിക്കൂര്‍ ബോട്ട് യാത്ര നടത്തിയാല്‍ പഡാറിലെത്താം. ഏകദേശം 17,500 ദ്വീപുകള്‍ ഉള്ള ഇന്തൊനീഷ്യയിലൂടെയുള്ള യാത്രയില്‍ എല്ലായിടത്തും കാണുന്നതുപോലെത്തന്നെ സുന്ദരമായ കൊച്ചു കൊച്ചു തുരുത്തുകള്‍ കണ്ടുള്ള ഈ യാത്രയും സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവമായിരിക്കും.

ഏപ്രിൽ മുതൽ നവംബർ വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം. യാത്രക്കിടെ സൺസ്ക്രീൻ, സൺഗ്ലാസുകൾ, നല്ല ഒരു ജോഡി ഹൈക്കിങ് ഷൂസ്, ഒരു തൊപ്പി, വെള്ളം എന്നിവ കരുതാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒന്നോ രണ്ടോ മൂന്നോ ദിവസം നീളുന്ന ടൂറുകള്‍ ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

English Summary: Padar Island Komodo, Indonesia