ആരെയും അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഭൂമിയിൽ പ്രകൃതി ഒരുക്കിയിരിക്കുന്നത്. ഭീമൻ കെട്ടിടങ്ങള്‍, പൂക്കളുടെ മായാലോകം, നിഗൂഡ രഹസ്യങ്ങള്‍ നിറഞ്ഞയിടം, അങ്ങനെ മനുഷ്യനെ വിസ്മയിപ്പിക്കുന്ന നിരവധി കാഴ്ചകളുണ്ട്. ഇൗ കാഴ്ചകൾ ആസ്വദിക്കുവാനായി നിരവധി സഞ്ചാരികളാണ് യാത്ര തിരിക്കുന്നത്. അങ്ങനെയൊരിടമാണ് ജർമനിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരെയും അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഭൂമിയിൽ പ്രകൃതി ഒരുക്കിയിരിക്കുന്നത്. ഭീമൻ കെട്ടിടങ്ങള്‍, പൂക്കളുടെ മായാലോകം, നിഗൂഡ രഹസ്യങ്ങള്‍ നിറഞ്ഞയിടം, അങ്ങനെ മനുഷ്യനെ വിസ്മയിപ്പിക്കുന്ന നിരവധി കാഴ്ചകളുണ്ട്. ഇൗ കാഴ്ചകൾ ആസ്വദിക്കുവാനായി നിരവധി സഞ്ചാരികളാണ് യാത്ര തിരിക്കുന്നത്. അങ്ങനെയൊരിടമാണ് ജർമനിയിലെ ഹാപ്പി റിസി ഹൗസ്.

സന്തോഷകരമായ ഒരു വീട്ടിൽ താമസിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? അങ്ങനെയുള്ളപ്പോൾ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വീട് കാണുക എന്നത്  അത്യന്തം സന്തോഷം നിറഞ്ഞ കാര്യമായിരിക്കും. അങ്ങനെ ഒരു വീട് ഈ ഭൂമിയിൽ ഉണ്ട്, ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വീട് എന്ന പേരിന് അർഹമായ കെട്ടിടം ജർമനിയിൽ സ്ഥിതി ചെയ്യുന്നുണ്ട്. പോപ്പ്-ആർട്ടും കാർട്ടൂൺ കലയും ചേർന്ന സവിശേഷമായ വാസ്തുവിദ്യ മിശ്രിതത്തിൽ പണിതിരിക്കുന്ന  ഈ വീടിൻറെ പേര്  ഹാപ്പി റിസി ഹൗസ് എന്നാണ്. 

ADVERTISEMENT

പ്രഗത്ഭനായ ഒരു വാസ്തുശില്പിയും പ്രതിഭാധനനായ കലാകാരനും അവരുടെ കഴിവ് ഒരുമിച്ച് കൊണ്ടുവന്നപ്പോൾ, ജർമൻ നഗരമായ ബ്രൗൺ‌സ്വീഗിൽ പിറവിയെടുത്തത് ലോകത്തിലെ ഏറ്റവും സന്തോഷകരമായ നിർമാണമാണ്, ആ വീട് കാണുന്നത് തന്നെ ആരുടെയും മനസ്സിൽ സന്തോഷം നിറയ്ക്കുന്ന കാഴ്ചയാണ്. ജർമനിയിൽ എത്തുന്ന മിക്ക സഞ്ചാരികളുടെയും ടൂറിസ്റ്റ് സ്പോട്ടാണ് ഇവിടം. ആ കെട്ടിടത്തിന്റെ കാഴ്ച ആസ്വദിക്കുവാനും ചിത്രങ്ങൾ പകർത്തുവാനും ആരും മറക്കാറില്ല.

റിസിയുടെ ഹാപ്പി ഹൗസ്

ADVERTISEMENT

രണ്ടു നഗരങ്ങൾ ഒരുമിച്ച് ചേരുന്ന ഹൃദയഭാഗത്തായിട്ടാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 2001 ൽ കാർട്ടൂണിസ്റ്റായ ജെയിംസ് റിസിയുടെ മനസ്സിലുദിച്ച മനോഹരമായ ഒരു ആശയമാണ് ഈ സന്തുഷ്ട വീടിൻറെ പിന്നിൽ. ജർമൻ വാസ്തുശില്പിയായ കൊൻറാഡ് ക്ലോസ്റ്ററും ജെയിംസ് റിസിയും ചേർന്ന് ഉപയോഗശൂന്യമായി കിടന്നിരുന്ന പുരാതന കെട്ടിടത്തെ കാർട്ടൂൺ ചിത്രങ്ങളും നിറവൈവിധ്യങ്ങളും കൊണ്ട് നിറച്ചു. റിസിയുടെ ബഹുമാനാർത്ഥമാണ് ഈ വീടിന് ഹാപ്പി റിസി ഹൗസ് എന്ന പേര് നൽകിയത്. വീടാണെങ്കിലും ഇത് ഒരു ഓഫീസ് ആയിട്ടാണ് പ്രവർത്തിച്ചിരുന്നത്. ഭാവിയിൽ ഒരു  മ്യൂസിയമോ റസ്റ്റോറൻ്റോ ഇതിൽ ആരംഭിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്.

കുട്ടികളെയും മുതിർന്നവരെയും ഒരേപോലെ ആകർഷിക്കുന്ന ഈ സന്തുഷ്ട വീട് ഇന്ന് ജർമൻ യാത്രകളിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളിൽ ഒന്നുകൂടിയായി മാറിയിരിക്കുന്നു. നിരവധിപേർ  സന്തോഷ വീടിനെക്കുറിച്ച് കേട്ടറിഞ്ഞ് ഈ കൊച്ചു നഗരത്തിലേക്ക് യാത്ര നടത്തുന്നുണ്ട്. സ്ഥിരമായി ഇതിലേ കടന്നു പോകുന്നവർ പോലും ഒരു നിമിഷം ഈ വീടിനു മുന്നിൽ നിർത്തി ആ കാഴ്ച കണ്ട് ആസ്വദിക്കാറുണ്ടത്രേ. അത്രമാത്രം മനോഹരമായ ഒരു കാഴ്ചയാണ് ഹാപ്പി റിസി ഹൗസ്. പിങ്കും മഞ്ഞയും ഇളം പച്ചയും നിറങ്ങൾ കൊണ്ട്  കണ്ണിനു കുളിർമയേകുന്ന ആരുടെയും മനസ്സിൽ സന്തോഷം നിറയ്ക്കുന്ന ആ വീട് കാണാൻ യാത്ര തിരിക്കാം.

ADVERTISEMENT

English Summary: Rizzi House, The Happiest House In The World