പല വിചിത്ര നിര്‍മിതികളും നമ്മള്‍ കണ്ടിട്ടുണ്ട്. ഷൂവിന്‍റെ ആകൃതിയിലുള്ള ഈ വീട് അക്കൂട്ടത്തില്‍ പെടുന്ന ഒന്നാണ്. പെന്‍സില്‍വേനിയയിലെ ഹെല്ലം ടൗണ്‍ഷിപ്പിലുള്ള ലിങ്കണ്‍ ഹൈവേയിലാണ് സഞ്ചാരികള്‍ക്ക് കൗതുകമുണര്‍ത്തുന്ന, ‘ഹെയ്ന്‍സ് ഷൂ ഹൗസ്’ എന്നു പേരുള്ള ഈ വീട്. 1948 ൽ, ഷൂ വിൽപനക്കാരനായിരുന്ന മഹ്‌ലോൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല വിചിത്ര നിര്‍മിതികളും നമ്മള്‍ കണ്ടിട്ടുണ്ട്. ഷൂവിന്‍റെ ആകൃതിയിലുള്ള ഈ വീട് അക്കൂട്ടത്തില്‍ പെടുന്ന ഒന്നാണ്. പെന്‍സില്‍വേനിയയിലെ ഹെല്ലം ടൗണ്‍ഷിപ്പിലുള്ള ലിങ്കണ്‍ ഹൈവേയിലാണ് സഞ്ചാരികള്‍ക്ക് കൗതുകമുണര്‍ത്തുന്ന, ‘ഹെയ്ന്‍സ് ഷൂ ഹൗസ്’ എന്നു പേരുള്ള ഈ വീട്.

1948 ൽ, ഷൂ വിൽപനക്കാരനായിരുന്ന മഹ്‌ലോൺ ഹെയ്ൻസ് ആണ് ഈ വീട് നിര്‍മിച്ചത്. തന്‍റെ ഷൂ ബിസിനസിന് ഒരു പരസ്യമായിക്കോട്ടെ എന്നായിരുന്നു ഇത് നിര്‍മിക്കുമ്പോള്‍ ഹെയ്ന്‍സിന്‍റെ മനസ്സില്‍. തന്‍റെ ഒരു വര്‍ക്ക് ഷൂ ആര്‍ക്കിടെക്ടിനു നല്‍കിയ ശേഷം ‘ഇതുപോലൊരു വീട് വേണം’ എന്ന് ഹെയ്ൻസ് ആവശ്യപ്പെടുകയായിരുന്നത്രേ. കന്നുകാലികളെ വളർത്തിയാണ് ഈ ബിസിനസിനുള്ള മൂലധനം സ്വരൂപിച്ചത്. അതുകൊണ്ടുതന്നെ, ‘ഓരോ കുളമ്പിനും’ പറ്റിയ ഷൂ തങ്ങള്‍ നിര്‍മിക്കുന്നു എന്നായിരുന്നു കമ്പനിയുടെ പരസ്യവാചകം. 

ADVERTISEMENT

ഇന്ന് ഹെയ്ൻസ് ഷൂ ഹൗസ് ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. വേനൽക്കാലത്തുടനീളം ഇവിടെ സഞ്ചാരികള്‍ എത്തുന്നു. വീട് നിർമിച്ച് ഏകദേശം 20 വർഷത്തിനുശേഷം, തുറന്ന കാർപോർച്ച് ഒരു ഐസ്ക്രീം പാർലറായി മാറ്റി. ഈ പാർലർ ഇന്നുമുണ്ട്. പ്രാദേശിക ഐസ്ക്രീമിന്റ രുചി ആസ്വദിക്കാന്‍ നിരവധി പേര്‍ ഇവിടെയെത്തുന്നു. 

ഹെയ്ൻസ് ഷൂ ഹൗസ്

ADVERTISEMENT

ഏകദേശം 7.6 മീറ്റർ ഉയരവും അഞ്ച് നിലകളുമുള്ളതാണ് ഈ വീട്. ഇതിന്‍റെ, ‘വിരലുകളുടെ’ ഭാഗത്താണ് സ്വീകരണമുറി ഒരുക്കിയിട്ടുള്ളത്. ഹീലിന്‍റെ ഭാഗത്ത് അടുക്കളയാണ്. കണങ്കാൽ ഭാഗത്ത് രണ്ട് കിടപ്പുമുറികൾ, ഒരു ഐസ്ക്രീം ഷോപ്പ് എന്നിവയുമുണ്ട്. ഒരു ജോടി ഷൂസുമായി നില്‍ക്കുന്ന ഹെയ്ന്‍സിന്‍റെ ചിത്രമുള്ള ഒരു ഗ്ലാസ് പാനലും കാണാം. അതിനു താഴെ ‘ഹെയ്ൻസ് ദ് ഷൂ വിസാർഡ്’ എന്ന് എഴുതിയിരിക്കുന്നു. 1960 കളിൽ വീടിന്‍റെ ഭാഗമായി ഫയർ എസ്‌കേപ്പുകൾ കൂടി നിര്‍മിക്കുകയുണ്ടായി. 

വീട് ഉണ്ടാക്കിയെങ്കിലും ഇതില്‍ ഹെയ്ന്‍സ് ഒരിക്കലും താമസിക്കുകയുണ്ടായില്ല. വാർധക്യത്തിൽ ഇതിനരികെ മറ്റൊരു വീട് കൂടി അദ്ദേഹം നിര്‍മിച്ചു. ഇടയ്ക്ക്, പ്രായമായ ദമ്പതിമാര്‍ക്കുള്ള വാരാന്ത്യ അവധിക്കാല കേന്ദ്രമായി ഇവിടം മാറ്റിയിരുന്നു. 1950- കളുടെ മധ്യത്തിൽ ഈ വീട് വാടകയ്‌ക്ക് നല്‍കിയിരുന്നു. 

ADVERTISEMENT

1962-ൽ ഹെയ്ൻസിന്റെ മരണത്തെത്തുടർന്ന്, ഈ വീട് അദ്ദേഹത്തിന്‍റെ ജീവനക്കാർക്കു നൽകി. പിന്നീട് ഒന്നുരണ്ടു വില്‍പനകള്‍ക്ക് ശേഷം, 1987 ൽ ഹെയ്ന്‍സിന്‍റെ ചെറുമകൾ ആനി ഹെയ്ൻസ് കെല്ലർ ഈ വീട് വാങ്ങി പുതുക്കിപ്പണി‍്ഞു. അവര്‍ക്ക് വീട് പരിപാലിക്കാൻ കഴിയാത്തതിനെത്തുടർന്ന് വീണ്ടും അത് വില്‍പനയ്ക്ക് വച്ചു. പിന്നെ പല കാലത്തായി പലരും ഇതിന്റെ ഉടമകളായി.

English summary: The Haines Shoe House