ഉയരമുള്ള മരങ്ങൾക്കു മുകളിൽ പണിത മനോഹരമായ ചെറു വീടുകളിൽ താമസിക്കാൻ സഞ്ചാരികൾക്കു പ്രിയമാണ്. അവധിക്കാല ആഘോഷങ്ങൾക്കു പലരും തിരഞ്ഞെടുക്കാറുണ്ട് ഇത്തരം ട്രീ ഹൗസുകൾ. ഇടതൂർന്ന വനങ്ങൾക്കു നടുവിൽ അതിന്റെ തണുപ്പും നിശ്ശബ്ദതയുമൊക്കെ ആസ്വദിച്ചു താമസിക്കാവുന്ന നിരവധി മരവീടുകളുണ്ട് ലോകത്ത് പലയിടത്തും. ഇതിൽനിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയരമുള്ള മരങ്ങൾക്കു മുകളിൽ പണിത മനോഹരമായ ചെറു വീടുകളിൽ താമസിക്കാൻ സഞ്ചാരികൾക്കു പ്രിയമാണ്. അവധിക്കാല ആഘോഷങ്ങൾക്കു പലരും തിരഞ്ഞെടുക്കാറുണ്ട് ഇത്തരം ട്രീ ഹൗസുകൾ. ഇടതൂർന്ന വനങ്ങൾക്കു നടുവിൽ അതിന്റെ തണുപ്പും നിശബ്ദതയുമൊക്കെ ആസ്വദിച്ചു താമസിക്കാവുന്ന നിരവധി മരവീടുകളുണ്ട് ലോകത്ത് പലയിടത്തും. ഇതിൽനിന്നു വ്യത്യസ്തമായ ട്രീഹൗസുകളുമുണ്ട്.

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലറ്റ് നിറത്തിലുള്ള പൂപ്പാടം. അതിന് ഒത്ത നടുക്കുള്ള മനോഹര മരവീട്. ആദ്യകാഴ്ചയിൽ ഏതെങ്കിലും ഹോളിവുഡ് ഫാന്റസി സിനിമയിലെ ദൃശ്യം പോലെ തോന്നും. ഇറ്റലിയിലെ ലാവൻഡർ പാടത്തിനു നടുവിലുള്ള  സ്യൂട്ട് ബ്ലൂ എന്ന ട്രീ ഹൗസാണിപ്പോള്‍ ട്രാവൽ സൈറ്റുകളിലും മറ്റും പ്രധാന വിശേഷം.  

ADVERTISEMENT

ലാവൻഡർ പറുദീസ

ടർസിയ എന്ന ലാവൻഡർ പറുദീസയുടെ ഒരു കോണിലാണ് ഇൗ മരവീട്. നിലത്തുനിന്ന് 8 മീറ്റർ ഉയരത്തിൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഓക്ക് മരത്തിലാണ് ഈ മനോഹരമായ സ്യൂട്ട് നിർമിച്ചിരിക്കുന്നത്. അതിമനോഹരമായ ഒലിവ് തോട്ടങ്ങളുടെയും ലാവൻഡർ പാടങ്ങളുടെയും സുന്ദരകാഴ്ചകൾ ആസ്വദിച്ചുകൊണ്ടുള്ള താമസം ശരിക്കും വിസ്മയം തന്നെയാണ്.

ADVERTISEMENT

ലാ പിയന്റാറ്റ ഫാം‌ ഹൗസിന്റെ സ്വപ്ന ലാൻഡ്‌സ്‌കേപ്പിന്റെ ഭാഗമാണ് ഈ ട്രീ ഹൗസ്. സമുദ്രനിരപ്പിൽനിന്ന് 385 മീറ്റർ ഉയരത്തിൽ കുന്നുകളിലാണ് ബ്ലൂ സ്യൂട്ട്. 1800-ലധികം തരം സസ്യങ്ങളും 12 ഹെക്ടർ ലാവൻഡർ പാടങ്ങളും അടങ്ങുന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള ഒലിവ് ഗ്രോവിന്റെ മനോഹരമായ കാഴ്ചയാണ് ഇവിടം സഞ്ചാരികൾക്ക് നൽകുന്നത്. 

ഹണിമൂൺ യാത്ര

ADVERTISEMENT

മരവീട്ടിൽ ഒരു പ്രഭാതത്തിൽ ഉറക്കമെഴുന്നേൽക്കുമ്പോൾ നിങ്ങളുടെ കണ്ണുകൾക്ക് നീലിമ കൊണ്ട് നിറക്കാഴ്ച നൽകുന്ന അസുലഭ നിമിഷങ്ങളാണ് സമ്മാനിക്കുക. മരവീടിന്റെ വാതിൽ തുറക്കുമ്പോഴുള്ള കാഴ്ച പൂത്തുലഞ്ഞുനിൽക്കുന്ന ലാവൻഡർ പുഷ്പങ്ങളാണ്. സ്വപ്ന സമാനമായ ഒരു അവധിക്കാല ആഘോഷമായിരിക്കും ഈ മരവീട്ടിൽ സന്ദർശകർക്ക് ലഭിക്കുക. ഇവിടെ എത്തുന്നവരിൽ ഭൂരിഭാഗവും മധുവിധു ആഘോഷിക്കുന്ന നവദമ്പതികളും പ്രണയിതാക്കളുമാണ്. 

എല്ലാത്തരം സുഖസൗകര്യങ്ങളും പ്രദാനം ചെയ്യുന്ന ഈ മരവീട്ടിൽ 473 ചതുരശ്രയടി വിസ്തീർണ്ണമുള്ള മുറി, സുഖപ്രദമായ മേലാപ്പ് ബെഡ്, ഷവർ ഉള്ള ഒരു കുളിമുറി, ഹോട്ടലിൽനിന്നുള്ള പ്രഭാതഭക്ഷണം, അത് ആസ്വദിക്കാൻ പറ്റിയ മനോഹരമായ ടെറസ് തുടങ്ങി നിരവധി ആകർഷണങ്ങളുണ്ട്. അത്യാഡംബരപൂർവമായ രീതിയിലാണ് ഇൗ മരവീട് ഒരുക്കിയിരിക്കുന്നത്. താഴെനിന്നു വളഞ്ഞു പുളഞ്ഞ ഗോവണിപ്പടിയിലൂടെ വേണം മുകളിലേക്ക് എത്താൻ.

ട്രീ ഹൗസിന് പിന്നിലെ കഥ ഇങ്ങനെ

ഈ ട്രീ ഹൗസിന് പിന്നിലെ കഥ മനോഹരമാണ്. ലാവൻഡർ പാടത്തിന്റെ ഉടമസ്ഥരായ ദമ്പതികൾ പാടത്തിനു നടുക്കു നിൽക്കുന്ന മരം കണ്ടപ്പോൾ എന്തുകൊണ്ട് അത് മനോഹരമായ ഒരു ട്രീ ഹൗസാക്കികൂടാ എന്ന് ചിന്തിച്ചു. അങ്ങനെയാണ് മരവീടു പണിതത്. ആദ്യം ഇൗ വീട് അവരുടെ സ്വന്തം ആവശ്യത്തിനു മാത്രമായിരുന്നു. തുടർന്ന് അവരുടെ രണ്ട് പെൺമക്കളെയും കുടുംബങ്ങളെയും ഇവിടെ താമസിക്കാൻ ക്ഷണിച്ചു. അങ്ങനെ കേട്ടറിഞ്ഞു ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെ വന്ന് താമസിക്കാൻ തുടങ്ങി. ഒടുവിൽ ഈ ഹൗസ് ലോകമറിയുന്ന മികച്ച ഡെസ്റ്റിനേഷനായി മാറുകയും ചെയ്തു. 

ലാവൻഡർ പുഷ്പങ്ങളുടെ സുഗന്ധം, ഊഷ്മളമായ കാറ്റ്, എന്നെന്നും ഓർത്തിരിക്കാൻ ഏറ്റവും മനോഹരമായ ഓർമകൾ, ഇതൊക്കെയാണ് ഈ അതിശയകരമായ വീട് നിങ്ങൾക്ക് സമ്മാനിക്കുന്നത്. 

English Summary: Suite Bleue The Tree House in Italy