കോവിഡ് രണ്ടാം തരംഗത്തിന്‍റെ സമയത്തും ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് റഷ്യ. ലോക്ഡൗണിന്റെ മടുപ്പ് മാറ്റുവാനായി സഞ്ചാരികളടക്കം മിക്ക സെലിബ്രേറ്റി താരങ്ങളും യാത്ര തിരിച്ചത് റഷ്യയുടെ കാഴ്ചകളിലേക്കായിരുന്നു. ഇപ്പോഴിതാ യുവനടി പ്രിയ വാര്യർ മോസ്കയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് രണ്ടാം തരംഗത്തിന്‍റെ സമയത്തും ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് റഷ്യ. ലോക്ഡൗണിന്റെ മടുപ്പ് മാറ്റുവാനായി സഞ്ചാരികളടക്കം മിക്ക സെലിബ്രേറ്റി താരങ്ങളും യാത്ര തിരിച്ചത് റഷ്യയുടെ കാഴ്ചകളിലേക്കായിരുന്നു. ഇപ്പോഴിതാ യുവനടി പ്രിയ വാര്യർ മോസ്കോയിൽ അവധിയാഘോഷിക്കുന്ന ചിത്രവും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. സുഹൃത്തുക്കൊപ്പമാണ് പ്രിയ റഷ്യയിലേക്ക് യാത്ര പോയിരിക്കുന്നത്. കൂട്ടുകാരുമൊത്ത് റഷ്യയിലെ കാഴ്ചകൾ ആസ്വദിക്കുന്ന വിഡിയോയും സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് റഷ്യയിലേക്ക് സഞ്ചാരികൾക്ക് യാത്ര നടത്താം. യാത്രക്കാര്‍ക്ക് 30 ദിവസം വരെ സാധുതയുള്ള സിംഗിൾ എൻ‌ട്രി/ ഡബിൾ എൻ‌ട്രി ടൂറിസ്റ്റ് വീസയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എല്ലാ യാത്രക്കാരും എത്തിച്ചേരുന്നതിന് പരമാവധി മൂന്ന് ദിവസത്തിനു മുന്‍പ് എടുത്ത നെഗറ്റീവ് ആർ‌ടി-പി‌സി‌ആർ പരിശോധന റിപ്പോര്‍ട്ട് കയ്യില്‍ കരുതണം എന്ന് നിര്‍ബന്ധമുണ്ട്. എത്തിച്ചേരുന്ന സമയത്ത് വീണ്ടും ഒരു ടെസ്റ്റ്‌  നടത്തേണ്ടതുണ്ട്. ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ രാജ്യത്തിനകത്ത് സഞ്ചാരം അനുവദിക്കൂ. പോസിറ്റീവ് ആണെങ്കില്‍ അവരെ ഉടന്‍ തന്നെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കും.

ADVERTISEMENT

റഷ്യയിലെ കാഴ്ചകളിലേക്ക് യാത്ര തിരിച്ച താരങ്ങൾ

കഴിഞ്ഞ മാസം ആദ്യം ബോളിവുഡ് താരം തപ്സി പന്നു റഷ്യയിലേക്ക് യാത്ര പോയിരുന്നു. ഹസീൻ ദിൽ‌റുബ എന്ന സിനിമയുടെ റിലീസിന് തൊട്ടുമുൻപുള്ള അവധിക്കാലം ആഘോഷിക്കാനായാണ് തപ്സിയും സഹോദരിയും റഷ്യയിലേക്ക് പറന്നത്. ഹോട്ട് എയര്‍ ബലൂണിനരികെ നില്‍ക്കുന്ന ചിത്രവും മനോഹാരിത നിറഞ്ഞ നിരവധി ചിത്രങ്ങളും നടി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. 

ADVERTISEMENT

ഗോവിന്ദ് പത്മസൂര്യയുടെ റഷ്യൻ ട്രിപ്

ലോക്ഡൗണിൽ ഇളവുകള്‍ വന്നതോടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരം ഗോവിന്ദ് പത്മസൂര്യ റഷ്യയ്ക്കു യാത്ര തിരിച്ചിരുന്നു. യാത്രാവിശേഷങ്ങളും മനോഹര കാഴ്ചയും ആരാധകർക്കായി യൂട്യൂബിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഞങ്ങൾ ആസ്വദിക്കുന്ന സന്തോഷം പ്രേക്ഷകരിലേക്കും എത്തട്ടെ എന്ന ചിന്തയിൽനിന്നാണ് യൂട്യൂബ് ചാനലിലൂടെ യാത്രാവിശേഷങ്ങൾ പങ്കിട്ടത്.ഇന്ത്യയിൽ നിന്നു റഷ്യയിലേക്കു പോകാൻ അധികം നൂലാമാലകൾ ഇല്ലാത്തതിനാലാണ് ജി പി കണ്ണുംപൂട്ടി റഷ്യ തിരഞ്ഞെടുത്തത്. 

ADVERTISEMENT

English Summary: Celebrity Travel,Priya Prakash Varrier is Enjoying a Vacay in Russia with her Friends