ബോളിവുഡ് സുന്ദരിയും നർത്തകിയുമായ നോറ ഫത്തേഹി ഇൻസ്റ്റഗ്രാമിൽ 3 കോടി ഫോളോവേഴ്സിനെ ലഭിച്ചതിന്റെ സന്തോഷത്തിലാണ്. ആ സന്തോഷം ആഘോഷിക്കുവാനായി മൊറോക്കോയിലെ ബീച്ചില്‍ എത്തിയിരിക്കുകയാണ് താരം. ആഘോഷത്തിന് മാറ്റു കൂട്ടി കൊണ്ട് ബീച്ചിൽ നിന്നുള്ള മനോഹര ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. അഭിനേത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് സുന്ദരിയും നർത്തകിയുമായ നോറ ഫത്തേഹി ഇൻസ്റ്റഗ്രാമിൽ 3 കോടി ഫോളോവേഴ്സിനെ ലഭിച്ചതിന്റെ സന്തോഷത്തിലാണ്. ആ സന്തോഷം ആഘോഷിക്കുവാനായി മൊറോക്കോയിലെ ബീച്ചില്‍ എത്തിയിരിക്കുകയാണ് താരം. ആഘോഷത്തിന് മാറ്റു കൂട്ടി കൊണ്ട് ബീച്ചിൽ നിന്നുള്ള മനോഹര ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 

അഭിനേത്രി എന്നതിനേക്കാൾ നർത്തകി എന്ന നിലയിലാണ് നോറ അറിയപ്പെടുന്നത്. നിരവധി ഡാൻസുകൾ നോറയുടെ ക്രെഡിറ്റിലുണ്ട്. മുമ്പ് 2 കോടി ഫോളോവേഴ്സ് ആയതിന്റെ ആഘോഷം നടത്തിയതും മൊറോക്കോയിലായിരുന്നു. മൊറോക്കോയിലെ പ്രശസ്തമായ അഗ്ഫായ് മരുഭൂമിയിൽ വച്ചായിരുന്നു ആ ആഘോഷം. കടലും ബീച്ചുമൊക്കെയാണ് താരത്തിന് കൂടുതൽ ഇഷ്ടമെന്ന് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽനിന്നും മനസ്സിലാക്കാം. ചവറുകൾ നിറഞ്ഞ കടൽതീരം വൃത്തിയാക്കുന്ന ചിത്രങ്ങളിലൂടെ കടലിനോടുള്ള തന്റെ  പ്രണയവും നോറ പറയുന്നുണ്ട്.

ADVERTISEMENT

വൈവിധ്യങ്ങളുടെ നാട്

ആഫ്രിക്കയുടെ വടക്കു ഭാഗത്തു 450 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്നു മൊറോക്കോ.  കാലാവസ്ഥ കൊണ്ടും പ്രകൃതിരമണീയത കൊണ്ടും ഏറെ അനുഗ്രഹിക്കപ്പെട്ട നാടാണ്. യാത്രകൾക്കേറെ സ്വാഗതമോതുന്ന സൗഹൃദ അന്തരീക്ഷമാണിവിടം. അതുകൊണ്ടു തന്നെ ഏതു സീസണിലും ഇവിടം സന്ദർശിക്കാം. വ്യത്യസ്ത പഴങ്ങളുടെ സ്വന്തം നാടുമാണ് മൊറോക്കോ. അറ്റ്ലാന്റിക് തീരത്തുള്ള മൊറോക്കോയുടെ ഒരു ഭാഗം മെഡിറ്റേറിയൻ കടലും കിഴക്കു അൾജീരിയയും വടക്കു സ്പെയിനും അതിരുകളായാണ്. 

ADVERTISEMENT

റബാത്, കാസാബ്ലാങ്ക, അഗാദിർ, മെറാക്കിഷ്, ടാൻജിയർ തുടങ്ങിയവയാണ് പ്രധാന നഗരങ്ങൾ. സുന്ദരമായ കാഴ്ചകൾക്കപ്പുറം രുചികരമായ ഭക്ഷണങ്ങൾക്കും ഏറെ പ്രസിദ്ധമാണ് ഇവിടം. ആതിഥ്യമര്യാദയുടെ കാര്യത്തിലും മൊറോക്കോ നമ്മളെ ഹൃദയത്തോടു ചേർത്തു പിടിക്കും.

English Summary: Nora Fatehi's Pics From Morocco Are Burning Up Instagram