ജപ്പാനിലെ ഇഷിനോമാകി പ്രവിശ്യയിലുള്ള ഒരു ചെറു ദ്വീപാണ് ടാഷിറോജിമ. വെറും നൂറോളം ആളുകള്‍ മാത്രമാണ് ഈ ദ്വീപില്‍ താമസിക്കുന്നത്. എന്നാല്‍, ഇവിടുത്തെ 'പ്രധാന പയ്യന്‍സ്' മനുഷ്യരല്ല! എണ്ണം കൊണ്ടും സമൂഹത്തിലെ 'നിലയും വില'യും കൊണ്ടും മനുഷ്യരേക്കാള്‍ മുന്നിലുള്ള ഒരു കൂട്ടരുണ്ട് ഇവിടെ - പൂച്ചകള്‍! പൂച്ചകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജപ്പാനിലെ ഇഷിനോമാകി പ്രവിശ്യയിലുള്ള ഒരു ചെറു ദ്വീപാണ് ടാഷിറോജിമ. വെറും നൂറോളം ആളുകള്‍ മാത്രമാണ് ഈ ദ്വീപില്‍ താമസിക്കുന്നത്. എന്നാല്‍, ഇവിടുത്തെ 'പ്രധാന പയ്യന്‍സ്' മനുഷ്യരല്ല! എണ്ണം കൊണ്ടും സമൂഹത്തിലെ 'നിലയും വില'യും കൊണ്ടും മനുഷ്യരേക്കാള്‍ മുന്നിലുള്ള ഒരു കൂട്ടരുണ്ട് ഇവിടെ - പൂച്ചകള്‍! പൂച്ചകളുടെ എണ്ണം കൂടുതലായതിനാൽ 'പൂച്ചദ്വീപ്' എന്നും ടാഷിറോജിമ അറിയപ്പെടുന്നു. പൂച്ചകളെ ദൈവത്തെപ്പോലെ കണ്ടു ആരാധിക്കുന്ന ദ്വീപിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അറിഞ്ഞ് നിരവധി സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നുണ്ട്. ഇന്ന് ടാഷിറോജിമയുടെ പ്രധാനപ്പെട്ട വരുമാന മാര്‍ഗ്ഗം കൂടിയാണ് വിനോദസഞ്ചാരം. 

എന്നാല്‍, ജപ്പാനിലെ ഒരേയൊരു 'പൂച്ചദ്വീപ'ല്ല ഇത്. 150 ഓളം പൂച്ചകളും ഒരു ഡസനോളം മനുഷ്യവാസികളുമുള്ള എഹിം പ്രിഫെക്ചറിലെ അഷിമ ദ്വീപും പൂച്ചദ്വീപ്‌ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്. 

By JJN2/shutterstock
ADVERTISEMENT

ആഷിമ ഒരു വിനോദസഞ്ചാര കേന്ദ്രമല്ല. എങ്കിലും ദിനംപ്രതി അറുപതോളം വിനോദസഞ്ചാരികളെയും കൊണ്ട് ഇവിടേക്ക് മെയിൻ ലാന്റിൽ നിന്നു ബോട്ട് സർവീസ് നടത്തുന്നുണ്ട്. ജപ്പാന്റെ പല മേഖലകളിൽ നിന്നുള്ളവരുടെ ഇഷ്ടസ്ഥലമായി മാറികൊണ്ടിരിക്കുകയാണ് ഈ പൂച്ച ദ്വീപ്. ദ്വീപിലേക്കുള്ള സന്ദർശനത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇനി പറയാം. ഹോട്ടലുകളോ റെസ്റ്റോറന്റുകളോ ഷോപ്പുകളോ വെൻഡിംഗ് മെഷീനുകളോ ദ്വീപിൽ ഇല്ല. സന്ദർശകർ സ്വന്തമായി ഭക്ഷണവും പാനീയവും കൊണ്ടുവന്ന് മാലിന്യങ്ങളെല്ലാം തിരിച്ച് കൊണ്ടുപോകണം.

ദ്വീപിനെ അറിയാം

ADVERTISEMENT

മത്സ്യത്തൊഴിലാളികളാണ് ഈ ദ്വീപിലെ താമസക്കാര്‍. മത്സ്യത്തിന് യാതൊരു ക്ഷാമവും ഇല്ലാത്തതിനാല്‍ പണ്ടുകാലത്ത് ധാരാളം പൂച്ചകൾ ഇവിടെയെത്തി. കാലക്രമേണ ഈ പൂച്ചകള്‍ ആളുകളുമായി കൂടുതൽ അടുത്തു. നാട്ടുകാരാവട്ടെ, പൂച്ചകളുടെ സ്വഭാവം നോക്കി കാലാവസ്ഥ പ്രവചിക്കാനും പൂച്ചകളെ ആരാധിക്കാനുമൊക്കെ തുടങ്ങി. മത്സ്യബന്ധനത്തിനു പുറമേ, ദ്വീപുനിവാസികള്‍ പട്ടു നൂൽകൃഷിയും നടത്തിയിരുന്നു. പട്ടുനൂൽപുഴുക്കളെ തിന്നുന്ന എലികളെ കൊല്ലാനായും അവര്‍ പൂച്ചകളെ ഉപയോഗിച്ചു. കാലം കടന്നു പോകെ അവ പെറ്റുപെരുകി, എണ്ണത്തില്‍ മനുഷ്യരേക്കാള്‍ അധികമായി.

പൂച്ചകൾക്കായി നിരവധി ക്ഷേത്രങ്ങൾ വരെ ഈ ദ്വീപിലുണ്ട്. ഇവിടെ മരണമടയുന്ന പൂച്ചകൾക്ക് ശവകുടീരം നിർമിക്കുന്ന പതിവുണ്ട്. മാത്രമല്ല പൂച്ച പ്രിയം കാരണം നാട്ടുക്കാർ ഇവിടുത്തെ അൻപതോളം സ്മാരകങ്ങളും ചില കെട്ടിടങ്ങളും പൂച്ചയുടെ രൂപത്തിലാണ് നിർമിച്ചിരിക്കുന്നത്. പൂച്ചകളുടെ ശത്രുക്കളായ നായകൾക്ക് ഇവിടെ പ്രവേശനമില്ല എന്നതാണ് മറ്റൊരു കാര്യം!

ADVERTISEMENT

English Summary: Tashirojima Island Guide - The Cat Island