സഞ്ചാരികളെ അതിശയിപ്പിക്കുന്നതും നിഗൂഢ കഥകളുമായി ഇഴചേര്‍ന്നു കിടക്കുന്നതുമായ നിരവധി ഇടങ്ങൾ ഭൂമിയിലുണ്ട്. അങ്ങനെയൊന്നാണ് പെറുവിലെ ആൻഡീസ് പർവതനിരയില്‍ സ്ഥിതിചെയ്യുന്ന പീഠഭൂമിയായ മാർക്കഹുവാസി. മനുഷ്യ മുഖങ്ങൾ, മൃഗങ്ങൾ, എന്നിവയോട് സാമ്യമുള്ള രൂപഘടനകളോടു കൂടിയ വലിയ ഗ്രാനൈറ്റ് പാറകളാണ് മാർക്കഹുവാസിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഞ്ചാരികളെ അതിശയിപ്പിക്കുന്നതും നിഗൂഢ കഥകളുമായി ഇഴചേര്‍ന്നു കിടക്കുന്നതുമായ നിരവധി ഇടങ്ങൾ ഭൂമിയിലുണ്ട്. അങ്ങനെയൊന്നാണ് പെറുവിലെ ആൻഡീസ് പർവതനിരയില്‍ സ്ഥിതിചെയ്യുന്ന പീഠഭൂമിയായ മാർക്കഹുവാസി.

മനുഷ്യ മുഖങ്ങൾ, മൃഗങ്ങൾ, എന്നിവയോട് സാമ്യമുള്ള രൂപഘടനകളോടു കൂടിയ വലിയ ഗ്രാനൈറ്റ് പാറകളാണ് മാർക്കഹുവാസിയിലെ പ്രധാന ആകര്‍ഷണം. 'മോന്യുമെന്‍റ് ഓഫ് ഹ്യുമാനിറ്റി', 'ആന്‍ഷ്യന്‍റ് ടര്‍ട്ടില്‍' എന്നൊക്കെ അദ്ഭുതകരമായ ഈ കാഴ്ചയെക്കുറിച്ച് നിരവധി കഥകളുണ്ട്. പെറുവിന്‍റെ തലസ്ഥാനവും ടൂറിസ്റ്റ് നഗരവുമായ ലിമയിൽ നിന്ന് 60 കിലോമീറ്റർ കിഴക്കായാണ്, ആൻഡീസ് പർവതനിര നിലകൊള്ളുന്നത്. സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാണ് ഇൗ പർവതനിര. ഇൻക സംസ്കാരം ഉറങ്ങുന്ന മാച്ചുപിച്ചു ,പർവതനിരയ്ക്ക് സമീപമാണ്. ഇൻകൻ കാലഘട്ടത്തിനും ദുരൂഹമായ പാറക്കൂട്ടങ്ങൾക്കും പേരുകേട്ട ഈ സ്ഥലം കല്ലു വനം എന്നാണ് പൊതുവേ അറിയപ്പെടുന്നത്. 

Image From Shutterstock
ADVERTISEMENT

മനുഷ്യനും മൃഗങ്ങളും അന്യഗ്രഹ ജീവികളും

ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ മോന്യുമെന്‍റ് ഓഫ് ഹ്യുമാനിറ്റി, ആന്‍ഷ്യന്‍റ് ടര്‍ട്ടില്‍ എന്നിങ്ങനെ പേരിട്ട് വിളിക്കുന്ന കൗതുക കാഴ്ചകളാണ്. മാർക്കഹുവാസി നിറയെ ഗ്രാനൈറ്റ് കൊണ്ടുള്ള പാറക്കല്ലുകളാണ്. ഈ പാറക്കല്ലിൽ കാണപ്പെടുന്ന രൂപ ഘടനകളാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. 

ADVERTISEMENT

ഒരുകൂട്ടരുടെ വിശ്വാസപ്രകാരം ഈ പാറക്കൽരൂപങ്ങൾ അന്യഗ്രഹ ജീവികൾ ഉണ്ടാക്കിയതാണെന്നാണ്. മറ്റൊന്ന് ഇത് ഇൻങ്കൻ നാഗരികതയുടെ അവശിഷ്ടങ്ങളാണ് എന്നാണ്.പതിനായിരം വർഷത്തോളം ഇതിന് പഴക്കമുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. സമുദ്രനിരപ്പിൽ നിന്ന് പതിനായിരം അടി ഉയരത്തിലാണ് ഈ സ്ഥലം. 

Image From Shutterstock

ഹൈക്കിങ്, ക്യാമ്പിങ് പോലുള്ള പ്രവർത്തനങ്ങൾ ആസ്വദിക്കാനുള്ള മികച്ച സ്ഥലം കൂടിയാണിവിടം. സാൻ പെഡ്രോ ഡി കാസ്റ്റ എന്ന പെറുവിയൻ ഗ്രാമത്തിനടുത്താണ് മാർക്കഹുവാസി സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഗ്രാമവാസികൾ ഈ പാറകളുടെ രക്ഷാധികാരികളായി തങ്ങളെ സ്വയം കരുതുന്നു. സൈറ്റ് കാണാൻ വരുന്ന സന്ദർശകരിൽ നിന്ന് ഒരു ചെറിയ ഫീസ് ഈടാക്കി, ടൂറിസ്റ്റ് ഗൈഡുകളായി പ്രവര്‍ത്തിക്കുന്ന നിരവധി പേരെ ഇവിടെ കാണാം. 

ADVERTISEMENT

English Summary: Marcahuasi Visiting Lima's Mysterious Stone Forest