സത്യത്തില്‍ വിജയന്‍ ചേട്ടന്റെ മരണമല്ല, ജീവിതമാണ് ഇപ്പോഴും എന്റെ മനസ്സിലുള്ളത്. ഇത്രയും കസ്റ്റമൈസ് ചെയ്‌തൊരു ജീവിതം. കൈയില്‍കിട്ടിയ ജീവിതത്തെ തന്റെ ഇഷ്ടത്തിനനുസരിച്ച് അദ്ദേഹം പരുവപ്പെടുത്തി. അധികമാര്‍ക്കും സാധിക്കാത്ത ഈ 'ജീവിക്കല്‍' സാധ്യമാക്കിയെടുക്കാന്‍ അദ്ദേഹത്തിന്റെ കൈയില്‍ കാര്യമായ മൂലധനമൊന്നും

സത്യത്തില്‍ വിജയന്‍ ചേട്ടന്റെ മരണമല്ല, ജീവിതമാണ് ഇപ്പോഴും എന്റെ മനസ്സിലുള്ളത്. ഇത്രയും കസ്റ്റമൈസ് ചെയ്‌തൊരു ജീവിതം. കൈയില്‍കിട്ടിയ ജീവിതത്തെ തന്റെ ഇഷ്ടത്തിനനുസരിച്ച് അദ്ദേഹം പരുവപ്പെടുത്തി. അധികമാര്‍ക്കും സാധിക്കാത്ത ഈ 'ജീവിക്കല്‍' സാധ്യമാക്കിയെടുക്കാന്‍ അദ്ദേഹത്തിന്റെ കൈയില്‍ കാര്യമായ മൂലധനമൊന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സത്യത്തില്‍ വിജയന്‍ ചേട്ടന്റെ മരണമല്ല, ജീവിതമാണ് ഇപ്പോഴും എന്റെ മനസ്സിലുള്ളത്. ഇത്രയും കസ്റ്റമൈസ് ചെയ്‌തൊരു ജീവിതം. കൈയില്‍കിട്ടിയ ജീവിതത്തെ തന്റെ ഇഷ്ടത്തിനനുസരിച്ച് അദ്ദേഹം പരുവപ്പെടുത്തി. അധികമാര്‍ക്കും സാധിക്കാത്ത ഈ 'ജീവിക്കല്‍' സാധ്യമാക്കിയെടുക്കാന്‍ അദ്ദേഹത്തിന്റെ കൈയില്‍ കാര്യമായ മൂലധനമൊന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സത്യത്തില്‍ വിജയന്‍ ചേട്ടന്റെ മരണമല്ല, ജീവിതമാണ് ഇപ്പോഴും എന്റെ മനസ്സിലുള്ളത്. ഇത്രയും കസ്റ്റമൈസ് ചെയ്‌തൊരു ജീവിതം. കൈയില്‍കിട്ടിയ ജീവിതത്തെ തന്റെ ഇഷ്ടത്തിനനുസരിച്ച് അദ്ദേഹം പരുവപ്പെടുത്തി. അധികമാര്‍ക്കും സാധിക്കാത്ത ഈ 'ജീവിക്കല്‍' സാധ്യമാക്കിയെടുക്കാന്‍ അദ്ദേഹത്തിന്റെ കൈയില്‍ കാര്യമായ മൂലധനമൊന്നും ഇല്ലായിരുന്നുവെന്നും ഓര്‍ക്കണം. പത്താംക്ലാസില്‍ അവസാനിച്ച വിദ്യാഭ്യാസം, ദുര്‍ബലമായ സാമ്പത്തികസ്ഥിതി, ചായക്കടയെന്ന തൊഴില്‍മേഖല... എങ്കിലും അദ്ദേഹം യാത്രയ്ക്കിറങ്ങി. പത്താംക്ലാസുകാരന്‍ യാത്രചെയ്യുന്നതു പോലെ. പണമില്ലാത്തവര്‍ യാത്രചെയ്യുന്നതു പോലെ. ചായക്കടക്കാരന്‍ യാത്രചെയ്യുന്നതു പോലെ. ഇതിനൊന്നും മാതൃകകളില്ലായിരുന്നുവെങ്കില്‍ കെ.ആര്‍.വിജയന്‍ അതിനെല്ലാം മാതൃകയുണ്ടാക്കി.

'ചായ വിറ്റ് വിജയന്റെയും മോഹനയുടെയും ലോകസഞ്ചാരങ്ങള്‍' എന്ന പുസ്തകം കെ.ആര്‍.വിജയന്റെയും ഭാര്യ മോഹനയുടെയും ആത്മകഥയാണ്. അവര്‍ പറയുന്നത് കേട്ടെഴുതുക എന്നതായിരുന്നു എന്റെ റോള്‍. പുസ്തകം പ്രസിദ്ധീകരിച്ച വീസീ ബുക്ക്‌സ് ഉടമ വി.സി.തോമസിനൊപ്പമാണ് ആദ്യം അവരുടെ കൊച്ചി ഗാന്ധിനഗറിലെ വീട്ടിലെത്തിയത്. ഇത്രയും യാത്രചെയ്ത ഒരു മനുഷ്യന്‍ ഞങ്ങളുടെ മുന്നില്‍ യാത്രാനുഭവങ്ങളുടെ ഒരു കെട്ടഴിക്കും എന്നായിരുന്നു എന്റെ പ്രതീക്ഷ. പക്ഷേ, സംസാരിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി. അദ്ദേഹം യാത്ര ചെയ്തത് അതേക്കുറിച്ച് ആരോടെങ്കിലും പറയണമെന്ന ലക്ഷ്യത്തോടെയേ അല്ലായിരുന്നുവെന്ന്. യാത്ര ചെയ്യുക എന്നതില്‍കവിഞ്ഞ് അദ്ദേഹത്തിന് ലക്ഷ്യങ്ങളുമില്ല, താല്‍പര്യങ്ങളുമില്ല. മാത്രമല്ല, ഇത്രയും യാത്രാനുഭവങ്ങളുള്ളയാള്‍ വാക്കുകളില്‍ മിതത്വം പാലിക്കാന്‍ പഠിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. കാഴ്ചകള്‍ കണ്ണുകൊണ്ടല്ല, മനസ്സുകൊണ്ടാണ് കാണേണ്ടത് എന്ന വാചകമായിരിക്കണം അദ്ദേഹം ഞങ്ങളോട് ഏറ്റവുമധികം തവണ പറഞ്ഞത്. അതിനാല്‍ ഒരു വിനോദയാത്രികന്റെ യാത്രാവിവരണം അദ്ദേഹത്തില്‍നിന്ന് പ്രതീക്ഷിക്കാനാകില്ലായിരുന്നു.

കെ.ആർ വിജയനും ഭാര്യയും
ADVERTISEMENT

ജീവിതം നല്‍കിയ എല്ലാ സാധ്യതകളെയും പരമാവധി ഉപയോഗിച്ചയാളായാണ് ഞാന്‍ വിജയന്‍ ചേട്ടനെ കാണുന്നത്. ചെറിയ ക്ലാസുകളിലെ സാമൂഹ്യപാഠങ്ങളില്‍ പഠിച്ച രാജ്യങ്ങളെ ചേര്‍ത്ത് അദ്ദഹം തന്റെ സന്ദര്‍ശന പട്ടികയുണ്ടാക്കി.  പത്താംക്ലാസുവരെ പഠിച്ച ഇംഗ്ലിഷാണ് താന്‍ പോയ സ്ഥലങ്ങളിലെല്ലാം ഉപയോഗിച്ചതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.  ലഭിക്കുന്ന വരുമാനത്തിന്റെ ഒരുഭാഗം യാത്രയ്ക്കു മാറ്റിവയ്ക്കാവുന്ന തരത്തില്‍ ചായക്കെട എങ്ങനെ നടത്താമെന്ന് അദ്ദേഹം കണ്ടുപിടിച്ചു. തന്റെ ജീവിതപങ്കാളിതന്നെയാണ് ഈ യാത്രകളിലും ഏറ്റവും മികച്ച കൂട്ടെന്ന് അദ്ദേഹം മനസ്സിലാക്കി. ഈ പുസ്തകം വായിച്ച ഒരു സുഹൃത്ത് എന്നോടുചോദിച്ചിരുന്നു, ഇക്കാര്യങ്ങളെല്ലാം അദ്ദേഹംതന്നെ പറഞ്ഞതാണോ എന്ന്. അദ്ദേഹത്തിന്റെ യാത്രകള്‍ അദ്ദേഹത്തിനു സമ്മാനിച്ചത് കാഴ്ചകള്‍ മാത്രമല്ല, ഉള്‍ക്കാഴ്ചകള്‍ കൂടിയായിരുന്നു എന്നാണ് അതിന് ഉത്തരം. സ്വാമി വിവേകാനന്ദനടക്കമുള്ള മഹാന്‍മാരുടെ പുസ്തകങ്ങളും യാത്രകളും കണ്ടുമുട്ടിയ അനേകം മനുഷ്യരുമെല്ലാം ചേര്‍ന്നു സമ്മാനിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതദര്‍ശനം.

നമ്മളെല്ലാവരും മടിച്ചുനില്‍ക്കുന്ന ചില അതിര്‍വരമ്പുകള്‍ മുറിച്ചുകടക്കാന്‍ കാണിച്ച ധൈര്യമാണ് വിജയന്‍ ചേട്ടനെ വ്യത്യസ്തനാക്കിയത്. പ്രായം അദ്ദേഹത്തിനു പ്രശ്‌നമുണ്ടാക്കിയിരുന്നു, പക്ഷേ, തടസ്സമുണ്ടാക്കിയില്ല.  കറങ്ങിനടന്ന് കാശുകളയുന്നത് വിഡ്ഢിത്തമാണെന്ന് ചിലരെങ്കിലും പറഞ്ഞത് അദ്ദേഹം കേട്ടിരുന്നു, പക്ഷേ അദ്ദേഹം കാര്യമായെടുത്തില്ല. കച്ചവടം ലാഭത്തിലായാല്‍ ആദ്യം കട വിപുലപ്പെടുത്തുകയാണു വേണ്ടതെന്ന സാമ്പത്തികശാസ്ത്രം അദ്ദേഹം ഗൗനിച്ചില്ല. പകരം ആ പണം തന്റെ സ്വപ്ങ്ങളെ യാഥാര്‍ഥ്യമാക്കാനുള്ള നിക്ഷേപമാക്കി. യാത്രകള്‍ പോലും അദ്ദേഹം സ്വന്തമായി മാറ്റി നിര്‍വചിച്ചു. കോടീശ്വരന്മാരെപ്പോലെയല്ല, ചായക്കടക്കാരനെപ്പോലെയാണ് താനും ഭാര്യ മോഹനയും യാത്രചെയ്തത് എന്ന് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഈ യാത്രകള്‍ സാധ്യമായതും. യാത്രയ്ക്കിടയിൽ ഭക്ഷണത്തില്‍ മിതത്വം പാലിച്ചു. ഷോപ്പിങ്ങിനെക്കുറിച്ച് ചിന്തിച്ചതേയില്ല. ഓരോ സ്ഥലത്തും ലഭ്യമായ എല്ലാ വിനോദങ്ങളും തങ്ങള്‍ക്ക് അസ്വദിക്കാനുള്ളതല്ല എന്നും ഉറച്ചുവിശ്വസിച്ചു.

ADVERTISEMENT

ഉത്തരവാദിത്തങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടമായിരുന്നു ആദ്യകാലത്തെ ചില യാത്രകളെന്ന് വിജയന്‍ ചേട്ടന്‍ പറഞ്ഞിട്ടുണ്ട്. വിവാഹത്തിനു ശേഷവും അത് തുടര്‍ന്നത് ഭാര്യയെ എത്ര വേദനപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. എന്നാല്‍ യാത്രകളിലൂടെതന്നെ അതിനും അദ്ദേഹം പരിഹാരം കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ കൂടെയല്ലാതെ യാത്രയില്ല എന്നൊരു തീരുമാനത്തിലേക്ക് വിജയന്‍ ചേട്ടനെത്തി. ഒരുമിച്ചു യാത്രപോയിപ്പോയാണ് തങ്ങളുടെ സ്‌നേഹം വളര്‍ന്നതെന്നു മോഹനച്ചേച്ചിയെക്കൊണ്ടു പറയിക്കുംവിധമായിരുന്നു ആ യാത്രകളെന്നും ഓര്‍ക്കണം. പിന്നീട് മക്കളെയും കൊച്ചുമക്കളെയുംവരെ അവര്‍ ഒപ്പംകൂട്ടി.

ജീവതത്തില്‍ ഇത്രയും സംതൃപ്തി അനുഭവിച്ച മനുഷ്യരെയും ഞാന്‍ അധികം കണ്ടിട്ടില്ല. താന്‍ അര്‍ഹിച്ചതിലും ആഗ്രഹിച്ചതിലും കൂടുതല്‍ ജീവിതം തനിക്കു നല്‍കിയെന്നാണു വിജയന്‍ ചേട്ടന്‍ ആവര്‍ത്തിച്ചു പറഞ്ഞത്. അതിനാല്‍ത്തന്നെ ഒരോ യാത്രയും അദ്ദേഹത്തിനു പൂര്‍ണത സമ്മാനിച്ചു. ഓരോ യാത്ര കഴിയുമ്പോഴും ഇനിയൊരു യാത്ര ഇല്ലെങ്കിലും താന്‍ സന്തോഷവാനാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ സംതൃപ്തി അദ്ദേഹത്തിന് നന്ദിനിറഞ്ഞ ഒരു ഹൃദയവും സമ്മാനിച്ചു. പുസ്തകമെഴുത്തിന്റെ ഓരോഘട്ടത്തിലും നന്ദി പറയാനുള്ളവരുടെ  പേരുകളായിരുന്നു അദ്ദേഹം ഏറ്റവുമധികം ഓര്‍മിപ്പിച്ചത്. ആദ്യ വിദേശയാത്രയ്ക്ക് കോട്ട് നല്‍കിയ സുഹൃത്ത് മുതല്‍,  വാര്‍ത്തയെഴുതിയ മാധ്യമപ്രവര്‍ത്തകര്‍, സ്‌പോണ്‍സര്‍മാര്‍ എന്നിങ്ങനെ പോയി ആ പട്ടിക.

ADVERTISEMENT

ഇപ്പോഴും വിജയന്‍ ചേട്ടന്റെ മരണമല്ല, ജീവിതംതന്നെയാണ് എന്റെ മനസ്സിലുള്ളത്. ഇങ്ങനെയൊരാള്‍ നമ്മുടെ ഇടയില്‍ ജീവിച്ചിരുന്നു എന്നോര്‍ക്കുമ്പോള്‍ നമുക്ക് ഒഴികഴിവുകള്‍ പറയാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. ഇനി നമ്മുടെ യാത്രകള്‍ മാറ്റിവയ്ക്കാനാകില്ല. യാത്രപോകാതിരിക്കാന്‍ ഒരു കാരണവും പറയാനില്ല. പുറപ്പെട്ടേപറ്റൂ. വിജയന്‍ചേട്ടന്‍ പറഞ്ഞതുപോലെ. അധികം ചിന്തിക്കരുത്. പോകാന്‍ തോന്നിയാല്‍, അങ്ങു പോകണം, അത്രതന്നെ.

English Summary: Untold story of K R Vijayan and Wife Mohana, the 'Tea Stall Travellers'