ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള പർവതനിരകൾക്കിടയിൽ നാൻസി നദിക്കരയിലുള്ള നഗരമാണ് യാൻജിൻ. ഇതാണ് ലോകത്തിലെ ഏറ്റവും ഇടുങ്ങിയ നഗരമായി കണക്കാക്കപ്പെടുന്നത്. യുനാന്‍, ചൈനയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. മുകളിൽനിന്നു നോക്കിയാല്‍, ഇങ്ങനെയൊരു നഗരവും അവിടെ കുറേ ജനങ്ങളും ഉണ്ടെന്നു തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള പർവതനിരകൾക്കിടയിൽ നാൻസി നദിക്കരയിലുള്ള നഗരമാണ് യാൻജിൻ. ഇതാണ് ലോകത്തിലെ ഏറ്റവും ഇടുങ്ങിയ നഗരമായി കണക്കാക്കപ്പെടുന്നത്. യുനാന്‍, ചൈനയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്.

മുകളിൽനിന്നു നോക്കിയാല്‍, ഇങ്ങനെയൊരു നഗരവും അവിടെ കുറേ ജനങ്ങളും ഉണ്ടെന്നു തന്നെ വിശ്വസിക്കാന്‍ പ്രയാസം തോന്നും. കലക്കവെള്ളം ഒഴുകുന്ന നാൻസി നദിയും ഇരുവശത്തും കുത്തനെയുള്ള പർവതങ്ങളുമാണ് ആദ്യം കാഴ്ചയിലേക്കു വരിക, അവയ്ക്കിടയിലുള്ള ഇടുങ്ങിയ സ്ഥലം, 450,000 ആളുകളുള്ള ഒരു നഗരമാണെന്ന് ആര്‍ക്കും ഊഹിക്കാന്‍ പോലുമാവില്ല. അതുതന്നെയാണ് യാന്‍ജിന്‍ നഗരത്തെ അപൂര്‍വമാക്കുന്നത്.

ADVERTISEMENT

ഈ നഗരത്തിലെ ഏറ്റവും ഇടുങ്ങിയ പ്രദേശത്ത് 30 മീറ്ററും ഏറ്റവും വീതിയുള്ള ഭാഗത്ത് 300 മീറ്ററുമാണ് വീതി. നദീതീരത്താണ് നഗരത്തിന്‍റെ മിക്ക ഭാഗങ്ങളുമെങ്കിലും അധികം പാലങ്ങളൊന്നും ഇവിടെയില്ല. മിക്ക കെട്ടിടങ്ങളും നദിയുടെ ഓരത്താണ് നിര്‍മിച്ചിരിക്കുന്നത്. നദിയില്‍ വെള്ളം പൊങ്ങിയാല്‍ ഇവയ്ക്ക് കേടുപാടുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. പൊയ്ക്കാലുകള്‍ ഉപയോഗിച്ച്, ഉറപ്പുകൂട്ടിയ കെട്ടിടങ്ങളും ഇവിടെ കാണാം.

ഇത്രയും ദുര്‍ഘടമായ ഒരു ഭൂപ്രകൃതിയായതു കൊണ്ടുതന്നെ യാന്‍ജിനിലേക്ക് എത്തിച്ചേരുക അത്ര എളുപ്പമല്ല. സമൂഹമാധ്യമത്തിൽ പങ്കുവച്ച യാന്‍ജിനിന്‍റെ ഡ്രോൺ-ഷോട്ട് ഫൂട്ടേജ് വൈറലായതില്‍പ്പിന്നെയാണ് ഈ നഗരത്തെ ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. 

ADVERTISEMENT

ടൂറിസ്റ്റ് കേന്ദ്രം

ചൈനയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രവിശ്യയാണ് യാന്‍ജിന്‍ ഉള്‍പ്പെടുന്ന യുനാന്‍. ചൈനീസ് പ്രവിശ്യകളായ ഗ്വാങ്സി, ഗുയ്ജൊ, സിചുവാൻ എന്നിവയുമായും ടിബറ്റ്‌, സ്വയംഭരണ പ്രദേശം, സഞ്ചാരികളുടെ പ്രിയയിടമായ വിയറ്റ്നാം, ലാവോസ്, മ്യാൻമർ എന്നീ രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. ചൈനയിലെ പ്ലേഗിന്‍റെ പ്രധാന ഉറവിടമെന്ന നിലയില്‍ കുപ്രസിദ്ധിയുണ്ടെങ്കിലും മികച്ച ജൈവവൈവിധ്യവും വര്‍ഷം മുഴുവന്‍ സുന്ദരമായ കാലാവസ്ഥയും പ്രകൃതിഭംഗിയും നിറഞ്ഞ യുനാന്‍, ചൈനയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്.

ADVERTISEMENT

താരതമ്യേന ഉയർന്ന മലനിരകൾ നിറഞ്ഞ പ്രദേശമാണിത്. പുഡാകുവോ, ലാവോജുൻഷാൻ എന്നീ ദേശീയോദ്യാനങ്ങളും ലിജിയാങ് നഗരം, യാംഗ്‌സ്റ്റേ, സാല്വീൻ, മെകോങ് എന്നീ മൂന്നു സമാന്തര നദികൾ, ദക്ഷിണ ചൈന കാർസ്റ്റ്,  ഹോങേ ഹാനി നെൽപ്പാടങ്ങൾ എന്നീ യുനെസ്കോ ലോക പൈതൃക സ്ഥാനങ്ങളുമെല്ലാം ഇവിടെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളാണ്. 

English Summary: Yanjin, world's narrowest metropolis in China