മൂവായിരം വര്‍ഷം പഴക്കമുള്ള അപ്‌ലിസ്റ്റിക്കെ മുതൽ ആറാം നൂറ്റാണ്ടിലെ ഡേവിഡ് ഗരേജ മൊണാസ്ട്രിയും സാംഷ്‌വിൽഡെയിലെ പുരാതന വാസസ്ഥലങ്ങളും വരെ, ഏതൊരു സഞ്ചാരിയെയും അദ്ഭുതപ്പെടുത്തുന്ന തരത്തിലുള്ള നിരവധി ഗുഹാകേന്ദ്രങ്ങളുള്ള നാടാണ് ജോർജിയ. എന്നാല്‍ അവയെക്കാളുമൊക്കെ വിസ്മയകരമാണ് വാർഡ്‌സിയ. ജോര്‍ജിയയിലെ ഏറ്റവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവായിരം വര്‍ഷം പഴക്കമുള്ള അപ്‌ലിസ്റ്റിക്കെ മുതൽ ആറാം നൂറ്റാണ്ടിലെ ഡേവിഡ് ഗരേജ മൊണാസ്ട്രിയും സാംഷ്‌വിൽഡെയിലെ പുരാതന വാസസ്ഥലങ്ങളും വരെ, ഏതൊരു സഞ്ചാരിയെയും അദ്ഭുതപ്പെടുത്തുന്ന തരത്തിലുള്ള നിരവധി ഗുഹാകേന്ദ്രങ്ങളുള്ള നാടാണ് ജോർജിയ. എന്നാല്‍ അവയെക്കാളുമൊക്കെ വിസ്മയകരമാണ് വാർഡ്‌സിയ. ജോര്‍ജിയയിലെ ഏറ്റവും ശ്രദ്ധേയമായ ഗുഹാനഗരമെന്ന പേര് കാലങ്ങളായി വാർഡ്‌സിയയ്ക്ക് സ്വന്തം.

തെക്കൻ ജോർജിയയിലെ ആസ്പിൻഡ്‌സയിൽ നിന്ന് മുപ്പത് കിലോമീറ്റർ അകലെയായി, കുരാ നദിയുടെ ഇടത് കരയിലുള്ള എരുഷെറ്റി പർവതത്തിന്‍റെ ചെരിവുകളിലാണ് വാർഡ്‌സിയ പട്ടണം പടുത്തുയര്‍ത്തിയത്. പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ഈ ഗുഹാനഗരം ജോര്‍ജിയയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

ADVERTISEMENT

വാർഡ്സിയക്കപ്പുറം

വാർഡ്സിയക്കരികില്‍ കാണാന്‍ വേറെയും നിരവധി കാഴ്ചകളുണ്ട്. വാർഡ്‌സിയയ്‌ക്ക് എതിർവശത്താണ് വാർഡ്‌സിയ കേവ്‌ടൗൺ വ്യൂപോയിന്‍റ്.

Image From Shutterstock

വാർഡ്‌സിയയിൽ നിന്ന് 10 മിനിറ്റ് ഡ്രൈവ് ചെയ്താൽ അധികം അറിയപ്പെടാത്ത വാനിസ് ക്വാബെബി (വാണി ഗുഹകൾ) കാണാം. കൂടാതെ ത്മോഗ്വി കോട്ട, ഖെർത്‌വിസി കോട്ട, വൈവിധ്യത്തിന്‍റെ പ്രതീകമായ അഖൽസ്‌തികേ നഗരം, ജോർജിയയിലെ ഏറ്റവും വലിയ തടാകമായ പരവാണി തടാകം തുടങ്ങിയവയെല്ലാം കാണേണ്ട കാഴ്ചകളാണ്.

മലഞ്ചെരിവിലെ ഗുഹാമുറികള്‍

ADVERTISEMENT

പര്‍വതം തുരന്ന് അവയ്ക്കുള്ളില്‍ നിറയെ ഗുഹകള്‍ നിര്‍മിച്ചിരിക്കുന്നു. ഏകദേശം അര കിലോമീറ്റര്‍ ദൂരത്തില്‍ ഗുഹകളുണ്ട്. പത്തൊന്‍പത്തോളം 'നില'കളിലായി ആറായിരത്തോളം ഗുഹാമുറികള്‍ ഇവിടെയുണ്ട്. ഇവയെല്ലാം താമസത്തിനു വേണ്ടിയായിരുന്നില്ല ഉപയോഗിച്ചിരുന്നത്.

Image From Shutterstock

ഒരു നഗരത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഗുഹകള്‍ക്കുള്ളില്‍ ഒരുക്കി. 25 വൈൻ സെല്ലറുകള്‍, ഒരു കന്യാസ്ത്രീ മഠം, 15 ചാപ്പലുകൾ, എന്നിവയും ഇവിടെ പ്രവര്‍ത്തിച്ചു. 

രഹസ്യയാത്രക്ക് തുരങ്കങ്ങള്‍

പന്ത്രണ്ടാം നൂറ്റാണ്ടിൽ ജോർജി മൂന്നാമൻ രാജാവിന്‍റെ കാലത്ത്, ഇവിടെ ഒരു കോട്ട പണിയാനാണ് ആദ്യം ഉദ്ദേശിച്ചത്. പണികള്‍ ആരംഭിച്ചെങ്കിലും ഇവിടം യഥാര്‍ത്ഥത്തില്‍ ഒരു കോട്ടയായി മാറ്റിയത് അദ്ദേഹത്തിന്‍റെ മകളായിരുന്നു. എരുഷെട്ടിയിൽ നിരവധി ഗുഹകളും അറകളും നിര്‍മിക്കാന്‍ അവര്‍ മുന്‍കയ്യെടുത്തു. മാത്രമല്ല, ശത്രുക്കള്‍ ആക്രമിക്കുമ്പോള്‍ രക്ഷപ്പെടാനായി ധാരാളം രഹസ്യതുരങ്കങ്ങളും അവര്‍ നിര്‍മിച്ചു.

Image From Shutterstock
ADVERTISEMENT

കാലക്രമേണ, ഒരു കോട്ട എന്നതില്‍ നിന്നും മാറി ഇവിടം ഒരു ആശ്രമമായും സാംസ്കാരിക കേന്ദ്രമായും ശക്തികേന്ദ്രമായും അതിവേഗം പരിണമിച്ചു. വാർഡ്സിയയിൽ ഏകദേശം 2,000 സന്യാസിമാരും പതിനായിരക്കണക്കിന് ജനങ്ങളും താമസിച്ചിരുന്നു. ഒരു നഗരത്തിന് വേണ്ടതെല്ലാം അവര്‍ അവിടെത്തന്നെ ഉണ്ടാക്കിയിരുന്നു.

ഭൂകമ്പവും കൊഴിഞ്ഞുപോക്കും

1283-ൽ, ഒരു ഭൂകമ്പം ഈ പ്രദേശത്തെയൊന്നാകെ പിടിച്ചുകുലുക്കി, നഗരത്തിന്‍റെ 70% ത്തിലധികം നശിപ്പിക്കപ്പെട്ടു. നിരവധി ആളുകള്‍ ഇവിടം വിട്ടു പോയി. ഏതാനും സന്യാസിമാര്‍ മാത്രം അവശേഷിച്ചു. പിന്നീട് മറ്റൊരു 300 വർഷത്തേക്ക് കൂടി അവര്‍ അവിടെ പിടിച്ചുനിന്നു. അതിനിടെ അവര്‍ക്കിടയിലും ഗണ്യമായ കൊഴിഞ്ഞുപോക്കുണ്ടായി. സോവിയറ്റ് യൂണിയന്‍റെ തകർച്ചയ്ക്ക് ശേഷം മടങ്ങിയെത്തിയ ഒരുപിടി സന്യാസിമാർ ഇപ്പോഴും വാർഡ്‌സിയയിലുണ്ട്.

ഏകദേശം 500 ഗുഹകൾ ഇവിടെ ഇപ്പോഴും കേടുകൂടാതെ അവശേഷിക്കുന്നു. പുരാതന വൈൻ നിർമാണ പാത്രങ്ങൾ ഉള്ള വൈൻ സെല്ലറുകളും തുരങ്കങ്ങളും അതേപടിയുണ്ട്. ഡൈനിങ് ഹാളും കല്ലിൽ കൊത്തിയ ബെഞ്ചുകളും അടുപ്പും ഉണ്ട്. 

എങ്ങനെ എത്താം?

പ്രശസ്തമായ ടിബിലിസിയിൽ നിന്ന് നാല് മണിക്കൂറിലധികം ദൂരം പിന്നിട്ട്, ബോർജോമി, അഖൽസ്‌തികേ എന്നിവിടങ്ങളിലെ ഇടതൂർന്ന വനങ്ങളിലൂടെയുള്ള യാത്ര കഴിഞ്ഞാല്‍ വാർഡ്‌സിയയിൽ എത്തും. ഇവിടേക്ക് ടാക്സി സര്‍വീസുകള്‍ ലഭ്യമാണ്.

English Summary:Exploring Vardzia, Georgia's mysterious rock-hewed cave city