എല്ലാ ദിവസവും ഒരേപോലെ, ഒരേ സ്ഥലത്ത് ഇരുന്ന് ജോലിചെയ്യുക എന്നത് എല്ലാവര്‍ക്കും മടുപ്പുണ്ടാക്കുന്ന കാര്യമാണ്. കോവിഡ് മൂലമുണ്ടായ ലോക്ഡൗൺ സമയത്ത് കൂടുതല്‍ പ്രചാരത്തിലായ വര്‍ക്ക് ഫ്രം ഹോം രീതി, ഈ മടുപ്പ് ഒരളവുവരെ കുറച്ചെന്നു പറയാം. പല ടൂറിസ്റ്റ് കേന്ദ്രങ്ങളും, ജോലിക്കാരായ ആളുകള്‍ക്ക് വേണ്ടി പ്രത്യേക

എല്ലാ ദിവസവും ഒരേപോലെ, ഒരേ സ്ഥലത്ത് ഇരുന്ന് ജോലിചെയ്യുക എന്നത് എല്ലാവര്‍ക്കും മടുപ്പുണ്ടാക്കുന്ന കാര്യമാണ്. കോവിഡ് മൂലമുണ്ടായ ലോക്ഡൗൺ സമയത്ത് കൂടുതല്‍ പ്രചാരത്തിലായ വര്‍ക്ക് ഫ്രം ഹോം രീതി, ഈ മടുപ്പ് ഒരളവുവരെ കുറച്ചെന്നു പറയാം. പല ടൂറിസ്റ്റ് കേന്ദ്രങ്ങളും, ജോലിക്കാരായ ആളുകള്‍ക്ക് വേണ്ടി പ്രത്യേക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ ദിവസവും ഒരേപോലെ, ഒരേ സ്ഥലത്ത് ഇരുന്ന് ജോലിചെയ്യുക എന്നത് എല്ലാവര്‍ക്കും മടുപ്പുണ്ടാക്കുന്ന കാര്യമാണ്. കോവിഡ് മൂലമുണ്ടായ ലോക്ഡൗൺ സമയത്ത് കൂടുതല്‍ പ്രചാരത്തിലായ വര്‍ക്ക് ഫ്രം ഹോം രീതി, ഈ മടുപ്പ് ഒരളവുവരെ കുറച്ചെന്നു പറയാം. പല ടൂറിസ്റ്റ് കേന്ദ്രങ്ങളും, ജോലിക്കാരായ ആളുകള്‍ക്ക് വേണ്ടി പ്രത്യേക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ ദിവസവും ഒരേപോലെ, ഒരേ സ്ഥലത്ത് ഇരുന്ന് ജോലിചെയ്യുക എന്നത് എല്ലാവര്‍ക്കും മടുപ്പുണ്ടാക്കുന്ന കാര്യമാണ്. കോവിഡ് മൂലമുണ്ടായ ലോക്ഡൗൺ സമയത്ത് കൂടുതല്‍ പ്രചാരത്തിലായ വര്‍ക്ക് ഫ്രം ഹോം രീതി, ഈ മടുപ്പ് ഒരളവുവരെ കുറച്ചെന്നു പറയാം. പല ടൂറിസ്റ്റ് കേന്ദ്രങ്ങളും, ജോലിക്കാരായ ആളുകള്‍ക്ക് വേണ്ടി പ്രത്യേക പാക്കേജുകള്‍ നല്‍കി. ലാപ്ടോപ്പുമെടുത്ത് വന്നാല്‍, സുഖശീതളിമയാര്‍ന്ന അന്തരീക്ഷത്തില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള അവസരം യാത്രാപ്രേമികളായ പലരും നന്നായി ആസ്വദിച്ചു.

ഇത്തരം സൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ മറ്റേതെങ്കിലും രാജ്യത്ത് കിട്ടിയിരുന്നെങ്കില്‍ എന്നും പലരും ആഗ്രഹിച്ചു. അങ്ങനെയാണെങ്കില്‍ യാത്രയും നടക്കും, ഒപ്പം ജോലിയും ചെയ്യാം. ഇക്കാലത്ത് ഇത് വെറുമൊരു സ്വപ്നമല്ല, കുറഞ്ഞ ചെലവില്‍ ജീവിക്കാവുന്ന ഒട്ടനവധി രാജ്യങ്ങള്‍ നമ്മുടെ ഈ ലോകത്തുണ്ട്. പല രാജ്യങ്ങളിലും ജോലി അവസരങ്ങളും ലഭ്യമാണ്. അത്തരം ചില രാജ്യങ്ങള്‍ പരിചയപ്പെടാം.

ADVERTISEMENT

വിയറ്റ്നാം

ജീവിതച്ചെലവ് പരമാവധി കുറച്ചുകൊണ്ട്, ഒരു വിദേശരാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് വിയറ്റ്നാം. ഏതൊരു ബജറ്റ് യാത്രക്കാരുടെയും സ്വപ്നമായ വിയറ്റ്നാമില്‍ കാണാനും ചെയ്യാനും നിരവധി കാര്യങ്ങളുണ്ട്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും ഭക്ഷണപ്രിയർക്കായി രുചികരമായ പ്രാദേശിക പാചകരീതിയും സാഹസിക വിനോദാനുഭവങ്ങളുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടും. 

തെക്ക് ഹോ ചി മിൻ നഗരം, വടക്ക് തലസ്ഥാനമായ ഹനോയ്, മധ്യഭാഗത്തുള്ള ഡാ നാങ് എന്നിവയാണ് ഇവിടെയുള്ള പ്രധാന നഗരങ്ങൾ. വിയറ്റ്നാമിലെ വിദേശികൾക്ക് ഏറ്റവും പ്രചാരമുള്ള ജോലി ഇംഗ്ലീഷ് പഠിപ്പിക്കലാണ് . ഇംഗ്ലീഷ് അധ്യാപകർക്ക് നിരവധി അവസരങ്ങളുണ്ട്, ഇവരുടെ ശരാശരി പ്രതിമാസ ശമ്പളം 87000 മുതൽ തുടങ്ങുന്നു. ഇത് പല അയൽരാജ്യങ്ങളിലേതിനേക്കാൾ കൂടുതലാണ്.

കോസ്റ്റാറിക്ക

ADVERTISEMENT

മധ്യ അമേരിക്കയിലെ ഏറ്റവും ജനപ്രിയമായ രാജ്യമാണ് കോസ്റ്റാറിക്ക. സമൃദ്ധമായ കാടുകളും ഉഷ്ണമേഖലാ ബീച്ചുകളുമെല്ലാമായി പ്രകൃതിമനോഹരമാണ് ഇവിടം. അമേരിക്കയില്‍ ജീവിക്കാൻ ഏറ്റവും ചെലവുകുറഞ്ഞ രാജ്യങ്ങളിലൊന്നാണ് കോസ്റ്റാറിക്ക. ഗ്വാട്ടിമാല അല്ലെങ്കിൽ നിക്കരാഗ്വ പോലുള്ള മേഖലയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കോസ്റ്റാറിക്ക ചെലവേറിയതാണെങ്കിലും, ഇവിടെ വിവിധ ജോലികള്‍ക്ക് ലഭിക്കുന്ന ശമ്പളവും ഉയര്‍ന്നതാണ്. ഇംഗ്ലീഷ് പഠിപ്പിക്കൽ , ടൂറിസം , സ്കൂബ ഡൈവിംഗ് എന്നീ മേഖലകളിലാണ് ഇവിടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉള്ളത്.

 ബൾഗേറിയ

ബൾഗേറിയയ്ക്ക് 8,000 വർഷങ്ങൾക്ക് മുമ്പുള്ള സമ്പന്നവും ഊർജ്ജസ്വലവുമായ ചരിത്രമുണ്ട്. യൂറോപ്പിൽ ജോലി ചെയ്യാനും ജീവിക്കാനും താൽപ്പര്യമുണ്ടെങ്കിൽ, ഏറ്റവും ചെലവുകുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ബൾഗേറിയ. ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ് ചിലവിന്‍റെ കാര്യത്തില്‍ മുന്നില്‍. മിതമായ ബജറ്റില്‍ ഒരു രാജാവിനെപ്പോലെ ജീവിക്കാൻ ബൾഗേറിയയിൽ സാധിക്കും. ഇംഗ്ലീഷ് പഠിപ്പിക്കൽ, ടൂറിസം ജോലികൾ തുടങ്ങിയവയാണ് ഇവിടുത്തെ ജനപ്രിയ തൊഴിലുകള്‍.  

പോളണ്ട്

ADVERTISEMENT

വിദേശരാജ്യങ്ങളില്‍ മികച്ചതും താങ്ങാനാവുന്നതുമായ മറ്റൊരു ഓപ്ഷനാണ് പോളണ്ട്. ഈയിടെയായി ഇവിടം അന്തർദേശീയ സഞ്ചാരികളുടെയും പ്രവാസികളുടെയും ഒരു ഹോട്ട്‌സ്‌പോട്ടായി മാറുകയാണ്. 

വാർസോയിലെയും ക്രാക്കോവിലെയും വലിയ നഗരങ്ങളില്‍ എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട്. അധ്യാപനമാണ് ഇവിടുത്തെ പ്രധാന ജോലികളില്‍ ഒന്ന്. എന്നാൽ മികച്ച പ്രതിഫലം നൽകാനാകുന്ന വേറെയും നിരവധി പ്രൊഫഷണൽ സേവന തൊഴിലവസരങ്ങളും കണ്ടെത്താനാകും.

ദക്ഷിണ കൊറിയ

ജോലി ചെയ്യാനും ജീവിക്കാനും ഏറ്റവും ചിലവു കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്‍നിരയിലല്ല ദക്ഷിണ കൊറിയ. എന്നാല്‍ ഇവിടെയുള്ള തൊഴിലവസരങ്ങളില്‍ മിക്കവയിലും പലപ്പോഴും സൗജന്യ താമസസൗകര്യം ഉൾപ്പെടുന്നു, ഇത് ജീവിതച്ചെലവ് ഗണ്യമായി കുറയ്ക്കുന്നു. മാത്രമല്ല, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് താമസസൗകര്യങ്ങള്‍ വളരെ കുറഞ്ഞ ചിലവില്‍ ലഭ്യമാണ്. ഇംഗ്ലീഷ് പഠിപ്പിക്കല്‍, കച്ചവടം തുടങ്ങിയവ ഇവിടെ വിദേശികള്‍ക്ക് ഏറെ ലാഭകരമായ ജോലികളാണ്.

തായ്‌ലൻഡ്

തായ്‌ലൻഡിനെക്കുറിച്ച് പരാമർശിക്കാതെ ലോകത്തിലെ ഏറ്റവും മികച്ചതും ചിലവു കുറഞ്ഞതുമായ രാജ്യങ്ങളുടെ പട്ടിക പൂർത്തിയാകില്ല. ഇവിടെയുള്ള ബാങ്കോക്ക്, ചിയാങ് മായ് തുടങ്ങിയ വലിയ നഗരങ്ങളിൽ പോലും ജീവിതച്ചെലവ് അവിശ്വസനീയമാംവിധം കുറവാണ്. ബീച്ച് റിസോർട്ടുകൾ കുറച്ചുകൂടി ചെലവേറിയതാണ്, എന്നാൽ ലോകമെമ്പാടുമുള്ള മറ്റ് ബീച്ച് റിസോർട്ടുകളെ അപേക്ഷിച്ച് ഇവ ഇപ്പോഴും ചെലവുകുറഞ്ഞതാണ്.

മനോഹരമായ കടലും ആകർഷകമായ സംസ്കാരവും രുചികരമായ ഭക്ഷണവുമെല്ലാം തായ്‌ലൻഡിനെ താമസിക്കാനും ജോലി ചെയ്യാനും പറ്റിയ സ്ഥലമാക്കി മാറ്റുന്നു. ലോകത്തെ ഏറ്റവും ചിലവുകുറവുള്ളതും സുരക്ഷിതവുമായ താമസ സ്ഥലങ്ങളിൽ ഒന്നാണ് തായ്‌ലൻഡ്. ഇംഗ്ലീഷ് പഠിപ്പിക്കുന്നതാണ് ഇവിടെ ഏറ്റവും സാധാരണമായ ജോലി. എന്നാൽ ഹോസ്പിറ്റാലിറ്റി മേഖലയിലും ധാരാളം തൊഴിലവസരങ്ങള്‍ ലഭ്യമാണ്

English Summary: Cheapest Countries to Live and Work