വിമാനത്തിൽ കയറാൻ ഇഷ്ടമാണോ? അതിൽനിന്ന് ഇറങ്ങിക്കഴിയുമ്പോൾ നഷ്ടബോധം തോന്നുന്ന ചിലരുണ്ട്. അകാശത്തു പറന്നുനടക്കാൻ ആഗ്രഹിക്കുന്ന അത്തരക്കാർക്കുവേണ്ടിയാണ് ഇന്തൊനീഷ്യയിലെ ബാലിയിൽ ഒരു ‘വിമാന വില്ല’ ഒരുക്കിയിരിക്കുന്നത്. കടൽ നിരപ്പിൽനിന്ന് 150 മീറ്റർ ഉയരത്തിൽ പാറക്കെട്ടുകളിലാണ് ബോയിങ് 737 വിമാനത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിമാനത്തിൽ കയറാൻ ഇഷ്ടമാണോ? അതിൽനിന്ന് ഇറങ്ങിക്കഴിയുമ്പോൾ നഷ്ടബോധം തോന്നുന്ന ചിലരുണ്ട്. അകാശത്തു പറന്നുനടക്കാൻ ആഗ്രഹിക്കുന്ന അത്തരക്കാർക്കുവേണ്ടിയാണ് ഇന്തൊനീഷ്യയിലെ ബാലിയിൽ ഒരു ‘വിമാന വില്ല’ ഒരുക്കിയിരിക്കുന്നത്. കടൽ നിരപ്പിൽനിന്ന് 150 മീറ്റർ ഉയരത്തിൽ പാറക്കെട്ടുകളിലാണ് ബോയിങ് 737 വിമാനത്തിന്റെ മാതൃകയിലുള്ള ഈ സവിശേഷ വില്ല. കടലിലേക്ക് നീണ്ടിരിക്കുന്ന വിമാനച്ചിറകുകളിൽ നിന്നാൽ കടലിന്റെ മുകളിൽനിന്ന് ചക്രവാളം കാണുന്ന അനുഭവമാണ്.

Image From Private Jet Villa Facebook Page

ബാലിയിലെ ഒരു സ്വകാര്യ ഏജൻസിയുടെതാണ് ഈ ജെറ്റ് വില്ല. ലോകത്തിൽ പലയിടങ്ങളിലും ഇത്തരം വ്യത്യസ്തമായ താമസ സൗകര്യങ്ങൾ ഒരുക്കാറുണ്ട്. ട്രെയിൻ രൂപത്തിലും കോക്ക്പിറ്റ് രൂപത്തിലുമൊക്കെയുള്ള, ആർഭാടത്തിനൊട്ടും കുറവില്ലാത്ത താമസയിടങ്ങൾ. അത്തരത്തിൽ ലോകത്തിലെ ആദ്യത്തെ ജെറ്റ് വില്ലയാണ് ബാലിയിലേത്. ലോകത്തിലെ ഏറ്റവും മികച്ച ഹണിമൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നുമാണ് ഇത്.

Image From Private Jet Villa Facebook Page
ADVERTISEMENT

ബാലി എന്നും യാത്രികരെ ഹൃദയം തുറന്നു സ്വീകരിക്കുന്ന നാടാണ്. ഇന്തൊനീഷ്യൻ ദ്വീപു സമൂഹത്തിലെ ആയിരക്കണക്കിനു ദ്വീപുകളിൽ ഏറ്റവുമധികം അറിയപ്പെടുന്ന ദ്വീപാണ് ബാലി. ധാരാളം യാത്രികർ എല്ലാ വർഷവും ഇവിടെ വന്നെത്തുന്നു. പാരമ്പര്യ കലകൾ കൊണ്ടും ശില്പ ചാതുരി കൊണ്ടും ഈ പ്രദേശം ഏറെ പ്രശസ്തമാണ്. അതുകൊണ്ടുതന്നെ യാത്രികർക്ക് ആസ്വദിക്കാനായി ഇവിടം ഒട്ടേറെ ദൃശ്യങ്ങളും അനുഭവങ്ങളുമുണ്ട്. അതിലേറ്റവും രസകരമായ ഒന്നാണ് പാറക്കെട്ടുകൾക്ക് മുകളിലെ പ്രണയാർദ്രമായ വിമാന വില്ല. കടൽക്കാറ്റും നീലിമയും ആവോളം കണ്ടു പ്രത്യേക ഭക്ഷണവും ആസ്വദിച്ച് ബാലിയെ അറിയാം.

English Summary: Jet Villa in Bali, Indonesia