പൊതുവേ അത്ര കുറഞ്ഞ ചെലവിലൊന്നും സന്ദര്‍ശിക്കാനാവാത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ന്യൂസീലന്‍ഡിലുള്ളത്. എന്നിരുന്നാലും ഗാംഭീര്യമുള്ള പർവതങ്ങളും ഇടതൂര്‍ന്ന വനപ്രദേശങ്ങളും ദേശീയ പാര്‍ക്കുകളും വിചിത്രമായ പാറക്കെട്ടുകളുമെല്ലാം കാണാന്‍ പണം മുടക്കേണ്ടതില്ല. ഇക്കൂട്ടത്തില്‍ തികച്ചും സൗജന്യമായി കാണാനാവുന്ന ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുവേ അത്ര കുറഞ്ഞ ചെലവിലൊന്നും സന്ദര്‍ശിക്കാനാവാത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ന്യൂസീലന്‍ഡിലുള്ളത്. എന്നിരുന്നാലും ഗാംഭീര്യമുള്ള പർവതങ്ങളും ഇടതൂര്‍ന്ന വനപ്രദേശങ്ങളും ദേശീയ പാര്‍ക്കുകളും വിചിത്രമായ പാറക്കെട്ടുകളുമെല്ലാം കാണാന്‍ പണം മുടക്കേണ്ടതില്ല. ഇക്കൂട്ടത്തില്‍ തികച്ചും സൗജന്യമായി കാണാനാവുന്ന ഒരു അദ്ഭുതകരമായ കാഴ്ചയാണ് മൊറാക്കി ബോൾഡേഴ്‌സ്. ന്യൂസീലൻഡിലെ ഏറ്റവും അസാധാരണമായ ആകർഷണങ്ങളിലൊന്നാണ് വിചിത്രരൂപമുള്ള ഈ പാറകള്‍.

Dmitry Pichugin | Shutterstock
ADVERTISEMENT

സമുദ്രത്തിനടിയിലെ പ്രവര്‍ത്തനങ്ങള്‍ മൂലം ചെളിയും ധാതുക്കളും കാല്‍സൈറ്റ് പോലെയുള്ള വസ്തുക്കളുമെല്ലാം ചേര്‍ന്ന് രൂപപ്പെട്ടതാണ് മൊറാക്കി ബോൾഡേഴ്സ്. കാലക്രമേണ ഇവ കരയില്‍ വന്നടിഞ്ഞു. ന്യൂസീലന്‍ഡിലെ ഓട്ടാഗോ തീരത്ത് മോറാക്കിക്കും ഹാംപ്ഡനും ഇടയിൽ കൊക്കോഹെ ബീച്ചിന്‍റെ ഒരു ഭാഗത്തായാണ് ഇവ ഉള്ളത്. ഗോളാകൃതിയുള്ള ഈ ഭീമന്‍ പാറകള്‍ക്ക് ടണ്‍ കണക്കിനു ഭാരം വരും. ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം.

Fakrul Jamil | Shutterstock
ADVERTISEMENT

കിഴക്കന്‍ പോളിനേഷ്യയില്‍നിന്നു കുടിയേറിയ മാവോറി ജനതയാണ് ഈ പ്രദേശത്തു താമസിക്കുന്നത്. ഈ കല്ലുകളെക്കുറിച്ച് അവര്‍ക്കിടയില്‍ നിരവധി കഥകളുണ്ട്. ഇവ വലിയ മത്തങ്ങകളായിരുന്നു എന്നു അവര്‍ വിശ്വസിക്കുന്നു. അടുത്തുള്ള ഷാഗ് പോയിന്‍റില്‍ ഒരു വലിയ തോണി മുങ്ങിയപ്പോള്‍ അതിലുണ്ടായിരുന്ന സാധനങ്ങള്‍ കരയ്ക്കടിഞ്ഞാണ് ഈ രൂപങ്ങള്‍ ഉണ്ടായതെന്ന് അവര്‍ കരുതുന്നു. തീരത്തുള്ള പാറകളില്‍ ഒന്ന്, ഈ തോണി തുഴഞ്ഞിരുന്ന ആളുടെ ശരീരമാണെന്നും അവര്‍ വിശ്വസിക്കുന്നു.

ADVERTISEMENT

മൊറാക്കി ബോൾഡേഴ്‌സിന് ഏറ്റവും അടുത്തുള്ള വലിയ നഗരം ഒമാരു ആണ്. ഇംഗ്ലണ്ടിലെ കിമ്മറിഡ്ജ് ക്ലേയിലും ഓക്സ്ഫഡ് ക്ലേയിലും ഇതിനു സമാനമായ പാറക്കെട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. നോർത്ത് ഐലൻഡിലെ ഹോകിയാംഗ ഹാർബറിലെ ബീച്ചുകളിലും കൗട്ടു ബോൾഡേഴ്സ് എന്ന് വിളിക്കപ്പെടുന്ന, സമാനമായ പാറകളുണ്ട്‌. പുനകൈക്കിയിലെ പാൻകേക്ക് പാറകളും ആകര്‍ഷകമായ പാറക്കെട്ട്‌ കാഴ്ചകളില്‍പ്പെടുന്നു.

പ്രഭാതങ്ങളിലെ വേലിയിറക്ക സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം. തീരത്തെ പാറക്കെട്ടുകള്‍ ഈ സമയത്ത് വ്യക്തമായി കാണാം. ഫൊട്ടോഗ്രഫിക്കും ഈ സമയം ഏറെ അനുയോജ്യമാണ്. മുതിര്‍ന്ന ആളുകള്‍ക്കു നീന്താനായി പ്രത്യേകം ഏരിയ ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികള്‍ക്കുള്ള കളിസ്ഥലവും സീസോ, ഊഞ്ഞാല്‍ മുതലായവയും തീരത്തുണ്ട്. രുചികരമായ സമുദ്രവിഭവങ്ങള്‍ വിളമ്പുന്ന ഒരു സീഫുഡ് റസ്റ്ററന്‍റ് ഇവിടെ പ്രവര്‍ത്തിക്കുന്നു.

English Summary: The Moeraki Boulders Are One Of New Zealand's Strangest Attractions