കുറഞ്ഞ ചെലവിൽ യാത്രപ്ലാന്‍ ചെയ്യാൻ പറ്റിയയിടമാണ് നമ്മുടെ അയൽരാജ്യമായ ശ്രീലങ്ക. മരതകദ്വീപിന്റെ വശ്യതയാർന്ന കാഴ്ചകളും സാഹസികവിനോദങ്ങളിലേർപ്പെടാനുമായി നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്തിച്ചേരാറുണ്ട്. ലങ്കാധിപനായിരുന്ന രാവണന്റെ സ്വർണ നഗരിയായ ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്. ആനകളുടെ

കുറഞ്ഞ ചെലവിൽ യാത്രപ്ലാന്‍ ചെയ്യാൻ പറ്റിയയിടമാണ് നമ്മുടെ അയൽരാജ്യമായ ശ്രീലങ്ക. മരതകദ്വീപിന്റെ വശ്യതയാർന്ന കാഴ്ചകളും സാഹസികവിനോദങ്ങളിലേർപ്പെടാനുമായി നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്തിച്ചേരാറുണ്ട്. ലങ്കാധിപനായിരുന്ന രാവണന്റെ സ്വർണ നഗരിയായ ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്. ആനകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറഞ്ഞ ചെലവിൽ യാത്രപ്ലാന്‍ ചെയ്യാൻ പറ്റിയയിടമാണ് നമ്മുടെ അയൽരാജ്യമായ ശ്രീലങ്ക. മരതകദ്വീപിന്റെ വശ്യതയാർന്ന കാഴ്ചകളും സാഹസികവിനോദങ്ങളിലേർപ്പെടാനുമായി നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്തിച്ചേരാറുണ്ട്. ലങ്കാധിപനായിരുന്ന രാവണന്റെ സ്വർണ നഗരിയായ ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്. ആനകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറഞ്ഞ ചെലവിൽ യാത്രപ്ലാന്‍ ചെയ്യാൻ പറ്റിയയിടമാണ് നമ്മുടെ അയൽരാജ്യമായ ശ്രീലങ്ക. മരതകദ്വീപിന്റെ വശ്യതയാർന്ന കാഴ്ചകളും സാഹസികവിനോദങ്ങളിലേർപ്പെടാനുമായി നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്തിച്ചേരാറുണ്ട്. ലങ്കാധിപനായിരുന്ന രാവണന്റെ സ്വർണ നഗരിയായ ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്. ആനകളുടെ അനാഥാലയമായ പിന്നാവാല ആരെയും ആകർഷിക്കും. 

കൊളംബോ വിമാനത്താവളത്തിൽനിന്ന് പ്രധാന ഹിൽസ്റ്റേഷനായ കാൻഡിയിലേക്ക് പോകുന്നവഴിയാണ് പിന്നാവാല എന്ന സ്ഥലം. അവിടെ 25 ഏക്കറോളം പരന്നുകിടക്കുന്ന ആനകളുടെ ഈ അനാഥാലയത്തിന് പുരാണവുമായും ബന്ധമുണ്ട്. അടുത്ത ആകർഷണം ശ്രീബുദ്ധന്റെ പല്ല്  ആരാധിക്കുന്ന  ക്ഷേത്രമായ ഡാലാഡ മാലിഗവ ക്ഷേത്രമാണ്.  

elephants Givaga/Istock
ADVERTISEMENT

 

ശ്രീലങ്കയുടെ ചരിത്രവും, സംസ്‌കാരവും, പ്രകൃതി സൗന്ദര്യവും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. മീൻപിടുത്തമാണ് ഇവിടുത്തുക്കാരുടെ മുഖ്യതൊഴിൽ. കടൽതീരങ്ങളും കാഴ്ചകളും നിറഞ്ഞയിവിടം രുചിനിറച്ച വിഭവങ്ങൾക്കും പിന്നിലല്ല.  പ്രധാന ആകർഷണം റാഫ്റ്റിങ്,കയാക്കിങ് തുടങ്ങി സാഹസികവിനോദങ്ങൾ,ഹെറിറ്റേജ് ടൂർ, വൈൽഡ് സഫാരി,ഡാലാഡ മാലിഗവ ക്ഷേത്രം,മഴക്കാടുകളും ബീച്ചുകളും. സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട നാടായ ശ്രീലങ്കയില്‍ താമസച്ചിലവും, മറ്റ് ചിലവുകളും വളരെ കുറവാണ്.

 

stilt fisherman hadynyah/Istock

കൗതുകമാണ് ഇൗ മീൻപിടുത്തം

ADVERTISEMENT

 

കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കൗതുകം പകരുന്ന കാഴ്ചകളിലൊന്നാണ്, തീരത്തിനരികില്‍ നിരനിരയായി  നില്‍ക്കുന്ന ചീനവലകള്‍. സായാഹ്ന സൂര്യന്‍റെ കുങ്കുമ വെളിച്ചത്തിന്‍റെ പശ്ചാത്തലത്തിലുള്ള ചീനവലക്കാഴ്ച, മലയാളികള്‍ക്ക് എന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒന്നാണ്. കേരളത്തിന്‍റെ മുഖമുദ്രയായും ഇവയുടെ ചിത്രങ്ങള്‍ പലയിടങ്ങളിലും ഉപയോഗിക്കാറുണ്ട്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഇങ്ങനെ വ്യത്യസ്തമായ മീന്‍പിടുത്ത രീതികള്‍ അവലംബിച്ചുവരുന്നുണ്ട്. ഇത്തരത്തില്‍ ഏറെ വ്യത്യസ്തമായ ഒരു രീതിയാണ് സ്റ്റിൽട്ട് ഫിഷിങ്. 

 

ശ്രീലങ്കയിൽ മാത്രമുള്ള വിചിത്രമായ ഒരു മത്സ്യബന്ധന രീതിയാണ് സ്റ്റിൽട്ട് ഫിഷിങ്. പേരുപോലെത്തന്നെ, മരക്കുറ്റിയാണ് ഇവിടെ താരം. കടലില്‍, തീരത്തിനടുത്തായി ഒരു മരക്കുറ്റി നാട്ടി അതിനു മുകളില്‍ ലംബമായി ഒരു മരക്കഷണം പിടിപ്പിക്കുന്നു. അതിനുമുകളില്‍ ഇരുന്ന് കൊണ്ട് കടലിലേക്ക് ചൂണ്ട എറിയുന്നു. പ്രാകൃതവും പ്രാചീനവുമാണെന്ന് തോന്നുമെങ്കിലും, സ്റ്റിൽട്ട് ഫിഷിംഗ് എന്നറിയപ്പെടുന്ന ഈ രീതി പ്രചാരത്തില്‍ വന്നിട്ട് അധികം കാലമായിട്ടില്ല.

ADVERTISEMENT

 

രണ്ടാം ലോകമഹായുദ്ധസമയത്ത് ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള്‍ സാധാരണയായി മത്സ്യബന്ധനം നടത്തുന്ന സ്ഥലങ്ങളില്‍ തിരക്കേറി. ആ സാഹചര്യത്തിലാണ് ഇത്തരമൊരു രീതിയുടെ തുടക്കം. തകര്‍ന്ന കപ്പലുകളുടെയും വിമാനങ്ങളുടെയും അവശിഷ്ടങ്ങളില്‍ കൂടുകൂട്ടിയ മീനുകളെ പിടിക്കാന്‍ വേണ്ടിയാണ് സ്റ്റിൽട്ട് ഫിഷിങ് ആരംഭിച്ചത്. പിന്നീട് പല കുടുംബങ്ങളും കൂടുതല്‍ മീന്‍ കിട്ടുന്ന പവിഴപ്പുറ്റുകള്‍ക്കരികില്‍ സ്ഥിരമായി തങ്ങളുടെ മരക്കുറ്റികള്‍ നാട്ടി. നവതുന, വെലിഗമ പട്ടണങ്ങൾക്കിടയിലുള്ള തെക്കൻ തീരത്ത് താമസിക്കുന്ന, മത്സ്യത്തൊഴിലാളികള്‍ രണ്ടു തലമുറയോളമായി ഈ രീതി പിന്തുടരുന്നവരാണ്. 

 

 ഈ രീതിയിലാകുമ്പോള്‍ ഒരുപാടൊന്നും മീന്‍ പിടിക്കാന്‍ പറ്റില്ല. ചെറിയ അയല, മത്തി മുതലായവ മാത്രമാണ് കൂടുതലും കിട്ടുന്നത്. 2004-ലെ സുനാമി ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ഭൂരിഭാഗവും തകർക്കുകയും ശ്രീലങ്കൻ തീരത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുകയും ചെയ്തു. ആ മഹാദുരന്തത്തിന് ശേഷം മീനിന്‍റെ ലഭ്യത നന്നായി കുറഞ്ഞു. ഇപ്പോഴും ഒരു വിനോദസഞ്ചാര ആകര്‍ഷണം എന്ന രീതിയിലാണ് പലയിടങ്ങളിലും സ്റ്റിൽട്ട് ഫിഷിംഗ് തുടര്‍ന്നു പോരുന്നത്. ഇനിയും അധികകാലത്തേയ്ക്ക് ഈ രീതി പിന്തുടരാന്‍ സാധ്യതയില്ല. 

 

 മഴക്കാലമാകുമ്പോള്‍ തൊഴിലാളികള്‍ മത്സ്യബന്ധനം പൂര്‍ണമായും നിര്‍ത്തും. ഈ സമയത്ത് അവര്‍ തങ്ങളുടെ മരക്കുറ്റികള്‍ വാടകയ്ക്ക് കൊടുക്കുന്ന പതിവുണ്ട്. മീന്‍ പിടിക്കാത്ത സമയങ്ങളില്‍ ഇങ്ങനെയാണ് മത്സ്യത്തൊഴിലാളികള്‍ വരുമാനമുണ്ടാക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ മത്സ്യത്തൊഴിലാളികളായി വേഷമിടുന്ന ആളുകളാണ് ഇവ വാടകയ്ക്ക് എടുക്കുന്നത്.  ഇന്ന് ഇന്‍റര്‍നെറ്റില്‍ ലഭ്യമായിട്ടുള്ള സ്റ്റില്‍റ്റുകളുടെ ചിത്രങ്ങളില്‍ ഭൂരിഭാഗത്തിലും കാണുന്നത്, ഇങ്ങനെ വേഷം കെട്ടിയ ആളുകളെയാണ് എന്നാണ് പറയപ്പെടുന്നത്. 

English Summary: The Stilt Fishermen of Sri Lanka