പുതുവര്‍ഷം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍, ഇക്കൊല്ലം ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ കാര്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഗൂഗിള്‍. 2022- ൽ ലോകമെമ്പാടും ഏറ്റവുമധികം ആളുകൾ തിരഞ്ഞ ജനപ്രിയമായ സിനിമകൾ, കായിക ഇവന്റുകൾ, വാർത്തകൾ, വ്യക്തികൾ, പാചകക്കുറിപ്പുകൾ, മനോഹരമായ സ്ഥലങ്ങൾ എന്നിങ്ങനെ

പുതുവര്‍ഷം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍, ഇക്കൊല്ലം ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ കാര്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഗൂഗിള്‍. 2022- ൽ ലോകമെമ്പാടും ഏറ്റവുമധികം ആളുകൾ തിരഞ്ഞ ജനപ്രിയമായ സിനിമകൾ, കായിക ഇവന്റുകൾ, വാർത്തകൾ, വ്യക്തികൾ, പാചകക്കുറിപ്പുകൾ, മനോഹരമായ സ്ഥലങ്ങൾ എന്നിങ്ങനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുവര്‍ഷം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍, ഇക്കൊല്ലം ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ കാര്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഗൂഗിള്‍. 2022- ൽ ലോകമെമ്പാടും ഏറ്റവുമധികം ആളുകൾ തിരഞ്ഞ ജനപ്രിയമായ സിനിമകൾ, കായിക ഇവന്റുകൾ, വാർത്തകൾ, വ്യക്തികൾ, പാചകക്കുറിപ്പുകൾ, മനോഹരമായ സ്ഥലങ്ങൾ എന്നിങ്ങനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുവര്‍ഷം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍, ഇക്കൊല്ലം ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ കാര്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഗൂഗിള്‍. 2022ൽ ലോകമെമ്പാടും ഏറ്റവുമധികം ആളുകൾ തിരഞ്ഞ ജനപ്രിയ സിനിമകൾ, കായിക ഇവന്റുകൾ, വാർത്തകൾ, വ്യക്തികൾ, പാചകക്കുറിപ്പുകൾ, മനോഹരമായ സ്ഥലങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ഗൂഗിള്‍ സെര്‍ച്ച് ലിസ്റ്റ് പട്ടിക പുറത്തിറക്കിയത്. ഗൂഗിള്‍ ഉപയോഗിക്കുന്ന എല്ലാ രാജ്യങ്ങളിലെയും കണക്കുകള്‍ പ്രകാരം, ഏറ്റവും കൂടുതൽ ആളുകള്‍ തിരഞ്ഞ മനോഹരമായ സ്ഥലങ്ങൾ ഇതാ...

1. സ്കൈ ഗാർഡൻ, ലണ്ടൻ, യുണൈറ്റഡ് കിംഗ്ഡം

ADVERTISEMENT

ലണ്ടന്‍ നഗരത്തിന്‍റെ മധ്യഭാഗത്തായി, 20 ഫെൻചർച്ച് സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന മൂന്ന് നിലകളുള്ള സ്കൈ ഗാർഡൻ ലണ്ടനാണ് ഇക്കുറി ഏറ്റവുമധികം ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞ ഇടങ്ങളില്‍ ഒന്നാംസ്ഥാനത്ത്. ചില്ലു കൊണ്ടുള്ള താഴികക്കുടത്തിന്‍റെ മാതൃകയിലുള്ള മൂന്ന് നിലകളിലായി മനോഹരമായി നട്ടുപിടിപ്പിച്ച ഉദ്യാനങ്ങളും മുറികളും ഓപ്പണ്‍ എയര്‍ നടുമുറ്റവും നിരീക്ഷണ ഡെക്കുകളുമെല്ലാം വളരെയേറെ കൗതുകം പകരുന്ന കാഴ്ചയാണ്. ആകാശത്തൊരു ഉദ്യാനം നട്ടുപിടിപ്പിച്ചതു പോലെ, ഈ കെട്ടിടത്തിനുള്ളിലുള്ള ഇന്‍ഡോര്‍ പൂന്തോട്ടത്തിലൂടെ നടക്കാം. പ്രശസ്തമായ നിരവധി റെസ്റ്റോറന്റുകളും ബാറുകളും ഇവിടെയുണ്ട്. 43-ാം നിലയിലുള്ള സ്കൈ ഗാർഡൻ വ്യൂവിങ് ഗാലറിയില്‍ നിന്നാല്‍, നഗരത്തിന്‍റെ 360-ഡിഗ്രി കാഴ്ചകൾ ആസ്വദിക്കാം.

 2. സെറ്റാസ് ഡി സെവില്ല, സെവില്ലെ, സ്പെയിൻ

സ്‌പെയിനിലെ സെവില്ലയിലെ എൻകാർനേഷ്യൻ സ്ക്വയറിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹര നിര്‍മിതിയാണ്‌ സെറ്റാസ് ഡി സെവില്ല. ‘സെവില്ലയിലെ കൂണുകള്‍’ എന്നാണ് ഈ പേരിനര്‍ത്ഥം, പേരുപോലെ തന്നെ ഭീമാകാരമായ കൂണുകളുടെ ആകൃതിയിലുള്ള ആറു കെട്ടിടങ്ങളാണ് ഇവിടുത്തെ പ്രധാനകാഴ്ച. ജർമൻ വാസ്തുശില്പിയായ ജുർഗൻ മേയർ രൂപകൽപന ചെയ്ത കെട്ടിടം, തടി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. നാലു തലങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന കെട്ടിടത്തിനുള്ളില്‍, ഓരോ നിലകളിലായി, ആന്റിക്വേറിയം, സെൻട്രൽ മാര്‍ക്കറ്റ്, ഓപ്പൺ എയർ പബ്ലിക് പ്ലാസ എന്നിവ സ്ഥിതിചെയ്യുന്നു. രണ്ടും മൂന്നും നിലകളിലുള്ള ടെറസുകളില്‍ നിന്നും നോക്കിയാല്‍ നഗരം മുഴുവനും കാണാം.

 3. തനഹ് ലോട്ട്, ബാലി, ഇന്തൊനീഷ്യ

Beautiful Tanah Lot Hindu temple in Bali .Nikada/Istock
ADVERTISEMENT

ബാലിയിലെ തീർച്ചയായും കണ്ടിരിക്കേണ്ട ആകർഷണങ്ങളിൽ ഒന്നാണ് തനാ ലോട്ട് ക്ഷേത്രം; ഇടയ്ക്കിടെ ആഞ്ഞടിക്കുന്ന തിരമാലകൾക്കിടയിൽ ഉയര്‍ന്നുനില്‍ക്കുന്ന ഒരു പാറക്കെട്ടിന് മുകളിൽ നിർമ്മിച്ച ഒരു പഴയ ഹിന്ദു ക്ഷേത്രമാണിത്. ചെറിയ ആരാധനാലയങ്ങളും ഭക്ഷണശാലകളും കടകളും വിനോദസഞ്ചാരികൾക്കായി ഒരു സാംസ്കാരിക പാർക്കും ഇവിടെയുണ്ട്.

4. ഹെഹാ ഓഷ്യൻ വ്യൂ, യോഗ്യകാർത്ത, ഇന്തൊനീഷ്യ

യോഗ്യക്കാർത്ത പ്രത്യേക മേഖലയിലെ ഗുനുങ് കിഡുൽ റീജൻസിയിലുള്ള ഏറ്റവും പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഹെഹാ ഓഷ്യൻ  വ്യൂ. തീരപ്രദേശത്തിന്‍റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന, ഹെഹാ ഓഷ്യൻ വ്യൂവില്‍ നിന്നും നോക്കിയാല്‍ അതിരില്ലാതെ പരന്നുകിടക്കുന്ന സമുദ്രത്തിന്‍റെ മനോഹരകാഴ്ച കാണാം. പാറക്കെട്ടുകളും കുന്നുകളും നിറഞ്ഞ ഗുനുങ് കിഡൂലിലെ ബീച്ചിന്‍റെ ആകൃതിക്കനുസരിച്ചാണ് ഡിസൈൻ തയാറാക്കിയത്.

5. പോണ്ട ഡ പീഡാഡെ, ലാഗോസ്, പോർച്ചുഗൽ

Lisbon, Portugal SeanPavonePhoto/Istock
ADVERTISEMENT

അറ്റ്‌ലാന്റിക്കിനരികില്‍ മനോഹരമായ ഒരു സ്ഥലമാണ് പോണ്ട ഡി പിഡേഡ്. അൽഗാർവെയിലെ ലാഗോസ് പട്ടണത്തിന്‍റെ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന, പോർച്ചുഗലിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇത്. സ്വർണ്ണമഞ്ഞ നിറമുള്ള പാറക്കെട്ടുകൾ ഏകദേശം ഇരുപതു മീറ്ററോളം ഉയരമുണ്ട്. പോണ്ട ഡാ പീഡാഡെയിലെ നിരവധി ഗ്രോട്ടോകൾ ബോട്ടിൽ സന്ദർശിക്കാം. 1913 മുതലുള്ള ഒരു വിളക്കുമാടവും ഈ സ്ഥലത്തുണ്ട്.

6. ഓഷിനോ ഹക്കായ്, ഓഷിനോ, ജപ്പാൻ

japan,GoranQ/Istock

ജപ്പാനിലെ യമനാഷിയിലെ ഒഷിനോയിൽ കാണപ്പെടുന്ന മനോഹരമായ എട്ട് നീരുറവകളാണ് ഒഷിനോ ഹക്കായ് എന്നറിയപ്പെടുന്നത്. ‘ഓഷിനോയിലെ എട്ട് സമുദ്രങ്ങൾ’ എന്നാണ് ഈ പേരിനര്‍ത്ഥം. ഫുജി പർവതത്തിൽ നിന്നുള്ള നീരുറവകളാണ് ഇവയിലേക്ക് വെള്ളം നിറയ്ക്കുന്നത്. ജപ്പാനിലെ പ്രകൃതിസ്മാരകങ്ങളുടെ പട്ടികയില്‍പ്പെട്ട ഈ സ്ഥലം, യമനാഷി പ്രിഫെക്ചറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

ഇവ കൂടാതെ ഈ പട്ടികയിലെ ഏഴു മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍, ചുവടെയുള്ള സ്ഥലങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

7. ബെൽവെഡെരെ ഡെൽ ജിയാനിക്കോളോ, റോം, ഇറ്റലി

8. പെട്രിൻ ടവർ, പ്രാഗ്, ചെക്കിയ

9. മിറാഡൗറോ ഡി സാന്താ ലൂസിയ, ലിസ്ബൺ, പോർച്ചുഗൽ

10. വൂലിങ്, നാന്റൗ കൗണ്ടി, തായ്‌വാൻ

English Summary: Google Year in Search 2022: Most searched scenic spots across the world