ഇംഗ്ലണ്ടിൽ വന്ന് ലണ്ടൻ മാത്രം കണ്ടു തിരിച്ചു പോകുന്നതു ചരിത്രമുറങ്ങുന്ന, പ്രൗഢ മനോഹരങ്ങളായ പഴയ യൂറോപ്യൻ നഗരങ്ങളോട് കാട്ടുന്ന സ്നേഹമില്ലായ്മ മാത്രമല്ല, സഞ്ചാരിയുടെ തീരാനഷ്ടം കൂടിയാണ്. ലണ്ടൻ വിക്ടോറിയയിൽ നിന്ന് രണ്ടോ മൂന്നോ മണിക്കൂർ ട്രെയിനിൽ സഞ്ചരിച്ചാൽ ഈ ചരിത്രനഗരികളിൽ എത്തിച്ചേരാം. ട്രെയിൻ ലൈൻ

ഇംഗ്ലണ്ടിൽ വന്ന് ലണ്ടൻ മാത്രം കണ്ടു തിരിച്ചു പോകുന്നതു ചരിത്രമുറങ്ങുന്ന, പ്രൗഢ മനോഹരങ്ങളായ പഴയ യൂറോപ്യൻ നഗരങ്ങളോട് കാട്ടുന്ന സ്നേഹമില്ലായ്മ മാത്രമല്ല, സഞ്ചാരിയുടെ തീരാനഷ്ടം കൂടിയാണ്. ലണ്ടൻ വിക്ടോറിയയിൽ നിന്ന് രണ്ടോ മൂന്നോ മണിക്കൂർ ട്രെയിനിൽ സഞ്ചരിച്ചാൽ ഈ ചരിത്രനഗരികളിൽ എത്തിച്ചേരാം. ട്രെയിൻ ലൈൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഗ്ലണ്ടിൽ വന്ന് ലണ്ടൻ മാത്രം കണ്ടു തിരിച്ചു പോകുന്നതു ചരിത്രമുറങ്ങുന്ന, പ്രൗഢ മനോഹരങ്ങളായ പഴയ യൂറോപ്യൻ നഗരങ്ങളോട് കാട്ടുന്ന സ്നേഹമില്ലായ്മ മാത്രമല്ല, സഞ്ചാരിയുടെ തീരാനഷ്ടം കൂടിയാണ്. ലണ്ടൻ വിക്ടോറിയയിൽ നിന്ന് രണ്ടോ മൂന്നോ മണിക്കൂർ ട്രെയിനിൽ സഞ്ചരിച്ചാൽ ഈ ചരിത്രനഗരികളിൽ എത്തിച്ചേരാം. ട്രെയിൻ ലൈൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഗ്ലണ്ടിൽ വന്ന് ലണ്ടൻ മാത്രം കണ്ടു തിരിച്ചു പോകുന്നതു ചരിത്രമുറങ്ങുന്ന, പ്രൗഢ മനോഹരങ്ങളായ പഴയ യൂറോപ്യൻ നഗരങ്ങളോടു കാട്ടുന്ന സ്നേഹമില്ലായ്മ മാത്രമല്ല, സഞ്ചാരിയുടെ തീരാനഷ്ടം കൂടിയാണ്. ലണ്ടൻ വിക്ടോറിയയിൽ നിന്ന് രണ്ടോ മൂന്നോ മണിക്കൂർ ട്രെയിനിൽ സഞ്ചരിച്ചാൽ ഈ ചരിത്രനഗരികളിൽ എത്തിച്ചേരാം. ട്രെയിൻ ലൈൻ ആപ്  ഡൗൺലോഡ് ചെയ്തിടുകയും പോകുന്നതിനു മുന്‍പ് ഒന്നു ഗൂഗിൾ ചെയ്ത് കാണേണ്ടതൊക്കെ മനസ്സിലാക്കുകയും ചെയ്താൽ എളുപ്പമായി. സ്റ്റേഷനിലിറങ്ങി ഗൂഗിൾ മാപ്പിട്ടു നടന്നാൽ മതി, എല്ലാ ചരിത്ര സ്മാരകങ്ങളും പാർക്കുകളും കാണാം.  ലണ്ടനിൽ താമസിക്കുന്നതിലും കുറഞ്ഞ ചെലവിൽ താമസവും ആകാം. 

Winchester. Image Credit : Prasanth Vasudev Tourism

ടൈറ്റാനിക്കിന്റെ നൊമ്പരസ്മരണകളുറങ്ങുന്ന സൗത്താംപ്ടൻ കണ്ടു കഴിഞ്ഞപ്പോൾ അടുത്ത ആഗ്രഹം വിഞ്ചസ്റ്റർ എന്നായി. റോമൻ ബ്രിട്ടനിലെ അഞ്ചാമത്തെ വലിയ നഗരമായിരുന്ന വിഞ്ചസ്റ്റർ  എ‍ഡി 927 ൽ ഇംഗ്ലണ്ടിന്റെ തലസ്ഥാനമായിരുന്നു. പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളിൽ ലണ്ടൻ നഗരം വളർന്നു വളർന്ന് ഇംഗ്ലണ്ടിന്റെ തലസ്ഥാനമെന്ന പട്ടം വിഞ്ചസ്റ്ററിൽനിന്ന് അപഹരിച്ചു. ബെൽഗായ് ട്രൈബ്സിൽ തുടങ്ങി റോമൻസിലൂടെയും സാക്സൺസിലൂടെയും നോർമൻസിലൂടെയും പടർന്നിറങ്ങുന്നു വിഞ്ചസ്റ്ററിന്റെ രണ്ടായിരം വർഷമുള്ള ചരിത്രം. സാക്സൺസ് നൽകിയ വിളിപ്പേരിനു ഭാഷാന്തരം ഭവിച്ച് ലഭിച്ചതാണ് വിഞ്ചസ്റ്റർ (Winchester) എന്ന പേര്. അവഗണനകളുടെയും ദുരന്തങ്ങളുടെയും തീരങ്ങളിലൂടെയായിരുന്നു എക്കാലവും വിഞ്ചസ്റ്ററിന്റെ സഞ്ചാരം. ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന പ്ലേഗ് മഹാമാരിയിൽ ഒരു കാലത്ത് വിഞ്ചസ്റ്ററിനു നഷ്ടമായത് ജനസംഖ്യയിലെ പകുതിയോളമാണ് !

Winchester. Image Credit : Prasanth Vasudev Tourism
ADVERTISEMENT

വിഞ്ചസ്റ്ററിലെ ഏറ്റവും വലിയ ആകർഷണം 53,000 ൽ അധികം സ്ക്വയർ ഫീറ്റ് വിസ്തീർണവും 150 അടി ഉയരവും 558 അടി നീളവുമായി ലോകത്തിലെ ഏറ്റവും നീളംകൂടിയ മധ്യകാല കത്തീഡ്രലായി നിലകൊള്ളുന്ന വിഞ്ചസ്റ്റർ കത്തീഡ്രൽ തന്നെയാണ്. ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഓൾഡ് മിൻസ്റ്റർ (Old Minster) ചർച്ച് വിഞ്ചസ്റ്ററിൽ ഉയരുന്നത്. എ‍ഡി 676 ൽ വെസക്സ് ബിഷപ് തന്റെ ആസ്ഥാനം ഇവിടേക്കു മാറ്റിയതോടെ ഇത് കത്തീഡ്രലായി . പിന്നീട് നോർമൻസ് ഓൾഡ് മിൻസ്റ്റർ കത്തീഡ്രൽ പൊളിച്ചു പണിതതാണ് ഇപ്പോഴത്തെ കത്തീഡ്രൽ. ഇംഗ്ലിഷ് ചർച്ച് ആർക്കിടെക്ചറിന്റെ ഏറ്റവും സുന്ദരമായ ആവിഷ്ക്കാരമാണ് നോർമൻ - ഗോഥിക് ശൈലികൾ സമ്മേളിക്കുന്ന വിഞ്ചസ്റ്റർ കത്തീഡ്രൽ. അതിലുപരി എന്നെ ആകർഷിച്ചത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള, മൂവായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ മോർലി ലൈബ്രറിയാണ്. പതിനേഴാം നൂറ്റാണ്ടിലെ അലമാരകളിലാണ് അക്കാലത്ത് കത്തീഡ്രൽ ബിഷപ്പായിരുന്ന ജോർജ് മോർലി  സമ്മാനിച്ച ഈ പുസ്തകങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. നമ്മെ അതിശയിപ്പിക്കുന്നതാണ് പല ഭാഷകളിൽ, പല വിഷയങ്ങളിൽ എഴുതപ്പെട്ട ഈ പുസ്തകങ്ങളുടെ വലുപ്പം.

Winchester. Image Credit : Prasanth Vasudev Tourism

നോർമൻ, ഇംഗ്ലിഷ്, ഗോഥിക്ക് ശൈലികളിൽ തീർത്ത കമാനങ്ങൾ, ചാൻട്രി ചാപ്പലുകൾ, വർണസ്ഫടികത്തിൽ തീർത്ത ജനാലകൾ, ലോകത്തെ എണ്ണപ്പെട്ട  നോവലിസ്റ്റുകളിൽ ഒരാളായ ജെയ്ൻ ഓസ്റ്റന്റെ ശവകുടീരം, ശിൽപമാതൃകകൾ, വിഞ്ചസ്റ്റർ ബൈബിൾ, മൂന്നു നിലകളിലായുള്ള മ്യൂസിയം ശേഖരം... സമ്പന്നമാണ് വിഞ്ചസ്റ്റർ കത്തീഡ്രൽ. കത്തീഡ്രലിനു പുറത്തിറങ്ങിയാൽ അതേ വളപ്പിൽത്തന്നെ ഇംഗ്ലണ്ടിലെ മികച്ച ക്വയർ സ്കൂളുകളിലൊന്നായ ദ് പിൽഗ്രിം സ്കൂൾ കാണാം. കത്തീഡ്രലിനുളളിൽ നടന്നു കാണാൻ എൻട്രി ടിക്കറ്റുണ്ട്. ഉള്ളിൽത്തന്നെ ടിക്കറ്റ് എടുക്കാം. ഓരോ ഭാഗവും വിശദീകരിക്കാൻ ആവശ്യത്തിന് ഗൈഡുകളുടെ സേവനവും ഉണ്ട്. 

Winchester. Image Credit : Prasanth Vasudev Tourism
ADVERTISEMENT

കത്തീഡ്രൽ കണ്ടു പുറത്തിറങ്ങിയാൽ വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന വിഞ്ചസ്റ്റർ മാർക്കറ്റ്  കാണാം. ഇടത്തേക്കു നടന്നാൽ ഹൈസ്ട്രീറ്റിലൂടെ വേറിട്ട വാസ്തുശിൽപ ശൈലിയുടെ മകുടോദാഹരണങ്ങളായ കെട്ടിടങ്ങൾ കണ്ട് വെസ്റ്റ് ഗേറ്റ് മ്യൂസിയത്തിലേക്കു പോകാം. വലത്തേക്കു നടന്നാൽ വിഞ്ചസ്റ്റർ ബസ് സ്റ്റേഷനും പാർക്കും ഗ്രേറ്റ് ഹാളും ഒക്കെ കണ്ട് ഹിൽവ്യൂ പോയിന്റിലേക്കു പോകാം. 

Winchester. Image Credit : Prasanth Vasudev Tourism

ടിക്കറ്റെടുത്ത് ഗ്രേറ്റ് ഹാളിൽ കടന്നാൽ കിങ് ആർതറിന്റെ റൗണ്ട് ടേബിൾ കാണാം. വിഞ്ചസ്റ്റർ കാസിലിന്റെ അവശേഷിക്കുന്ന ഭാഗം ഇതു മാത്രമാണ്. റോഡിനോടു ചേർന്നുള്ള താഴെ നിലയിൽ സന്ദർശകർക്കു സൗജന്യ ലീഫ് ലെറ്റുകളും ബ്രോഷറുകളും വില കൊടുത്തു വാങ്ങാവുന്ന സുവനീറുകൾ ലഭിക്കുന്ന ഗിഫ്റ്റ് ഷോപ്പുകളുമുണ്ട്. വിരൽത്തുമ്പിൽ എത്ര വിവരം കിട്ടുന്ന കാലമായാലും ഇത്തരം വിസിറ്റർ സെന്ററുകൾ പ്രാധാന്യം അർഹിക്കുന്നു. 

Winchester. Image Credit : Prasanth Vasudev Tourism
ADVERTISEMENT

മിക്ക കാഴ്ചകളും ഹൈ സ്ട്രീറ്റിന്റെ ഇരുവശത്തും ഉള്ളതു നടന്നു കാണാൻ ഏറെ സൗകര്യം നൽകുന്നു. ഗ്രേറ്റ് ഹാളും കടന്നു വീണ്ടും നടന്നാൽ ഒരു പാലം. ഇതിലൂടെ  സെന്റ് ജൈൽസ് ഹിൽ വ്യൂ പോയിന്റിലേക്കു പോകാം. എന്നാൽ പാലത്തിനു വശത്തു കൂടി താഴേക്കിറങ്ങിയാൽ കൃത്രിമമായി നിർമിച്ച മനോഹരമായ കനാലിന് ഓരത്തു കൂടി കാഴ്ചകൾ കണ്ടു നടക്കാം. ഇടത്തും വലത്തും  നിറയെ സ്വകാര്യ താമസ സ്ഥലങ്ങളാണെങ്കിലും  തുടക്കത്തിൽ കാണുക വിഞ്ചസ്റ്റർ സിറ്റി മിൽ ആണ്. യുകെയിലെ ഏറ്റവും പഴക്കം ചെന്ന വാട്ടർ മില്ലുകളിൽ ഒന്നാണ് 1000 വർഷം പഴക്കമുള്ള സിറ്റി മിൽ. 2014 ൽ യുകെയെ പിടിച്ചുലച്ച വെള്ളപ്പൊക്കത്തിൽ മില്ലിന്റെ താഴത്തെ നില മൊത്തത്തിൽ വെള്ളത്തിനടിയിലായി. തുടർന്ന് 2023 ന്റെ തുടക്കത്തിൽ വാട്ടർ മിൽ ഡീകമ്മിഷൻ ചെയ്തു. എങ്കിലും ഇച്ചൻ നദിയിലെ ജലശക്തി എങ്ങനെ ഉപയോഗപ്പെടുത്തിയിരുന്നുവെന്ന് അറിയാനുള്ള സംവിധാനം ഇവിടെയുണ്ട്. മിൽ വീണ്ടും പ്രവർത്തനനിരതമാക്കാനുള്ള കഠിന ശ്രമത്തിലാണ് അതിന്റെ ചുമതലയുള്ള നാഷനൽ ട്രസ്റ്റ്. കൃത്രിമ കനാലിനു വശത്തു കൂടി വീണ്ടും നടന്നാൽ ചെന്നെത്തുക സൗത്ത് ഡൗൺസ് നാഷനൽ പാർക്കിലാണ്.

Winchester. Image Credit : Prasanth Vasudev Tourism

Winchester. Image Credit : Prasanth Vasudev Tourism

സൗത്ത് ഡൗൺസ് പാർക്കിലേക്കു പോകാതെ പാലം മുറിച്ചു കടന്നാൽ നിരവധി പടികൾ കയറി സെന്റ് ജൈൽസ് കുന്നിനു മുകളിലെത്തി വിഞ്ചസ്റ്റർ നഗരത്തിന്റെ ചില കാഴ്ചകൾ കാണാം. ഇത്രയും കത്തീഡ്രലിനു പുറത്തിറങ്ങി വലത്തേക്കു നടന്നാലുള്ള കാഴ്ചകൾ. ഇനി ഇടത്തേക്കു നടന്നാൽ എത്തിച്ചേരുക വെസ്റ്റ് ഗേറ്റ് മ്യൂസിയത്തിലാണ്. ഹൈ സ്ട്രീറ്റിന്റെ ഏറ്റവും ഉയരമുള്ള ഭാഗമാണിത്. മ്യൂസിയത്തിനെതിർവശം ഹാംപ്ഷർ കൗണ്ടിയുടെ ഓഫിസ് കെട്ടിടമാണ്. രണ്ടിനും നടുവിലായി വെസ്റ്റ് ഗേറ്റ് പബും! വെസ്റ്റ് ഗേറ്റ് മ്യൂസിയത്തിന്റെ റൂഫ് ടോപ്പിൽ നിന്നു സുന്ദര കാഴ്ചകൾ കാണാം. പബും കടന്ന് മുകളിലേക്ക് കുറച്ചു കൂടി നടന്നാൽ ഇടതു ഭാഗത്തായി വിഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയും വിഞ്ചസ്റ്റർ റെയിൽവേ സ്റ്റേഷനും കാണാം. ചരിത്രമുറങ്ങുന്ന ഒരു യൂറോപ്യൻ നഗരത്തിലൂടെ അഞ്ചു മണിക്കൂർ നടന്നു കണ്ട കാഴ്ചകൾ മനസ്സിനു പകർന്ന കുളിർമ തെല്ലൊന്നുമല്ല. ഇത് വിഞ്ചസ്റ്റർ ഹൈ സ്ട്രീറ്റിനു ചുറ്റുമുള്ള ചില കാഴ്ചകൾ മാത്രം. ഇനിയും ഏറെയുണ്ട് വിഞ്ചസ്റ്ററിലെ അനുഭവങ്ങൾ. ഒരു യാത്രയും  പൂർണമാകുന്നില്ല. അനുഭവങ്ങൾ അവശേഷിപ്പിച്ച് ഓരോ യാത്രയും കടന്നു പോകുന്നു.

English Summary:

An itinerary for a great day out in Winchester