യാത്രകളെ അവിസ്മരണീയമാക്കി മാറ്റുന്നത് അനുഭവങ്ങളും അതിനൊപ്പം മനോഹരമായ കാഴ്ചകളുമാണ്. പച്ചയുടെ സൗന്ദര്യം കണ്ണിനും മനസ്സിനും ആനന്ദം നൽകുമെന്ന കാര്യത്തിൽ എതിരഭിപ്രായമുണ്ടാകുന്നവർ വിരളമായിരിക്കും. അത്തരമൊരു മോഹിപ്പിക്കുന്ന കാഴ്ചയെ ചിത്രമാക്കി പങ്കുവച്ചിരിക്കുകയാണ് ഗായിക അമൃത സുരേഷ്. യു എസിലെ ഷാർലെറ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകളെ അവിസ്മരണീയമാക്കി മാറ്റുന്നത് അനുഭവങ്ങളും അതിനൊപ്പം മനോഹരമായ കാഴ്ചകളുമാണ്. പച്ചയുടെ സൗന്ദര്യം കണ്ണിനും മനസ്സിനും ആനന്ദം നൽകുമെന്ന കാര്യത്തിൽ എതിരഭിപ്രായമുണ്ടാകുന്നവർ വിരളമായിരിക്കും. അത്തരമൊരു മോഹിപ്പിക്കുന്ന കാഴ്ചയെ ചിത്രമാക്കി പങ്കുവച്ചിരിക്കുകയാണ് ഗായിക അമൃത സുരേഷ്. യുഎസിലെ ഷാർലെറ്റിൽ നിന്നുമുള്ളതാണ് ആ സുന്ദര ദൃശ്യം. ചുറ്റിലും വൻവൃക്ഷങ്ങളും അവ സമ്മാനിച്ച പച്ചനിറവും. ഒറ്റ നോട്ടത്തിൽ തന്നെ ആരുടേയും മനസ്സ് കീഴടക്കുന്ന സൗന്ദര്യം. കൂടെ മനോഹരമായ ചിരിയുമായി അമൃതയുമുണ്ട്. 

Image Credit: amruthasuresh/instagram.com

യുഎസിലെ നോർത്ത് കരോലിന സംസ്ഥാനത്തെ ഒരു പ്രശസ്ത നഗരമാണ് ഷാർലെറ്റ്. നഗര ഹൃദയത്തിലേക്ക് ഇറങ്ങി ചെന്നാൽ വിവിധ സംസ്കാരങ്ങളുടെ കൂടിച്ചേരലുകൾ കാണുവാൻ കഴിയും. ഷാർലെറ്റിൽ എത്തിയാൽ പലതരത്തിലുള്ള വിനോദങ്ങളാണ് അതിഥികളെ കാത്തിരിക്കുന്നത്. ബോജാംഗിൾസ് എന്റർടൈൻമെന്റ് കോംപ്ലെക്‌സിലും ബെൽക് തീയേറ്ററിലും ലൈവ് ഷോകളും ലോക പ്രശസ്ത ബാൻഡുകളുടെ മ്യൂസിക് കോൺസെർട്ടുകളും കാണുവാൻ കഴിയും. അപ്‌ടൗൺ ഷാർലെറ്റിൽ അതിഥികൾക്ക് സന്ദർശിക്കുന്നതിനായി നിരവധി മ്യൂസിയങ്ങളുണ്ട്. ബെച്ച്ലർ മ്യൂസിയം, മിന്റ് മ്യൂസിയം, ഹാർവേ ബി എന്നിവ അതിൽ ചിലതു മാത്രം. ഗാന്റ് സെന്റർ ഫോർ ആഫ്രിക്കൻ - അമേരിക്കൻ ആർട്സ് + കൾചറിൽ എത്തിയാൽ പ്രാദേശിക കലാകാഴ്ചകൾ ആസ്വദിക്കാം.

ADVERTISEMENT

യാത്രകൾ ചിലർക്കു വിവിധ ഭക്ഷണങ്ങൾ രുചിക്കാനുള്ള ഒരു ഉപാധികൂടിയാണ്. അങ്ങനെയുള്ളവരെ തൃപ്തിപ്പെടുത്തുന്ന നഗരമാണ് ഷാർലെറ്റ്. തദ്ദേശീയ വിഭവങ്ങൾ വിളമ്പുന്ന നിരവധി റസ്റ്റോറന്റുകൾ ഇവിടെ കാണുവാൻ കഴിയും. എന്നാൽ പല ഭക്ഷണശാലകളിലും ഫ്യൂഷൻ വിഭവങ്ങളുടെ മിശ്രണവും കാണാം. നഗരത്തിലെ ഒരു പ്രധാന രുചിശാലയാണ് ഒപ്റ്റിമിസ്റ്റ് ഹാൾ. പഴയൊരു ടെക്സ്റ്റയിൽ മില്ലിനെ ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറ്റിയെടുത്തതാണ്. ഇവിടെ ഭക്ഷണവും മദ്യവും വിളമ്പുന്ന 20 സ്റ്റാളുകൾ കാണുവാൻ കഴിയും. ലാറ്റിൻ രുചികൾ ആസ്വദിക്കണമെന്നുള്ളവർക്കു നിരവധി തെരുവോര കടകളും ഇവിടെയുണ്ട്. ലൈവ് മ്യൂസിക്കും കോക്‌ടെയിലിന്റെ രുചിയും സന്ദർശകർക്കു ചെറുതല്ലാത്ത ലഹരി സമ്മാനിക്കുമെന്നതുറപ്പാണ്. 

നഗര കാഴ്ചകൾ മാത്രമല്ലാതെ, സാഹസികത ഇഷ്ടപ്പെടുന്നവരെയും നഗരം നിരാശപ്പെടുത്തുകയില്ല. ഇലക്ട്രിക് ബൈക്കിൽ നോർത്ത് കരോലീനയുടെ സൗന്ദര്യം ആസ്വദിക്കാം. സാഹസിക പ്രിയർക്കു  യു എസ്  നാഷണൽ വൈറ്റ് വാട്ടർ സെന്റർ സന്ദർശിക്കാവുന്നതാണ്. ലോകത്തിലെ ആദ്യത്തെ ഡീപ് വാട്ടർ സോളോ ക്ലൈമ്പിങ് കോംപ്ലെക്സിൽ  കയറിന്റെ സഹായമില്ലാതെ, മല കയറാം. ആ മല കയറി മുകളിലേക്കെത്തുമ്പോൾ കാത്തിരിക്കുന്നത് ആറു മീറ്റർ താഴ്ചയുള്ള തടാകത്തിന്റെ ആഴമാണ്. വിനോദത്തിനായി ഗോൾഫ് കളികളിൽ ഏർപ്പെടണമെന്നുള്ളവർക്കു അതിനുള്ള സൗകര്യവും ഈ നഗരത്തിലുണ്ട്. 

ADVERTISEMENT

ധാരാളം സന്ദർശകരെത്തുന്ന ബെച്ച്ലർ മ്യൂസിയത്തിനു പുറത്തായി രസകരമായ ഒരു ശില്പമുണ്ട്. നിക്കി ഡി സെയിന്റ് ഫലെ എന്ന വ്യക്തിയാണ് ഈ ശില്പത്തിന്റെ സൃഷ്ടാവ്. അഞ്ചു മീറ്റർ ഉയരമുള്ള, 7500 കണ്ണാടി ചില്ലുകൾ കൊണ്ടാണ് ഇതിന്റെ നിർമിതി. ''ഫയർ ബേർഡ് '' എന്നാണ് ശില്പത്തിന്റെ ഔദ്യോഗിക നാമമെങ്കിലും നാട്ടുകാർ ഇതിനെ വിളിക്കുന്നത് ‘ഡിസ്കോ ചിക്കൻ’ എന്നാണ്.

English Summary:

Charlotte's Culinary Treasures: Singer Amrita Suresh Samples the City's Fusion Flavors and Local Delights.