സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ ജീവനൊടുക്കുകയും െകാല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന വാർത്തകൾ രാജ്യമെങ്ങും റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഇക്കൂട്ടത്തിൽ ഉത്തർപ്രദേശിലെ ഷംലിയിൽ തനിക്ക് ലഭിച്ച സ്ത്രീധനത്തിന്റെ വിഡിയോ പ്രദർശിപ്പിച്ചിരിക്കുകയാണ് ഒരു യുവാവ്. ഇത് വിവാഹവേദിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ ജീവനൊടുക്കുകയും െകാല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന വാർത്തകൾ രാജ്യമെങ്ങും റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഇക്കൂട്ടത്തിൽ ഉത്തർപ്രദേശിലെ ഷംലിയിൽ തനിക്ക് ലഭിച്ച സ്ത്രീധനത്തിന്റെ വിഡിയോ പ്രദർശിപ്പിച്ചിരിക്കുകയാണ് ഒരു യുവാവ്. ഇത് വിവാഹവേദിയിൽ പ്രദർശിപ്പിച്ചായിരുന്നു വരന്റെ ആഘോഷം. 

41 ലക്ഷം രൂപയുടെ നോട്ടുകൾ, സ്വർണാഭരണങ്ങൾ, പാത്രങ്ങൾ, ഒരു എസ്.യു.വിയുടെ താക്കോൽ എന്നിവയാണ് ഇയാൾ പ്രദർശനത്തിന് വച്ചത്. ഇരുപതു വയസ്സാണ് പെണ്‍കുട്ടിയുടെ പ്രായം. ശരീരം മുഴുവൻ സ്വർണംകൊണ്ടു മൂടിയാണ് യുവതി വിവാഹവേദിയിൽ എത്തുന്നതെന്ന് വിഡിയോയിൽ വ്യക്തം. തളികകളിൽ നോട്ടുകെട്ടുകളും കാണാം. ഗുജറാത്തിലെ സൂറത്തിലെ വസ്ത്രവ്യാപാരികളുടെ കുടുംബത്തിലേതാണ് പെൺകുട്ടി. കർണാടകയില്‍ വസ്ത്രവ്യാപാരിയാണ് സ്ത്രീധനം പ്രദർശിപ്പിച്ച വരൻ. 

ADVERTISEMENT

ഒരു കോടിയിലേറെ മൂല്യമുള്ള സാധനങ്ങളാണ് ഇയാൾക്കു സ്ത്രീധനമായി ലഭിച്ചതെന്നും ഇതാണ് പ്രദർശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. തനിക്ക് ലഭിച്ച സ്ത്രീധനത്തെ കുറിച്ച് അഭിമാനത്തോടെ പൊങ്ങച്ചം പറയുന്ന യുവാവിനെയും കാണാം. സംഭവത്തിൽ യുവാവിനും ഇരുകുടുംബങ്ങൾക്കും എതിരെ നടപടി എടുക്കണമെന്ന് വിവിധകോണുകളിൽ നിന്ന് ആവശ്യമുയർന്നു. ഇത്തരം പ്രദർശനങ്ങൾ പ്രോത്സാഹിപ്പിച്ചാൽ ദരിദ്രരായ അച്ഛൻമാർക്കു പെൺമക്കളുടെ വിവാഹം നടത്താനാകില്ല. ഇത്തരം അനാചാരങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

മുൻപും പ്രദേശത്തു നിന്നും ഇത്തരം വിഡിയോകൾ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. എന്നാല്‍ പൊലീസിന്റെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടലുണ്ടായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. അതേസമയം, സ്ത്രീധനവുമായി ബന്ധപ്പെട്ട വിവാദ വിഡിയോ വൈറലായതോടെ പൊലീസും ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചതായി തന്‍ഭവൻ ഡിഎസ്പി അമിത് സക്സേന പറഞ്ഞു. വിഡിയോയുടെ ആധികാരിത സംബന്ധിച്ചും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ADVERTISEMENT

English Summary: Dowry video brings I-T department sniffing

ADVERTISEMENT