സ്നേഹ ബന്ധങ്ങളുടെ അത്രയേറെ മനോഹരമായ ചില വിഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അക്കൂട്ടത്തിൽ ഒരു വിഡിയോയാണ് കഴിഞ്ഞ ദിവസം എത്തിയത്. കാൻസർ ജീവൻ അപഹരിക്കുന്നതിനു മുൻപ് തന്റെ പേരക്കുട്ടിയുടെ വിവാഹം ആശുപത്രി...women, manorama news, manorama online, malayalam news, breaking news, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്നേഹ ബന്ധങ്ങളുടെ അത്രയേറെ മനോഹരമായ ചില വിഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അക്കൂട്ടത്തിൽ ഒരു വിഡിയോയാണ് കഴിഞ്ഞ ദിവസം എത്തിയത്. കാൻസർ ജീവൻ അപഹരിക്കുന്നതിനു മുൻപ് തന്റെ പേരക്കുട്ടിയുടെ വിവാഹം ആശുപത്രി കിടക്കയിൽ കിടന്നു കാണുന്ന മുത്തശ്ശിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

മെത്തഡിസ്റ്റ് ഹെൽത് കെയർ സിസ്റ്റം എന്ന സോഷ്യല്‍ മീഡിയ പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. വിവാഹം തീരുമാനിച്ച ദിവസത്തിനു മുന്‍പു തന്നെ അവിസ് റസലിന്റെ കൊച്ചുമകൾ ശ്വാസകോശാർബുദം ബാധിച്ച തന്റെ മുത്തശ്ശിയുടെ ആശുപത്രി റൂമിൽ വച്ച് വിവാഹിതയായി. മനോഹര നിമിഷം എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

ADVERTISEMENT

അവിസ് റസലിന്റെ കഥ വിവരിച്ചു കൊണ്ടാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ശ്വാസകോശാർബുദത്തോട് പോരാടുകയായിരുന്നു അവിസ് റസൽ. പെട്ടന്നാണ് അവരുടെ ആരോഗ്യനില മോശമായത്. കുറച്ചു മാസങ്ങൾക്കു മുൻപാണ് തന്റെ സ്കൂൾ കാലത്തെ സുഹൃത്തിനെ വിവാഹം കഴിക്കാൻ സീൻ തീരുമാനിച്ചത്. എന്നാൽ പെട്ടന്നാണ് മുത്തശ്ശിയുടെ ആരോഗ്യനില ദിനംപ്രതി വഷളാകുകയാണെന്ന് അവൾക്കു മനസ്സിലായിത്. തുടർന്ന് മുത്തശ്ശിക്ക് ഒരു സർപ്രൈസ് ഒരുക്കാൻ സീനും വരനും തീരുമാനിച്ചത്. ആശുപത്രിയിൽ മുത്തശ്ശി കിടക്കുന്ന മുറിയിൽ വച്ചു വിവാഹം നടത്തി. അവിസ് ഭൂമിയിലെ തന്റെ അവസാന നിമിഷങ്ങൾ മനോഹരമാക്കിയത് ഇങ്ങനെയാണ്. ’ എന്ന കുറിപ്പോടെയാണ് ആശുപത്രി അധികൃതർ ഔദ്യോഗിക സോഷ്യൽ മീഡിയയിലൂടെ വിഡിയോ പങ്കുവച്ചത്. ഹൃദ്യമായ വിഡിയോ എന്നാണ് പലരും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. 

English Summary: Bride gets married in hospital so grandma battling cancer can be part of it