മക്കൾ പലപ്പോഴും മാതാപിതാക്കളുടെ അഭിമാനമാനമാണ്. അത്തരത്തിൽ തന്റെ മകനെ കുറിച്ചുള്ള അഭിമാനകരമായ സന്ദർഭം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് പ്രിയങ്ക ഗാന്ധി. ഡൽഹിയിലെ ബിക്കനീർ ഹൗസിൽ നടത്തിയ മകൻ റെയ്ഹാൻ രാജീവ് വദ്രയുടെ ഫോട്ടോ...women, manorama news, manorama online, malayalam news, breaking news, viral news, priyanka gandhi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കൾ പലപ്പോഴും മാതാപിതാക്കളുടെ അഭിമാനമാണ്. മകനെ കുറിച്ച് പ്രിയങ്ക ഗാന്ധി എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മകനെ ഓർത്ത് അഭിമാനം തോന്നുന്നു എന്ന് പ്രിയങ്ക സോഷ്യൽ മീഡിയയിൽ കുറിച്ചു.  മകൻ റെയ്ഹാൻ രാജീവ് വദ്രയുടെ ഫോട്ടോ പ്രദർശനത്തെ കുറിച്ചാണ് പ്രിയങ്ക പറയുന്നത്. ഇരുപതുകാരനായ റെയ്ഹാന്റെ ആദ്യ സോളോ ചിത്ര പ്രദർശനമാണ് ഡൽഹി ബിക്കനീർ ഹൗസിൽ നടക്കുന്നത്.

‘അവൻ അവന്റെതായ വഴി തിരഞ്ഞെടുത്തു. കഠിനാധ്വാനത്തിലൂടെ ലക്ഷ്യത്തിലെത്തി. അടിസ്ഥാനപരമായി നല്ല ഹൃദയത്തിനുടമയുമായ എന്റെ മകനെ ഓർത്ത് അഭിമാനിക്കുന്നു.’ എന്നാണ് പ്രിയങ്ക സമൂഹമാധ്യമത്തിൽ കുറിച്ചത്. ജൂലൈ 17വരെയാണ് ഫോട്ടോ പ്രദർശനം നടക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

ADVERTISEMENT

മകനൊപ്പമുള്ള രണ്ട് ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചു. എക്സിബിഷൻ നടക്കുന്ന ബിക്കനീർ ഹൗസിലേക്കുള്ള പ്രവേശന കവാടത്തിനു മുന്നിൽ നിന്നും മകനൊപ്പമുള്ള ചിത്രങ്ങളാണ് പ്രിയങ്ക പങ്കുവച്ചത്. കൂടാതെ ഫൊട്ടോഗ്രഫി എക്സിബിഷന്റെ ബാനറിന്റെ ചിത്രവും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. 

റെയ്ഹാനെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് ചിത്രങ്ങൾക്കു താഴെ കമന്റുമായി എത്തിയത്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ പതിനായിരത്തിൽ അധികം ലൈക്കുകളും എത്തി. റെയ്ഹാൻ രാജീവ് വദ്രയുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച ചിത്രങ്ങളും ഏറെ ശ്രദ്ധേയമായി. രൺതംഭോർ ദേശീയ പാർക്കിൽ നിന്ന് എടുത്ത കടുവയുടെ വ്യത്യസ്തമായ ചിത്രങ്ങളും ഏറെ കയ്യടി നേടിയിരുന്നു. 

ADVERTISEMENT

English Summary: Priyanka Gandhi Vadra About Her Son