അമ്മയാകുന്നതോടെ പെണ്ണിന്റെ സ്വപ്‌നങ്ങള്‍ അവസാനിച്ചുവെന്ന മുന്‍വിധികളെ തന്റെ പോരാട്ടവീര്യം കൊണ്ട് തിരുത്തിയൊഴുതിയ ഒരു പ്രതിഭയുണ്ട്. അമേരിക്ക കണ്ട ഏറ്റവും മികച്ച വനിതാ അത്ലറ്റായ അലിസണ്‍ ഫെലിക്‌സ്. 2018 ല്‍ അമ്മയാവാന്‍ തീരുമാനിച്ചപ്പോള്‍ സ്‌പോണ്‍സറായ നൈക്കി അമേരിക്ക കണ്ട ഏറ്റവും മികച്ച വനിതാ അത്ലറ്റായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മയാകുന്നതോടെ പെണ്ണിന്റെ സ്വപ്‌നങ്ങള്‍ അവസാനിച്ചുവെന്ന മുന്‍വിധികളെ തന്റെ പോരാട്ടവീര്യം കൊണ്ട് തിരുത്തിയൊഴുതിയ ഒരു പ്രതിഭയുണ്ട്. അമേരിക്ക കണ്ട ഏറ്റവും മികച്ച വനിതാ അത്ലറ്റായ അലിസണ്‍ ഫെലിക്‌സ്. 

2018 ല്‍ അമ്മയാവാന്‍ തീരുമാനിച്ചപ്പോള്‍ സ്‌പോണ്‍സറായ നൈക്കി അമേരിക്ക കണ്ട ഏറ്റവും മികച്ച വനിതാ അത്ലറ്റായ അലിസണ്‍ ഫെലിക്‌സ്‌ന്റെ പ്രതിഫലം 70% ആണ് വെട്ടിക്കുറച്ചത്. അതിനു മുന്‍പ് നാല് ഒളിമ്പിക്‌സുകളില്‍ തുടര്‍ച്ചയായി പങ്കെടുത്തു സ്വര്‍ണം നേടിയ, സ്വന്തം പേരില്‍ ഒന്‍പതു മെഡലുകള്‍ എഴുതിച്ചേര്‍ത്ത, ഒരു വനിതാ കായികതാരത്തിനു നേരിടേണ്ടിവന്ന വിവേചനമാണിത്. എന്നാല്‍ തന്നിലെ പ്രതിഭയെ ഓരത്തേക്ക് മാറ്റിനിര്‍ത്തിയവരോട് അതേ പ്രതിഭ കൊണ്ട് മറുപടി പറഞ്ഞു ഫെലിക്‌സ്. കരിയര്‍ സ്വപ്‌നമായി കൊണ്ടു നടക്കുന്ന ഓരോ പെണ്‍കുട്ടികള്‍ക്കും പ്രചോദമനാകുന്ന ആ ജീവിതകഥ ഷിബു ഗോപാലകൃഷ്ണന്‍ ഹൃദ്യമായ വരികളിലൂടെ കുറിക്കുകയാണ്. 

ADVERTISEMENT

കുറിപ്പ് ഇങ്ങനെ: ‘2018 ൽ അമ്മയാവാൻ തീരുമാനിച്ചപ്പോൾ സ്പോൺസറായ നൈക്കി അമേരിക്ക കണ്ട ഏറ്റവും മികച്ച വനിതാ അത്‌ലറ്റായ അലിസൺ ഫെലിക്സ്ന്റെ പ്രതിഫലം 70% ആണ് വെട്ടിക്കുറച്ചത്. അതിനു മുൻപ് നാലു ഒളിമ്പിക്സുകളിൽ തുടർച്ചയായി പങ്കെടുത്തു സ്വർണം നേടിയ, സ്വന്തം പേരിൽ ഒൻപതു മെഡലുകൾ എഴുതിച്ചേർത്ത, ഒരു വനിതാ കായികതാരത്തിനു നേരിടേണ്ടിവന്ന വിവേചനമാണിത്. വിവാഹിതയാകുമ്പോൾ, അമ്മയാകുമ്പോൾ, സ്വന്തം കരിയറിൽ വിട്ടുവീഴ്ചകളുടെ പടികൾ ചവിട്ടാൻ തുടങ്ങുന്നവരാണ് സ്ത്രീകൾ. എന്നാൽ ഫെലിക്സ് വിട്ടുകൊടുക്കാനും വീട്ടിലിരിക്കാനും തയ്യാറായില്ല. 

ലോകത്തിലെ ഒരു കായികതാരവും മുട്ടാൻ തയ്യാറാവാത്ത നൈക്കിയോട് ഫെലിക്സ് ഇടഞ്ഞു. സകല കരാറുകളും ലംഘിച്ചുകൊണ്ട് നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ചു വിളിച്ചു പറഞ്ഞു. ഏഴാമത്തെ മാസം അടിയന്തിര ശസ്ത്രക്രിയയിലൂടെ ഫെലിക്സ് മാസം തികയാത്ത ഒരു പെൺകുഞ്ഞിന്റെ അമ്മയായി. കരിയർ അവസാനിച്ചുവെന്നു ലോകം കരുതി. എന്നാൽ ഫെലിക്സ് ഗ്യാപ്പുമായി കരാർ ഒപ്പിട്ടു, അവർ സ്പോൺസർ ചെയ്യുന്ന ആദ്യത്തെ കായികതാരമായി. ഒടുവിൽ നൈക്കിന് അവരുടെ മറ്റേർണിറ്റി പോളിസി തിരുത്തി എഴുതേണ്ടിവന്നു, അപ്പോഴേക്കും വൈകിപ്പോയിരുന്നു. 

ADVERTISEMENT

ടോക്യോ ഒളിമ്പിക്സിന്റെ യോഗ്യതാ മത്സരത്തിൽ പങ്കെടുക്കാൻ രണ്ടുവയസ്സുകാരി കാമറിനുമൊത്താണ് ഫെലിക്സ് വന്നത്. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ രണ്ടാമതായി ഫിനിഷ് ചെയ്തു യോഗ്യത ഉറപ്പിച്ച ഫെലിക്സിനായിരുന്നു കൈയടി മുഴുവൻ. ഗാലറിയിൽ ഇരുന്ന കാമറിന്റെ മുഖത്തായിരുന്നു ക്യാമറ മുഴുവൻ. ലോകത്തെ എത്രയോ അധികം അമ്മമാരുടെ കൈയടി ആയിരുന്നു അത്. ടോക്യോയിൽ 400 മീറ്ററിൽ വെങ്കലം നേടുമ്പോൾ പത്താമത്തെ ഒളിമ്പിക്സ് മെഡൽ നേടി ഫെലിക്സ് സാക്ഷാൽ കാൾ ലൂയിസിനൊപ്പം ഓടിയെത്തി. 4*400 മീറ്റർ റിലേയിലെ സ്വർണം കൂടി ആയപ്പോൾ കാൾ ലൂയിസിനെയും പിന്നിലാക്കി ട്രാക്കിൽ നിന്നും ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന അമേരിക്കൻ കായികതാരത്തിനു നേർക്കു ഫെലിക്സ് സ്വന്തം പേരെഴുതിച്ചേർത്തു. എന്നിട്ടു അതേ ട്രാക്കിൽ കുത്തിയിരുന്നു കാമറിനു അമ്മയായി