മക്കളെ എങ്ങനെ വളർത്തണം എന്നത് രക്ഷിതാക്കളുടെ ഏറ്റവും വലിയ ആശങ്കയാണ്. അവരോട് സ്നേഹത്തോടെ പെരുമാറണമോ അതോ കർശനമായി ശിക്ഷിക്കണോ തുടങ്ങിയ കാര്യങ്ങളിൽ...women, manorama news, kimkardashian, manorama online, breaking news, latest news, viral news, viral post

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കളെ എങ്ങനെ വളർത്തണം എന്നത് രക്ഷിതാക്കളുടെ ഏറ്റവും വലിയ ആശങ്കയാണ്. അവരോട് സ്നേഹത്തോടെ പെരുമാറണമോ അതോ കർശനമായി ശിക്ഷിക്കണോ തുടങ്ങിയ കാര്യങ്ങളിൽ പലർക്കും ആശയക്കുഴപ്പവുമുണ്ട്. എന്നാൽ നാലു മക്കളെ വളർത്തുന്ന തനിക്ക് ഒരിക്കലും ഒരു ആശങ്കയുമില്ലെന്നു വെളിപ്പെടുത്തുന്നു അമേരിക്കൻ നടിയും പ്രശസ്ത ടെലിവിഷൻ അവതാരകയുമായ കിം കർദാഷിയാൻ. 

മക്കളോട് ഏതു രീതിയിൽ പെരുമാറിയാലും ഓരോ രക്ഷിതാവും ആഗ്രഹിക്കുന്നത് അവരുടെ മികച്ച ഭാവിയാണ്. നല്ല മനുഷ്യരായി കുട്ടികൾ വളരണം എന്നാണ് ഓരോരുത്തരും ആഗ്രഹിക്കുന്നതും. ആഗ്രഹത്തിൽ തെറ്റില്ലെങ്കിലും പെരുമാറ്റത്തിൽ വളരെയെധികം ശ്രദ്ധിക്കാനുണ്ടെന്നാണ് കർദാഷിയാൻ പറയുന്നത്. 8 വയസ്സുള്ള നോർത്തും 3 വയസ്സുള്ള ചിക്കാഗോയുമാണ് കർദാഷിയാന്റെ പെൺമക്കൾ. മകൻ സെയ്ന്റിന് 5 വയസ്സ്. ഏറ്റവും ഇളയ മകന് 2 വയസ്സും. ഭർത്താവും ഗായകനുമായ കെന്യേ വെസ്സുമായി അകന്നാണ് അവർ ജീവിക്കുന്നതും മക്കളെ വളർത്തുന്നതും. 

ADVERTISEMENT

മക്കൾക്കൊപ്പമുള്ളപ്പോൾ ഞാൻ എപ്പോഴും ശാന്തയാണ്. മാനസിക സംഘർഷം  അനുഭവിക്കാറേയില്ല. മക്കൾ കൂടുമ്പോൾ ആശങ്ക കുറയുന്നതായാണ് എന്റെ അനുഭവം: അവർ തുറന്നു പറയുന്നു. അതു പാടില്ല, ഇതു പാടില്ല, അങ്ങനെ ചെയ്യല്ലേ എന്നൊന്നും താൻ മക്കളോട് പറയാറില്ലെന്നും 40 വയസ്സുള്ള കർദാഷിയാൻ പറയുന്നു. മിഠായി വേണമെന്നുണ്ടെങ്കിൽ അവർ എന്റെ കണ്ണിൽ നോക്കും. ഒരു വാക്കുപോലും പറയാതെ അവരുടെ ആഗ്രഹം എനിക്കു മനസ്സിലാകും. അവർക്കു വേണ്ടതെന്താണോ അതു ഞാൻ നൽകും. കുളിപ്പിച്ചതിനു ശേഷമുള്ള സമയത്താണ് മക്കൾക്കൊപ്പം ഏറ്റവും സന്തോഷത്തോടെ ഇടപെടാറുള്ളത്. അപ്പോഴത്തെ ചിരിയും തമാശയും രസവുമൊക്കെ ആസ്വദിക്കാറുണ്ട്. കിടക്കയിൽ അവരോടൊപ്പം കളിച്ചും ചിരിച്ചും മറിയാറുണ്ട്.  അവർക്ക് പുസ്തകങ്ങൾ വായിച്ചുകൊടുക്കാറുമുണ്ട്. അവരോടൊപ്പമാണ് ഞാൻ എപ്പോഴും എന്ന ചിന്ത അവർക്കുണ്ട് എന്നാണു ഞാൻ കരുതുന്നത്– കർദാഷിയാൻ പറയുന്നു. 

മക്കളെ സ്കൂളിൽ വിടാൻ വേണ്ടി ഒരുക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. അക്കാര്യത്തിൽ മറ്റു രക്ഷിതാക്കളുടെ അതേ ആശങ്ക ഞാനും പങ്കിടുന്നു. അതു ശരിക്കും ബുദ്ധിമുട്ടാണ്. നോർത്ത് അവൾക്കിഷ്ടമുള്ള വസ്ത്രങ്ങൾ സ്വയം തിരഞ്ഞെടുക്കും. എന്നാൽ പലപ്പോഴും കൂടുതൽ സമയമെടുക്കും– അവർ പറയുന്നു. 

ADVERTISEMENT

കുട്ടികളെ ഹോംവർക്ക് ചെയ്യിപ്പിക്കുന്നത് തനിക്ക് ഇഷ്ടമേയല്ലെന്നു പറയുന്ന കർദാഷിയാൻ കുട്ടികൾക്കൊപ്പം നീന്തുന്നത് രസകരമാണെന്നു പറയാനും മറക്കുന്നില്ല. ഭർത്താവ് കെന്യേ വെസ്റ്റുമായുള്ള വിവാഹ ബന്ധം വേർപിരിയാനുള്ള നോട്ടിസ് അയച്ചു കാത്തിരിക്കുക കൂടിയാണവർ. 

വലിയ ഒരു കൂട്ടുകുടുംബത്തിലാണ് കർദാഷിയാൻ ജനിച്ചതും വളർന്നതും. തന്റെ മക്കളും പരസ്പരം സ്നേഹമുള്ളവരായി ജീവിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. എനിക്ക് മൂന്നു സഹോദരങ്ങളുണ്ടായിരുന്നു. എല്ലാവരും കൂടി സന്തോഷിച്ചും ചിരിച്ചുമാണ് ഞങ്ങൾ ജീവിച്ചത്. എന്റെ മക്കളും അങ്ങനെ തന്നെ ജീവിക്കട്ടെ. 

ADVERTISEMENT

മക്കളുടെ മുറി എപ്പോഴും വൃത്തിയാക്കിവയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് കർദാഷിയാൻ സമ്മതിക്കുന്നു. രാത്രി നാലു പേരെയും സമയത്തിന് ഉറക്കുന്നതും പാടു തന്നെ. എന്നാൽ നോർത്ത് അക്കാര്യങ്ങളിൽ എന്നെ സഹായിക്കാറുണ്ട്. ഇളയവരെ ഉറക്കാൻ അവളും എന്നോടൊത്ത് കൂടും. അത് സന്തോഷകരമായ അനുഭവം തന്നെ– നടി പറയുന്നു. 

English Summary: Kim Kardashian on her parenting style: ‘I don’t get super-stressed or impatient’