അപ്രതീക്ഷിതമായെത്തിയ കാൻസറിനെ അതിജീവിച്ചു സജീവ ജീവിതത്തിലേക്കു മടങ്ങിവന്നുകൊണ്ടിരിക്കുന്ന ബോളിവുഡ് നടിയും അവതാരകയുമായ കിരൺ ഖേറിന്റെ പുതിയ വിശേഷങ്ങളുമായി നടനും മകനുമായ സിക്കന്ദർ ഖേർ. വ്യാഴം രാത്രി ഇൻസ്റ്റഗ്രാം ലൈവിൽ മകനോടു....women, manorama news, manorama online, malayalam news, breaking, news, latest news, viral news, viral post

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്രതീക്ഷിതമായെത്തിയ കാൻസറിനെ അതിജീവിച്ചു സജീവ ജീവിതത്തിലേക്കു മടങ്ങിവന്നുകൊണ്ടിരിക്കുന്ന ബോളിവുഡ് നടിയും അവതാരകയുമായ കിരൺ ഖേറിന്റെ പുതിയ വിശേഷങ്ങളുമായി നടനും മകനുമായ സിക്കന്ദർ ഖേർ. വ്യാഴം രാത്രി ഇൻസ്റ്റഗ്രാം ലൈവിൽ മകനോടു സംസാരിച്ച നടി തന്റെ പുതിയ ജീവിതത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും മനസ്സു തുറന്നു. ഈ വർഷം ആദ്യമാണ് കിരൺ ഖേർ കാൻസർ ബാധിതയാണെന്ന് ഭർത്താവ് അനുപം ഖേർ വെളിപ്പെടുത്തിയത്. അഭിനയ ജീവിതത്തിനൊപ്പം രാഷ്ട്രീയത്തിലും വിജയക്കൊടി നാട്ടിയ കിരണിന്റെ രോഗാവസ്ഥ ആശങ്ക പരത്തിയെങ്കിലും നടി സുഖപ്പെട്ടുകൊണ്ടിരിക്കുന്നെന്നാണ് ഏറ്റവും പുതിയ വാർത്തകൾ. 

വീട്ടിൽ തന്നെ ഇരുന്ന് എനിക്കു മടുത്തു: വിഡിയോയിൽ കിരൺ പറയുന്നു. കുറച്ചുനേരം ടിവി കാണും. പിന്നെ ഓഫ് ചെയ്യും. എന്താണു കണ്ടതെന്നു പോലും ഞാൻ ഓർമിക്കാറില്ല– കിരൺ പറയുന്നു. ഒരിക്കൽ സംവിധായകൻ രാജീവ് മേനോൻ തനിക്ക് സിനിമയിൽ പാടാൻ അവസരം തന്ന കാര്യം സിക്കന്ദർ അമ്മയോടു പറയുന്നു. താൻ പാടുന്നത് ശുചിമുറിയിൽ വച്ചു മാത്രമാണെന്നു മറുപടി നൽകിയ കാര്യം സിക്കന്ദർ പറയുമ്പോൾ കിരൺ ചിരിക്കുന്നു. പരീക്ഷണം എന്ന നിലയിൽ താൻ ആ സിനിമയിൽ പാട്ടു പാടിയെന്നും അതു പിന്നീട് എ.ആർ. റഹ്മാൻ കേട്ടുവെന്നും നടൻ പറയുന്നു. എന്നാൽ ആ സിനിമ പുറത്തുവന്നില്ല. റഹ്മാൻ തന്നെയാണോ ഇക്കാര്യം പറഞ്ഞതെന്നു ചോദിക്കുമ്പോൾ അല്ലെന്നു മകൻ മറുപടി പറയുന്നു. തനിക്ക് ഇപ്പോൾ പാടാൻ കഴിവില്ലെന്നു കിരൺ പറയുന്നുമുണ്ട്. അഭിനയത്തിനൊപ്പം പാട്ടിലും നേരത്തേ സജീവമായിരുന്നു കിരൺ. 

ADVERTISEMENT

സിക്കന്ദർ കാഴ്ചയിൽ അമ്മയെപ്പോലെതന്നെയാണെന്നു പലരും പറയാറുണ്ട്. എന്നാൽ, തനിക്ക് ഒരു സഹോദരി ഉണ്ടായിരുന്നെങ്കിൽ അമ്മയെപ്പോലെ സുന്ദരിയാകുമെന്നാണ് മകൻ പറയുന്നത്. ഇതിനു മറുപടിയായി കിരൺ മകനെ ഉപദേശിക്കുന്നു: നീ വേഗം വിവാഹം കഴിക്കൂ. എനിക്ക് ധാരാളം ആഭരണങ്ങളും വസ്ത്രങ്ങളുമുണ്ട്. അതൊക്കെ ധരിക്കാൻ ഒരാൾ വേണ്ടേ ?എന്നാൽ, വിവാഹം കഴിക്കുന്നതിനു പകരം താൻ സാരി ധരിച്ചോളാമെന്നാണ് സിക്കന്ദറിന്റെ തമാശ. അമ്മയുടെ സാരി ഞാൻ ധരിച്ചുകാണിക്കാം– സിക്കന്ദർ കിരണിനെ പൊട്ടിച്ചിരിപ്പിക്കുന്നു. 

ബോളിവുഡ് സിനിമകളെക്കുറിച്ച് താനിപ്പോൾ ചിന്തിക്കുന്നേയില്ലെന്നു കിരൺ പറയുന്നു. കൊറിയൻ സിനിമകൾ കാണാറുണ്ട്. സമയം കിട്ടുമ്പോഴെല്ലാം നീ എന്റെ അടുത്ത് വരണം. ഇന്ന് അര മണിക്കൂറോളം നീ എന്നോടൊത്ത് സംസാരിച്ചതിൽ വലിയ സന്തോഷമുണ്ട്. ഇടയ്ക്കിടെ നീ എന്നോടു സംസാരിക്കാൻ വരിക– കിരൺ മകനോട് അപേക്ഷിക്കുന്നു. വസൻ ബാലയുടെ ചിത്രത്തിലാണ് ഇപ്പോൾ സിക്കന്ദർ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 

ADVERTISEMENT

English Summary: Kirron Kher pops in son Sikandar’s video, asks him to get married: ‘Who will wear my sarees, jewellery?’