സ്‌നേഹത്തിലേക്കും പ്രണയത്തിലേക്കുമൊക്കെ വീഴുകയാണെന്നാണു പറയാറ്. അതൊരു വീഴ്ചയല്ലെങ്കിലും ഇംഗ്ലിഷ് ശൈലിയിൽ വീഴ്ച എന്നു പറയുന്നതു പതിവാണ്. എന്നാൽ, അമേരിക്കയിൽ ഒരു വിവാഹച്ചടങ്ങിൽ വധുവും വരനും ഒരുമിച്ച് നടത്തുന്ന ആദ്യ...women, viral news, manorama news, manorama online, viral news, viral video, breaking news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്‌നേഹത്തിലേക്കും പ്രണയത്തിലേക്കുമൊക്കെ വീഴുകയാണെന്നാണു പറയാറ്. അതൊരു വീഴ്ചയല്ലെങ്കിലും ഇംഗ്ലിഷ് ശൈലിയിൽ വീഴ്ച എന്നു പറയുന്നതു പതിവാണ്. എന്നാൽ, അമേരിക്കയിൽ ഒരു വിവാഹച്ചടങ്ങിൽ വധുവും വരനും ഒരുമിച്ച് നടത്തുന്ന ആദ്യ നൃത്തം തന്നെ വീഴ്ചയിലാണ് അവസാനിച്ചത്. അങ്ങനെ സ്‌നേഹത്തിൽ വീണു എന്ന ശൈലി അവരുടെ ജീവിതത്തിൽ അക്ഷരാഥത്തിൽ യാഥാർഥ്യമായി.

വിദേശ രാജ്യങ്ങളിൽ വിവാഹത്തിനൊപ്പം വധുവരൻമാരുടെ നൃത്തവുമുണ്ട്. വിവാഹച്ചടങ്ങിലെ നൃത്തം പലരുടെയും ജീവിതത്തിലെ അവിസ്മരണീയമായ സ്മരണയാണ്. അന്നത്തെ വേഷവും ചടങ്ങിന് എത്തിച്ചേർന്ന ബന്ധുക്കളും ചടങ്ങും ആദ്യത്തെ നൃത്തവും പലരും ജീവിതകാലം മുഴുവൻ ഓർത്തിരിക്കാറുമുണ്ട്. അത്തരമൊരു നിമിഷം മോഹിച്ചാണ് ഈയ്യിടെ വിവാഹിതരായ വധൂവരൻമാരും ചടങ്ങിലെ സ്‌റ്റേജിൽ നൃത്തംവച്ചത്. എന്നാൽ കാലിടറി വീഴാനായിരുന്നു അവരുടെ നിയോഗം. ഒരു നിമിഷം അദ്ഭുതപ്പെട്ടെങ്കിലും വധുവരൻമാർ ഉൾപ്പെടെയുള്ളവർ പൊട്ടിച്ചിരിച്ചുകൊണ്ട് സന്ദർഭത്തിനൊത്തുയർന്നു. അങ്ങനെ സ്‌നേഹത്തിന്‌റെ വീഴ്ച ആഘോഷമാക്കി.

ADVERTISEMENT

മേരി ബ്ലാഞ്ചാർഡ് എന്നാണു വധുവിന്‌റെ പേര്. വരൻ ഡേവിഡ് ബ്രാഡ്‌ലിയും. ലോങ് ഐലൻഡിൽ ഒഹേക്ക കൊട്ടാരത്തിലായിരുന്നു ഇരുവരുടെയും വിവഹച്ചടങ്ങ്. വിവഹച്ചടങ്ങിനു ശേഷം അതിഥികൾക്കു മുന്നിൽ ആദ്യത്തെ നൃത്തത്തിനു ചുവടു വച്ചപ്പോഴാണ് വധു പിന്നിലേക്കു മറിഞ്ഞത്. പരിചയമില്ലാത്ത പാദരക്ഷയും ആഡംബര വേഷവും ആടയാഭരണങ്ങളും കൂടിയായപ്പോൾ മേരിക്ക് ബാലൻസ് നഷ്ടപ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട് താഴോട്ടു വീഴുകയും ചെയ്തു. അതിഥികളും ആദ്യം ഒന്ന് അതിശയിക്കാതിരുന്നില്ല. എന്നാൽ മേരി പെട്ടെന്നു തന്നെ നിയന്ത്രണം ഏറ്റെടുത്തു. പിന്നീട് വിഡിയോ ഷെയർ ചെയ്തുകൊണ്ട് സമൂഹമാധ്യമത്തിലൂടെ തന്‌റെ വീഴ്ച എല്ലാവരെയും അറിയിക്കുകയും ചെയ്തു. ഫാളിങ് ഇൻ ലവ് എന്നാണ് പങ്കുവച്ച വീഴ്ചയുടെ ചിത്രത്തിന് അവർ അടിക്കുറിപ്പ് നൽകിയത്. ഇതായിരുന്നില്ല ഞാൻ മനസ്സിൽ കണ്ട വിവാഹച്ചടങ്ങ്. എന്‌റെ പങ്കാളിയും അങ്ങനെ വിചാരിച്ചിട്ടില്ല എന്നുവേണം കരുതാൻ. എന്നാലും എനിക്കിതാണു കാത്തുവച്ചത്. ഞാനത് സന്തോഷത്തോടെ സ്വീകരിക്കുന്നു- മേരി എഴുതി.

വേഷത്തിന്‌റെ ഭാരമാണ് തന്നെ ചതിച്ചതെന്നും മേരി എഴുതുന്നുണ്ട്. പാവം എന്‌റെ ഭർത്താവ് ഇപ്പോഴും ഞെട്ടലിൽ നിന്ന് മുക്തനല്ല. പക്ഷേ, എന്തു ചെയ്യാൻ പറ്റിപ്പോയി. ഇനി ഈ വീഴ്ച ആഘോഷിക്കുക തന്നെ- മേരി പറയുന്നു. വിവാഹം നേരത്തേ നടത്താൻ തീരുമാനിച്ചതായിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെത്തുടർന്ന് ഒന്നല്ല മൂന്നു തവണ മാറ്റിവയ്‌ക്കേണ്ടിവന്നു. എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്താണ് ഇപ്പോൾ വിവാഹം നടത്തിയത്. അന്നുതന്നെ വീഴ്ചയിലൂടെ കടന്നുപോകേണ്ടിയും വന്നു.

ADVERTISEMENT

ചിത്രവും വിഡിയോയും വൈറലായതോടെ ഒട്ടേറെപ്പേർ കമന്‌റുകളുമായി രംഗത്തെത്തി. വീണാലും പേടിക്കേണ്ട. മേരിയെ താങ്ങാൻ ഭർത്താവുണ്ടല്ലോ എന്നായിരുന്നു ഒരാളുടെ കമന്‌റ്. ഇത്തരത്തിൽ പലരും രസകരമായ കമന്‌റുകളെഴുതി വിവാഹ ആഘോഷം പൊലിപ്പിച്ചതിന്‌റെ സന്തോഷത്തിലാണ് ഇപ്പോൾ മേരി.

English Summary: Bride and groom’s first dance has a hilarious twist, video leaves netizens in splits