കുഞ്ഞു പിറന്നതിന്റെ സന്തോഷത്തിലാണ് താരദമ്പതികളായ പ്രിയങ്ക ചോപ്രയും നിക് ജോനാസും. കഴിഞ്ഞ ദിവസമാണ് പ്രിയങ്കയ്ക്കും നിക്കിനും വാടകഗർഭത്തിലൂടെ കുഞ്ഞു പിറന്നത്. താരങ്ങൾക്ക് ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്നതു...women, manorama news, manorama online, viral news, viral post, breaking news, latest news, malayalam news, priyanka chopra, nick jonas

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞു പിറന്നതിന്റെ സന്തോഷത്തിലാണ് താരദമ്പതികളായ പ്രിയങ്ക ചോപ്രയും നിക് ജോനാസും. കഴിഞ്ഞ ദിവസമാണ് പ്രിയങ്കയ്ക്കും നിക്കിനും വാടകഗർഭത്തിലൂടെ കുഞ്ഞു പിറന്നത്. താരങ്ങൾക്ക് ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്നതു സംബന്ധിച്ചുള്ള ചർച്ചകളായിരുന്നു ആരാധകർക്കിടയിൽ നടന്നത്. ഈ ചർച്ചകൾക്കു മറുപടിയുമായി എത്തുകയാണ് പ്രിയങ്കയുടെ ബന്ധു മീര ചോപ്ര.

പ്രിയങ്ക അവളുടെ മകളുടെ സൂപ്പർ അമ്മയായിരിക്കുമെന്നാണ് മീര പറയുന്നത്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മീരയുടെ പ്രതികരണം. ‘ധാരാളം കുഞ്ഞുങ്ങളെ വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് പ്രിയങ്ക. അതുകൊണ്ടു തന്നെ അവളുടെ ജീവിതത്തിലെ പുതിയ അധ്യായത്തിൽ ഞാൻ വളരെ ഹാപ്പിയാണ്. അവളുടെ ജീവിതത്തിലെ ഓരോ ഘട്ടവും അതിശയിപ്പിക്കുന്നതായിരുന്നു. അമ്മയാകുക എന്നത് അവളെ കൂടുതൽ ശക്തയാക്കുകയാണ്. അവളെ കുറിച്ചോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. ’– മീര പറഞ്ഞു. 

ADVERTISEMENT

‘ഒരു കുഞ്ഞു പിറന്നതിൽ അതിയായ സന്തോഷത്തിലാണ് ഞങ്ങൾ. വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞിനെ ലഭിച്ചത്. കുടുംബത്തിലും ഞങ്ങളുടെ സ്വകാര്യതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഈ സമയം എടുക്കുകയാണ്. എല്ലാവർക്കും നന്ദി.’ – എന്ന കുറിപ്പോടെയാണ് പ്രിയങ്ക കുഞ്ഞുണ്ടായ വിവരം ലോകത്തെ അറിയിച്ചത്. 

English Summary: Priyanka Chopra Will be a Super Mom to Her Baby Girl, Says Cousin Meera